Friday, 17 June 2016

[www.keralites.net] English Language sk ills: Outഉം Overഉം

 

Outഉം Overഉം

__By വി സുകുമാരൻ

 

ക്രിയാവിശേഷണമെന്ന വേഷത്തില്‍ ഇംഗ്ളീഷ് വ്യവഹാരത്തിലെമ്പാടും നിറഞ്ഞുനില്‍ക്കുന്ന രണ്ടു വാക്കുകളാണല്ലോ Outഉം Overഉം.

Run out, look out, take out, keep out, find out, make out, get out, flush outgive out, walk out, go out, eat out, work out, come out, stretch out, thrash out   തുടങ്ങി നിരവധി പ്രയോഗങ്ങള്‍ നമ്മുടെ പക്കലുണ്ട്.

The car ran out of fuel  (കാറിന്റെ ബാറ്ററി തീര്‍ന്നുപോയി)

Look out of the window and see what is going in the street (ജനാലയില്‍ക്കൂടി വെളിയിലേക്കു നോക്കുക, തെരുവില്‍ എന്താണ് നടക്കുന്നതെന്ന് കാണുക).

They are planning to take out a massive procession to the collectorate (കലക്ടറേറ്റിലേക്ക് ഒരു കൂറ്റന്‍ ജാഥ നയിക്കാനാണ് അവരുടെ പദ്ധതി).

You better keep out of this  issue (ഈ പ്രശ്നത്തില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്).

We are yet to find out who is behind this rumour.  (ഈ കിംവദന്തിക്കു പിന്നില്‍ ആരൊക്കെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല).

I couldn't make out his face because the corridor was dark   (ഇടനാഴിയില്‍ ഇരുട്ടായിരുന്നതിനാല്‍ അയാളുടെ മുഖം എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല).

He knew well he could not get out of the soup he was in (ആ വിഷമസ്ഥിതിയില്‍നിന്ന് പുറത്തുചാടാന്‍ തനിക്കു പറ്റില്ലെന്ന് അയാള്‍ക്ക് നല്ല വണ്ണം അറിയാമായിരുന്നു).

Drastic measures are needed to flush out corruption and bribery from public officer  (പൊതു സ്ഥാപനങ്ങളില്‍നിന്ന് അഴിമതിയും കോഴയും നിര്‍മൂലനംചെയ്യാന്‍ കടുത്ത നടപടികള്‍ ആവശ്യമാണ്).

The Trade Unions propose to give out a call for industrial action. (ഒരു പണിമുടക്കിന് ആഹ്വാനം നല്‍കാന്‍ തൊഴിലാളി സംഘടനകള്‍ ഉദ്ദേശിക്കുന്നുണ്ട്).

The dissenting members decide to walk out of the meeting  (അഭിപ്രായഭിന്നതയുള്ള അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു).

We may go out in the afternoon, if the weather is good  (കാലാവസ്ഥ കൊള്ളാമെങ്കില്‍ ഞങ്ങള്‍ വൈകിട്ട് പുറത്തുപോകും).

Once a week he takes his family to eat out/   ആഴ്ചയിലൊരിക്കല്‍ അയാള്‍ കുടുംബത്തെ ഭക്ഷണത്തിന, പുറത്തുകൊണ്ടുപോകുന്നു).

I am not sure your plan will work out (നിങ്ങളുടെ പ്ളാന്‍ വിചാരിച്ചപോലെ നടക്കുമെന്ന് എനിക്ക് തീര്‍ച്ചയില്ല).

She knows all about the crime, but she is afraid to come out with it   (ആ കുറ്റകൃത്യത്തെക്കുറിച്ച് ആ സ്ത്രീക്ക് എല്ലാമറിയാം, പക്ഷേ തുറന്നുപറയാന്‍ അവര്‍ ഭയപ്പെടുന്നു).

When you stretch out truth, it becomes a lie.(സത്യത്തെ വലിച്ചുനീട്ടിയാല്‍ അത് നുണയായിത്തീരുന്നു).

ഒരു ക്രിയയുടെ Prefix  ആയി out വരുന്ന ഒരുപാട് അവസ്ഥകളുണ്ട്.

Out do, Out distance, Out smart, Out shine, Out member, Out grow, Outbid എന്നീ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്.

Sometimes in the elections, a newcomer in Politics, may out do a Veteran. (ചിലപ്പോള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിലെ ഒരു നവാഗതന്‍ ഒരു പഴയ യോദ്ധാവിനെ തറപറ്റിച്ചു എന്നുവരും).

I am the final lap of the 800 mtr race, John managed to out distance his rivals.  (എണ്ണൂറുമീറ്റര്‍ ഓട്ടത്തില്‍ ജോണ്‍ അവസാനകുതിപ്പില്‍ തന്റെ എതിരാളികളെ മുന്നിട്ടു).

The bandits beat a hasty retreat when they were out numbered by the armed villagers. (ആയുധധാരികളായ ഗ്രാമീണര്‍ അംഗസംഖ്യയില്‍ തങ്ങളെ കവിയുമെന്നു കണ്ട കൊള്ളക്കാര്‍ ധൃതിയില്‍ തിരിച്ചോടി).

<<< <<<<<  <<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

Over   ആഡ്വെര്‍ബായി വരുന്ന ഒരുപാട് അവസരങ്ങള്‍ ഇംഗ്ളീഷിലുണ്ടല്ലോ.

Over rate, Over State, Overtake, Over think, Over ripe, Over night, Over ride, Over rule, Over shadow, Overlong, Over pay, Over load, Over play, Over tax, Over shoot    ഇത്യാദി.

The Bank over rated the influence of His company (അദ്ദേഹത്തിന്റെ കമ്പനിയുടെ സ്വാധീനത്തെ ബാങ്ക് കൂടുതല്‍ മതിച്ചു).

The press tends to over state a political development   (ഒരു രാഷ്ട്രീയ സംഭവത്തെ പര്‍വതീകരിച്ചു കാട്ടാനുള്ള പ്രവണത മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു).

Superstar showed that it is impossible for any one to overtake him in popularity. (ജനപ്രിയതയില്‍ തന്നെ മറികടക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ കാണിച്ചുകൊടുത്തു).

When you are all set to act, it is better not to over think on the consequences  (നിങ്ങള്‍ ഒരുകാര്യം ചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ വരുംവരായ്കകളെപ്പറ്റി ആവശ്യത്തില്‍ക്കൂടുതല്‍ ആലോചിക്കാതിരിക്കുന്നതാണ് നല്ലത്).

He believed his country was over ripe for a revolution (ഒരു വിപ്ളവത്തിന് തന്റെ നാട് ആവശ്യത്തില്‍ക്കൂടുതല്‍ പാകപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കരുതി).

We reached a shanty town after an exhausting jeep ride overnight (ഒരു രാത്രിമുഴുവന്‍ ജീപ്പില്‍ യാത്രചെയ്തു തളര്‍ന്ന് ഞങ്ങള്‍ ഒരു ചെറിയ അങ്ങാടിപ്പട്ടണത്തില്‍ എത്തിച്ചേര്‍ന്നു).

The Prime Minister did not hesitate to over ride the decision taken by the Finance Minister(ധനമന്ത്രിയുടെ തീരുമാനം റദ്ദാക്കാന്‍ പ്രധാനമന്ത്രി ഒട്ടും ശങ്കിച്ചില്ല).


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Have you tried the highest rated email app?
With 4.5 stars in iTunes, the Yahoo Mail app is the highest rated email app on the market. What are you waiting for? Now you can access all your inboxes (Gmail, Outlook, AOL and more) in one place. Never delete an email again with 1000GB of free cloud storage.

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment