Monday 26 September 2011

[www.keralites.net] ലോക മലയാളികളെ മുഴുവന്‍ വിഡ്ഡികളാക്കി ഏഷ്യാനെറ്റ്!!!!!!!!!!!!!!!

 

Fun & Info @ Keralites.net

ലോക മലയാളികളെ മുഴുവന്‍ വിഡ്ഡികളാക്കി ഏഷ്യാനെറ്റ് ലാഭം കൊയ്തു... ലോക മലയാളികളെ മു...ഴുവന്‍ വിഡ്ഡികളാക്കി ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരം ഇന്നലെ സമാപിച്ചു. ഏറ്റവും മികച്ച ഗായകരെയും ഗായികമാരെയും കണ്ടെത്താന്‍ എന്ന പേരില്‍ തുടര്‍ന്നു വന്ന ഈ റിയാലിറ്റി ഷോ വിധികര്‍ത്താക്കളുടെ മാര്‍ക്കിന്റെയും പ്രേക്ഷകരുടെ എസ് എം എസ് പിന്തുണയോടെയും മാത്രം ആണ് വിജയിയെ കണ്ടെത്തുന്നതെന്നുംമവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കുറവു പ്രേക്ഷക പിന്തുണയും (ആകെ 19000 എസ് എം എസ്) ഉച്ചാരണ ശുദ്ധിയില്ലാത്തതുമായ മലയാളവും കൊണ്ട് മലയാളിയല്ലാത്ത ഒരു പെണ്‍കുട്ടി വിജയിയായി ഏഷ്യാനെറ്റ് പ്രഖ്യാപിച്ചു. ചാനലുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മത്സരാര്‍ഥികള്‍ തമ്മില്‍ തുല്യത വന്നാല്‍ എതിരാളിയുടെ മാര്‍ക്കിനെ മറികടക്കാനുള്ള എസ് എം എസ് ഉണ്ടെങ്കില്‍ ആ മത്സരാര്‍ഥി വിജയിക്കും. എന്നാല്‍ ചാനലിന്റെ തട്ടിപ്പ് ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ പുറത്തായിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ എസ് എം എസ് പിന്തുണയും മാര്‍ക്കും ഉണ്ടായിരുന്ന ( മനു-45000, മ്മൃദുല-42000)കൂടാതെ തുല്യ മാര്‍ക്കും നേടിയ എന്നിവരെ പിന്‍ തള്ളി ആകെ 19000 എസ് എം എസ് മാത്രം ഉണ്ടായിരുന്ന കല്‍പ്പന എങ്ങനെവിജയിയായി എന്നറിയണമെങ്കില്‍ ഇതിനു പിന്നില്‍ നടന്ന ചരടുവലികള്‍ അറിയണം. ഇതില്‍ പരമമായ സത്യം വിധികര്‍ത്താക്കളില്‍ ഒരാളുടെ അരുമ ശിഷ്യയാണ് ഈ പെണ്‍കുട്ടി എന്നതാണെന്നതാണ് അണിയറയില്‍ നടന്ന ചര്‍ച്ചകളില്‍ പുരോഗമിക്കുന്നത്. എല്ലാ ഫിനാലെകളിലും അവസാന വിധി വരുന്നതു വരെ രഞ്ജിനി ഹരിദാസ് എന്ന അവതാരക പ്രേക്ഷകരുടെ എസ് എം എസ് അയക്കുന്നതിനു വേണ്ടിയുള്ള നിരന്തര അഭ്യര്‍ത്ഥനകള്‍ നടത്തുന്നതു വരെ കാണാമായിരുന്നു.എന്നാല്‍ ഇന്നലെ മാത്രം ആദ്യ ഘട്ട എലിമിനേഷന് മുന്‍പായി കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു കണ്ട ചാനല്‍ അധികാരികള്‍ അവതാരകയോടു എസ് എം എസ് അഭ്യര്‍ത്ഥനകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിരുന്നു എന്നാണ് അനുമാനിക്കേണ്ടത്.റിയാലിറ്റി ഷോയുടെ തുടക്കം മുതല്‍ മാര്‍ക്കില്‍ വന്‍ശരാശരിയില്‍ വിജയിച്ചു വന്ന പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രീഭൂതയായ കോഴിക്കോട്ടുകാരിയായ മ്മൃദുല എന്ന ഗായികയെയും മികച്ച ഗാനങ്ങളിലൂടെ ഈ പരിപാടിയുടെ റേറ്റിംഗ് ഉയര്‍ത്തിയ ഇമ്മാനുവേല്‍ എന്ന ഗായകനെയും ഏഷ്യാനെറ്റ് തഴഞ്ഞത് എന്തിനായിരുന്നു? പ്രേക്ഷക പിന്തുണയാണ് എസ് എം എസിലൂടെ ലഭിക്കുന്നതെങ്കില്‍ പിന്തുണയില്ലാത്ത ആളുകളെ വിജയിയാക്കുമ്പോള്‍ എസ് എം എസ് അയച്ച മുഴുവന്‍ ആളുകളെയും യഥാര്‍ത്ഥത്തില്‍ വിഡ്ഡിക്കൂശ്മാണ്ഠങ്ങളാക്കുകയല്ലേ ഈ ചാനല്‍ അധികാരികള്‍ ചെയ്തത്. ഓരോ എസ് എം എസിലൂടെയും ലഭിക്കുന്ന വരുമാനം പ്രേക്ഷകരുടേ പോക്കറ്റില്‍ നിന്നാണെന്ന്‍ മറന്നുകോണ്ടാണ് മര്‍ഡോക്കെന്ന മാധ്യമ ചക്രവര്‍ത്തിയുടെ കുഞ്ഞളിയന്മാര്‍ ഇങ്ങനെ ചെയ്തത്. പുതിയ സീസണിന്റെ മത്സരാര്‍ത്ഥികളെ ഇന്നലെ അവതരിപ്പിച്ചുകൊണ്ട് പുതിയ മത്സരത്തിന് തുടക്കമിടുകയും ചെയ്തു. നിഷ്കളങ്കനായ പാവം ദാസേട്ടന് വീണത് ചളിക്കുഴിയിലാണെന്ന്‍ മനസ്സിലായുമില്ല. അതുപോലെ പുതിയ വിധികര്‍ത്താക്കളില്‍ നിന്നും ശരത്തിനെ എടുത്തു മാറ്റിയത് എന്തിനായിരുന്നു എന്നും പാവം പ്രേക്ഷകന് മനസ്സിലാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്ങനെയും മലയാളികളെ പറ്റിക്കാം എന്ന തിരിച്ചറിവ് മുന്നിട്ടിറങ്ങുന്നവര്‍ക്കും, തിരിച്ചറിവ് പറ്റിക്കപ്പെട്ടു കോണ്ടിരിക്കുന്നവര്‍ക്കും ഉണ്ടാകാത്തിടത്തോളം ഇതല്ല ഇതിനപ്പുറവും നടക്കും.. ഒരപേക്ഷ: ഇനിയെങ്കിലും മലയാളികള്‍ സ്വന്തം കാശു മുടക്കി എസ് എം എസ് അയച്ച് ഏഷാനെറ്റിനെ ഇത്തരം വൃത്തികേടുകള്‍ക്കായി പോഷിപ്പിക്കരുത്...

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment