Monday 26 September 2011

[www.keralites.net] Ummen -Azhimathikkaran- Mani Palazhi Kannan-George

നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ നോക്കി, "അഴിമതിക്കാരാ" എന്നും മാണിസാറിനെ നോക്കാതെ "പാലാഴിക്കള്ളാ" എന്നും വിളിച്ചത് ഇതേ ജോര്‍ജല്ലേ. ഭൂതം വേണ്ട, വര്‍ത്തമാനം മാത്രമെടുത്താലോ-പി ജെ ജോസഫിന് പാടിത്തീര്‍ക്കാനാകുമോ ദേഷ്യം? ജോര്‍ജിനെ പിടികൂടിയ രോഗമെന്തെന്ന് പെട്ടെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധമാണ് അപകര്‍ഷബോധമെന്നും ഇതു ഭാഗികമായോ പൂര്‍ണമായോ ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതിചെയ്യുന്നതെന്നും അത് പുറത്തുവരുമ്പോള്‍ കാണാന്‍ മഹാ വൃത്തികേടായിരിക്കുമെന്നുമാണ് ജോര്‍ജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മനഃശാസ്ത്രജ്ഞന്‍ പറഞ്ഞത്. സ്വന്തം കുറവുകളില്‍ അപകര്‍ഷം തോന്നുക സ്വാഭാവികം. സാധാരണ മനുഷ്യര്‍ അത് നിയന്ത്രിച്ച് നിര്‍ത്തും. അസാധാരണ ജന്മങ്ങള്‍ക്ക് നിയന്ത്രണത്തിന്റെ സ്വിച്ച് കൈയിലുണ്ടാകില്ല. അങ്ങനെ ആ ബോധം നിയന്ത്രിക്കാന്‍ കഴിയാതെവരുമ്പോള്‍ അബോധമനസ്സിലെ അപകര്‍ഷബോധമായി മാറുന്നു എന്നാണ് സിദ്ധാന്തം. അങ്ങനെയുള്ളവരാണ്, ഞാന്‍ പത്താളെ കുത്തിമലര്‍ത്തി എന്നും ആരുണ്ടിവിടെ പോരിനു വാടാ എന്നും മറ്റും ഉറക്കെ വിളിച്ചുപറഞ്ഞ് ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ . ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടിതന്നെ പറയും. ഇത്തരം ആണ്ടിമാരാണ് സ്വയം വാടകയ്ക്ക് കൊടുക്കപ്പെടുന്നവര്‍ . എവിടെ ഏത് വൃത്തികേട് മാന്താനും ഇവരുണ്ടാകും. പാപത്തിന്റെ കനി തിന്നാത്ത വല്ലവരുമുണ്ടെങ്കില്‍ (കോടാലി ശ്രീധരന്‍ പൊറുക്കട്ടെ) കല്ലെറിയാം.
shy

From: Valsan Mathew / ZAC Applied & Unitary Eng'g Dept <mathew@zamilac.com>
To: Keralites <Keralites@yahoogroups.com>
Sent: Sunday, September 25, 2011 9:08 AM
Subject: [www.keralites.net] V.S. Guru

No comments:

Post a Comment