Thursday 25 August 2011

[www.keralites.net] ഗള്‍ഫിലെ കള്ളന്മാര്‍

 


സൂക്ഷിക്കുക ഗള്‍ഫ് നാട്ടില്‍ കള്ളന്മാരുണ്ട്. അതും വെറും കള്ളന്മാരല്ല, ജീവന്‍ വരെ കവര്‍ന്നെടുക്കുന്ന കള്ളന്മാര്‍. ഒരു കാലത്ത് ഏതൊരു പെണ്‍കുട്ടിക്കും ഏതു പാതിരാവിലും നിര്‍ഭയത്തോടെ ഗള്‍ഫു നാടുകളിലെ വീഥികളിലൂടെ നടന്നു പോവാമായിരുന്നു. അത്രയ്ക്കും സുരക്ഷിതമായിരുന്നു ഓരോ ഗള്‍ഫു നാടുകളിലെയും തെരുവുകള്‍. പക്ഷെ ആഗോള തലത്തില്‍ പിടിപെട്ട സാമ്പത്തിക മാന്ദ്യം ആ സുരക്ഷയെ മൊത്തം പിഴുതെറിഞ്ഞിരിക്കുകയാണ്. പണമില്ലാതെ വരുമ്പോള്‍ കൊള്ളയുടെ വഴി തിരഞ്ഞെടുക്കുന്ന കള്ളന്മാര്‍ ഇന്ന് എല്ലാ ഗള്‍ഫു നാടുകളിലും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടിലെ പോലെ വീടുകയറിയുള്ള കൊള്ളയല്ല. മറിച്ച്‌, റോഡിലൂടെ നടന്നു പോവുന്നവനെ തടഞ്ഞു നിര്‍ത്തി കയ്യിലുള്ളതെല്ലാം തട്ടി പറിക്കുകയാണ് ഇവിടുത്തെ രീതി. വഴങ്ങി കൊടുത്തില്ലെങ്കില്‍ ജീവന്‍ തന്നെ തട്ടിയെടുക്കാന്‍ വരെ മടിക്കാത്തവരാണ്‌ ഇവിടുത്തെ കള്ളന്മാര്‍. മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ ഈയടുത്ത ദിവസങ്ങളില്‍ പല ഗള്‍ഫു നാടുകളിലും ഇവരുടെ ആക്രമത്തിനിരകളായി.

കടയടച്ച്‌ രാത്രി വൈകി റൂമിലേക്ക്‌ നടന്നു പോവുകയായിരുന്ന സുബൈര്‍ എന്ന കാസര്‍കോട്ടുകാരന്‍ ഇക്കഴിഞ്ഞ ദിവസം ഷാര്‍ജ കോര്‍നീഷില്‍ വെച്ചു ക്രൂരമായി ആക്രമിക്കപ്പെട്ടു. കയ്യിലുണ്ടായിരുന്ന രണ്ടായിരത്തോളം ദിര്‍ഹമും മൊബൈല്‍ ഫോണും പേഴ്സും കൊള്ളയടിക്കപ്പെട്ടു. ഇതിനു സമാനമായ ധാരാളം സംഭവങ്ങള്‍ ദിവസേന അരങ്ങേറുന്നു. ബലൂചിസ്ഥാനില്‍ നിന്നും കുടിയേറിപ്പാര്‍ക്കുന്ന യുവാക്കളാണ് കള്ളന്മാരില്‍ ഭൂരിഭാഗവും. പിന്നെ കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാരുമുണ്ട്. ഇരുപത്തിനാല് മണിക്കൂറും പോലീസ് വാഹനം ചീറിപ്പാഞ്ഞ് ഒരു മുടക്കവുമില്ലാതെ പോവുന്നുണ്ട്. എങ്കിലും കള്ളന്മാര്‍ക്ക് ഒരു പഞ്ഞവുമില്ല. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിന്നരികിലും ആള്‍ വാസമില്ലാത്ത സ്ഥലങ്ങളിലുമാണ് ഇവരെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കഴിവതും റോഡിലൂടെ തന്നെ നടന്നു പോവാന്‍ ശ്രദ്ധിക്കുക. കുടുംബമായി ഒറ്റ മുറിയില്‍ താമസിക്കുന്നവരും വളരെ ശ്രദ്ധിക്കണം. കാളിംഗ് ബെല്ലടിച്ചാല്‍ ആരാണെന്ന്‌ ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ കതക് തുറക്കാന്‍ പാടുള്ളൂ. ഷാര്‍ജ മഹത്തയില്‍ ഈയിടെ ഒരു ഫാമിലി റൂമില്‍ ബെല്ലടിച്ചു കയറിയ അക്രമി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആയിരത്തി അഞ്ഞൂറ് ദിര്‍ഹം തട്ടിയെടുത്തു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചെങ്കിലും കള്ളന്‍ താഴെ കാത്തുകിടന്ന വണ്ടിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

-നൂറുദ്ദീന്‍ ചെമ്പരിക്ക

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

A better credit score can save you thousands. See yours at freecreditscore.com.
.

__,_._,___

No comments:

Post a Comment