Sunday 25 September 2011

Re: [www.keralites.net] സെക്‌സ് വിലക്കപ്പെട്ട കനിയല്ല

 

               പാവം രഞ്ജിനി !! എനിക്ക് അവളോട്‌ സഹതാപം മാത്രമേ തോന്നുന്നുള്ളൂ. കാരണം ഇതു അവളുടെ കുഴപ്പം അല്ല. നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവളുടെ അപ്പന്റെയും അമ്മയുടെയും കുഴപ്പമാണ്.
               ഭാരതത്തെയും ഭാരത സംസ്കാരത്തെയും കുറിച്ച് ചെറുപ്പത്തിലെ നല്ലരീതിയില്‍ അവബോധം രണ്ജിനിയില്‍  വളര്‍ത്താന്‍ അവളുടെ മാതാപിതാക്കള്‍ക്ക് സാധിക്കാതെ പോയി. അതാണ് എല്ലാ  പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം. കുടുംബത്തെയും കുടുംബ ബന്ധങ്ങളെയും അതിലുടെ ഉണ്ടാകുന്ന ജീവിത മൂല്യ ബോധത്തെയും വിലമതിക്കുന്ന ഒരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ആയ വികാരങ്ങള്‍ക്കുമാത്രം അടിപെട്ടു ജീവിക്കാനോ, പ്രവര്‍ത്തിക്കാനോ, ചിന്തിക്കാനോ, സംസാരിക്കാനോ സാധ്യമല്ല. നല്ല കുടുംബങ്ങളാണ് നല്ല വ്യക്തികളുടെ സാംസ്‌കാരിക അടിത്തറ, നല്ല വ്യക്തികളാണ് നല്ല സമൂഹത്തിന്റെ അടിസ്ഥാന ഘടകം, നല്ല സമൂഹങ്ങളാണ് നല്ല രാഷ്ട്രത്തിന്റെ നിര്‍മ്മാണ ഘടകം!! 
            മറ്റാരും പറയാത്ത കാര്യങ്ങള്‍ സാംസ്‌കാരിക അധപധനതിലേക്ക് യുവ തലമുറയെ നയിക്കുന്ന രീതിയില്‍ വിളിച്ചു പറയുന്നതിലൂടെ മാധ്യമ ശ്രദ്ധ നേടാനാവുമെങ്കിലും സ്വന്തം സംസ്കാര ശൂന്യത സമൂഹത്തിനു മുന്‍പില്‍ തുറന്നു കാണിക്കാന്‍ മാത്രമേ ഉപകരിക്കു. യുവജനങ്ങള്‍ ഇത്തരം പുഴുക്കുത്തുകള്‍ക്കെതിരെ (വൈറസ്‌) ജാഗ്രത പാലിക്കുക!!
            മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജ. അബ്ദുല്‍കലാം യൂറോപ്പ്യന്‍ യൂനിയനില്‍ നടത്തിയ പ്രസംഗം ഇവിടെ പ്രസക്തമാണ്‌. താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താല്‍ അതിന്റെ പ്രസക്ത ഭാഗങ്ങള്‍ കാണാം.



Thank you . . . . 

         Jobind Jacob.
 



2011/9/25 <Jaleel@alrajhibank.com.sa>
 

സെക്‌സ് വിലക്കപ്പെട്ട കനിയല്ല- രഞ്ജിനി

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായം മിനി സ്‌ക്രീനിലെ സൂപ്പര്‍താരം മടിയ്ക്കുന്നില്ല. പതിനെട്ടു വയസുകഴിഞ്ഞ സ്ത്രീക്കും ഇരുപത്തിയൊന്നുകഴിഞ്ഞ പുരുഷനും എന്തും ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. എന്തിനും ഏതിനും അഭിപ്രായം രേഖപ്പെടുത്തുന്ന നടീനടന്‍മാരും സാംസ്‌ക്കാരിക നായകന്മാരുമെല്ലാം അഭിപ്രായം പറയാന്‍ മടിയ്ക്കുമ്പോഴാണ് രഞ്ജിനി ധീരമായ നിലപാടുകള്‍ സ്വീകരിയ്ക്കുന്നതും അതുതുറന്നുപറയുന്നത്.

അമര്‍ത്തിവച്ച ലൈംഗികതയുടെ നാടാണ് കേരളം. ലൈംഗികത ഒരു വിലക്കപ്പെട്ട കനിയായി ഞാന്‍ കരുതിയിട്ടില്ല. എന്റെ കാര്യത്തിലാണെങ്കില്‍ അത് എന്റെ മാത്രം ഇഷ്ടമാണ്. സെക്‌സിനുവേണ്ടി ദാഹിയ്ക്കുന്ന ഒരു സമൂഹത്തെ വെറുതെ സൃഷ്ടിക്കുകയാണിവിടെ.

ദൈവം സൃഷ്ടിച്ചപ്പോള്‍ നമുക്ക് സെക്‌സും തന്നിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്കും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നിയമപരമായ അനുമതി ഭാരതത്തിലുണ്ട്. പക്ഷേ സമൂഹം അതിന് സമ്മതിക്കുന്നില്ല.

അമേരിക്കയിലൊക്കെ അമ്മമാര്‍ ഒരു പ്രായം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക് ഉച്ചഭക്ഷണത്തോടൊപ്പം കോണ്ടവും കൊടുത്തുവിടും. വളരെ നല്ല കാര്യമാണിത്. ഇവിടെയാണെങ്കില്‍ സെക്‌സ് എന്ന വാക്ക് പോലും നിഷിദ്ധമാണ്. രോഗങ്ങളും അനാവശ്യഗര്‍ഭങ്ങളും ഗര്‍ഭഛിദ്രവുമെല്ലാം ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ നല്ലതാണ്. സെക്‌സ് എഡ്യൂക്കേഷന്റെ അഭാവം നമ്മുടെ നാട്ടിലുണ്ട്. ചോദിക്കുന്നവര്‍ക്ക് സെക്‌സിനെക്കുറിച്ച് ഞാന്‍ അറിയാവുന്നതൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്.

മദ്യം രുചിച്ചുനോക്കിയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ വലിയ ത്രില്ലുണ്ടെന്ന് കരുതുന്നില്ലെന്നും രഞ്ജിനി വ്യക്തമാക്കി. ഇനി താന്‍ എവിടെങ്കിലും കുടിച്ചുബോധമില്ലാതെ കിടിക്കുന്നതു കണ്ടാല്‍ അതെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതാം. മദ്യപാനം ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോയെന്ന് ചോദിയ്ക്കുന്ന താരം സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും വ്യക്തമാക്കി

തന്റെ പേരില്‍ പ്രചരിയ്ക്കുന്ന അശ്ലീല എംഎംസ് ക്ലിപ്പിലുള്ള പെണ്‍കുട്ടി ഏതോ അറബിപെണ്‍കുട്ടിയാവാനാണ് സാധ്യതയെന്ന് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. ക്ലിപ്പിലുള്ള താനാണെങ്കില്‍ അതൊരു ബഹുമതിയായിട്ടെ കാണുള്ളൂവെന്നും കഞ്ജിനി പറയുന്നു.

വീഡിയോയിലെ പെണ്‍കുട്ടി എന്നെക്കാള്‍ ഹോട്ടാണ്. സുന്ദരിയുമാണ്
, ആ പെണ്‍കുട്ടി അതില്‍ ചിരിയ്ക്കുന്നുമുണ്ട്. എനിയ്ക്കുമുണ്ടല്ലോ ഒരു കഴുതച്ചിരി., ആ ചിരികള്‍ തമ്മില്‍ ഒരു സാമ്യതയൊക്കെ തോന്നും അത്രമാത്രം. ഒരുപ്രമുഖ മലയാളപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി ചങ്കൂറ്റത്തോടെ രഞ്ജിനി ഇക്കാര്യം പറഞ്ഞത്.

എംഎംഎസ് ക്ലിപ്പ് താന്‍ അമ്മയ്ക്ക് കാണിച്ചുകൊടുത്തപ്പോള്‍ അതിലുള്ളത് താനല്ലെന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ കോടതിയില്‍ നിന്ന് കിട്ടിയ ഉറപ്പിനെക്കാള്‍ വലിയ ഉറപ്പ് എനിയ്ക്കാവശ്യമില്ല-മലയാള ഷോബിസിനസ്സിലെ ഏറ്റവും ബോള്‍ഡെന്ന് വിശേഷിപ്പിയ്ക്കുന്ന രഞ്ജിനിയുടെ വാക്കുകള്‍ക്കും ആ ബോള്‍ഡ്‌നെസ്സ് ഉണ്ട്.

തന്റെ വിവാഹക്കാര്യത്തെപ്പറ്റിയും വിവാഹപൂര്‍വ സെക്‌സിനെപ്പറ്റിയുമെല്ലാം അഭിമുഖത്തില്‍ രഞ്ജിനി വെട്ടിത്തുറന്ന് പറയുന്നുണ്ട്.

എന്റെ സ്വഭാവത്തെപ്പറ്റി അറിയാവുന്നതിനാല്‍ വിവാഹലോചനകള്‍ വരാറില്ല. ഒരുപാടു പേരോട് പ്രണയം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും രണ്ടോ മൂന്നോ മാസത്തിലധികം നീണ്ടുനില്‍ക്കാറില്ലെന്നും രഞ്ജിനി വെളിപ്പെടുത്തുന്നു. മുപ്പത്തിയഞ്ച് വയസ്സിന് ശേഷവും വിവാഹം നടന്നില്ലെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാനോ അതുമല്ലെങ്കില്‍ കൃത്രിമ ബീജസങ്കലനം വഴി കുഞ്ഞിനെ സംഘടിപ്പിയ്ക്കാനോ ആലോചനയെന്ന് രഞ്ജിനി പറയുമ്പോള്‍ പലരുടെയും നെറ്റി ചുളിയുമെന്ന് കാര്യമുറപ്പാണ്.


www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment