Monday 26 September 2011

[www.keralites.net] 'ഒറ്റരാത്രി എട്ട് സ്ത്രീകള്‍ക്കൊപ്പം'

 

'ഒറ്റരാത്രി എട്ട് സ്ത്രീകള്‍ക്കൊപ്പം' ബെര്‍ലുസ്‌കോണിയുടെ പൊങ്ങച്ചം പുതിയ വിവാദത്തില്‍
 


Fun & Info @ Keralites.netലണ്ടന്‍: ലൈംഗികാപവാദങ്ങളില്‍നിന്ന് തലയൂരാന്‍ പെടാപ്പാടുപെടുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിക്ക് തലവേദനയായി പുതിയ വെളിപ്പെടുത്തലുകള്‍. ഒറ്റരാത്രി എട്ട് യുവതികള്‍ക്കൊപ്പം കിടപ്പറ പങ്കിട്ടുവെന്ന ബെര്‍ലുസ്‌കോണിയുടെ പൊങ്ങച്ചം പകര്‍ത്തിയ ഓഡിയോടേപ്പിലെ സംഭാഷണം പ്രാദേശികമാധ്യമങ്ങള്‍ പുറത്തുവിട്ടു. 

എഴുപത്തിനാലുകാരനായ ബെര്‍ലുസ്‌കോണിയുമായി അടുപ്പമുള്ള സ്ത്രീകളുടെയും ഇടനിലക്കാരുടെയും ഫോണുകളാണ് വിവാദം അന്വേഷിക്കുന്ന കമ്മീഷന്‍ ചോര്‍ത്തിയത്. രാത്രി ഒപ്പം കഴിഞ്ഞതിന് ഒരു സ്ത്രീക്ക് പണം നല്‍കിയതായും ഓഡിയോടേപ്പില്‍ ബെര്‍ലുസ്‌കോണി സമ്മതിക്കുന്നുണ്ട്. പണം കൊടുത്ത് ഒരു പെണ്ണിനൊപ്പവും ശയ്യ പങ്കിട്ടിട്ടില്ലെന്നാണ് ഇതുവരെ അദ്ദേഹം അവകാശപ്പെട്ടിരുന്നത്. 

താരറാണിമാരുള്‍പ്പെടെയുള്ള സുന്ദരിമാരെ പ്രധാനമന്ത്രിക്ക് എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെക്കുറിച്ചും ഓഡിയോടേപ്പില്‍ വെളിപ്പെടുന്നുണ്ട്. മുപ്പത്തിയാറുകാരനായ കൊക്കെയിന്‍ വ്യാപാരി ജിയാന്‍പോളോ ടെറന്റാനിയായിരുന്നു പ്രധാന ഇടനിലക്കാരന്‍. കുടുംബത്തില്‍ പിറന്ന സ്ത്രീകളായതിനാല്‍ കാശുമുടക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് 2008 ഒക്ടോബറില്‍ ബെര്‍ലുസ്‌കോണി ടെറന്റാനിയോട് പറയുന്നത് ടേപ്പ് പകര്‍ത്തിയിട്ടുണ്ട്. 

2009-ന്റെ തുടക്കത്തില്‍ ഇരുവരുംതമ്മിലുള്ള മറ്റൊരു സംഭാഷണത്തില്‍ ബെര്‍ലുസ്‌കോണി പറയുന്നു: ''ഇന്നലെ രാത്രി വാതിലിനുപുറത്ത് അവരുടെ നിരയായിരുന്നു. 11 പേരാണുണ്ടായിരുന്നത്. എട്ടുപേരെ അകത്തുവിളിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.''

ഒഴിവുസമയത്തു മാത്രമാണ് താന്‍ പ്രധാനമന്ത്രിയുടെ പണിചെയ്യുന്നതെന്ന് തമാശയായി ഒരു യുവതിയോട് പറയുന്നതും അന്വേഷണോദ്യോഗസ്ഥര്‍ പകര്‍ത്തിയ ശബ്ദരേഖയിലുള്‍പ്പെടുന്നു. 

പിമ്പുകളുടെയും വേശ്യകളുടെയും കൈകളില്‍ അകപ്പെട്ട പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, വിവാദത്തിന്റെ പേരില്‍ ബെര്‍ലുസ്‌കോണി രാജിവെക്കാനുദ്ദേശിക്കുന്നില്ലെന്ന് പീപ്പിള്‍സ് ഫ്രീഡം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരുതുന്ന സെക്രട്ടറിജനറല്‍ ആഞ്ജലീനോ അല്‍ഫാന പറഞ്ഞു. 

അതിനിടെ, തെറ്റായ സത്യവാങ്മൂലം നല്‍കാന്‍ ബ്രിട്ടനിലെ തന്റെ മുന്‍അഭിഭാഷകനായ ഡേവിഡ് മില്‍സിന് 4.16 ലക്ഷം യൂറോ നല്‍കിയെന്ന കേസില്‍ ബെര്‍ലുസ്‌കോണി തിങ്കളാഴ്ച മിലനിലെ കോടതിയില്‍ ഹാജരായി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment