ആവശ്യമുണ്ട്, ഒരു കിടിലന്‍ ശത്രുവിനെ ! നിങ്ങളുടെ ശരിയും തെറ്റുമൊക്കെ നിങ്ങളോട് തുറന്ന് പറഞ്ഞ് കണ്ണാടിക്ക് പകരം നില്‍ക്കുന്നൊരു ചങ്ങാതിയുണ്ടോ നിങ്ങള്‍ക്ക് ? അത്തരക്കാരായ വൃത്തികെട്ടവരെയൊക്കെ ഒഴിവാക്കി. ഇപ്പോള്‍ കൂടെയുള്ളവരൊക്കെ എന്ത് ചെയ്താലും ഫുള്‍ സപ്പോര്‍ട്ടായി ചങ്ക് പറിച്ച് തരുന്നവരാണെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍ 'പേയ്മെന്‍റ് സൗഹൃദമാണ്' നിങ്ങള്‍ക്കുള്ളതെന്ന് ഞാന്‍ പറയും, അതായത് നിങ്ങളുടെ സൂഹൃത്തുക്കള്‍ എന്ത് വൃത്തികേട് ചെയ്താലും തിരിച്ചും സപ്പോര്‍ട്ട് ചെയ്യാന്‍ നിങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ ശത്രുവിനോട് ചോദിക്കുക, അയാള്‍ നിങ്ങളുടെ കുറ്റങ്ങളും കുറവുകളും ഏതാണ്ട് കൃത്യമായിത്തന്നെ പറയും! ശത്രുക്കളെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല, അവര്‍ ശരിക്കും നിങ്ങളുടെ അഭ്യുദയകാംക്ഷികളാണ്. എങ്ങനെ ? 1. നിങ്ങളില്‍ ശത്രുക്കള്‍ക്ക് പ്രതീക്ഷയോ ആശയോ ഇല്ല, നിങ്ങള്‍ക്കവരിലും. ആശയുള്ളിടത്തല്ലേ നിരാശയുണ്ടാവൂ. 2. ശത്രു നിങ്ങളുടെയടുക്കല്‍ സഹായം തേടി വരുന്നില്ല, അതുപോലെ സഹായം വാഗ്ദാനം ചെയ്ത് നിങ്ങളെ വഞ്ചിക്കുന്നുമില്ല. 3. നിങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ ശത്രു നിങ്ങളെ പ്രകോപിപ്പിക്കുന്നു. 4. നിങ്ങളൊരു തെറ്റ് ചെയ്യാതിരിക്കാനും തെറ്റാവര്‍ത്തിക്കാതിരിക്കാനും 5. ചെളിയില്‍ കിടക്കുന്ന ശത്രു നിങ്ങളെ ഗുസ്തി പിടിക്കാന്‍ വെല്ലുവിളിച്ച് നിങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലക താഴ്ത്താന്‍ സഹായിക്കുന്നു. 6. തോല്‍ക്കുമ്പോള്‍ ശത്രുവിന്‍റെ പരിഹാസം നിങ്ങള്‍ക്ക് ജയിക്കാന്‍ പ്രചോദനമാകുന്നു. 7. അകലെയുള്ള ബന്ധുവിനേക്കാള്‍ അടുത്തുള്ള ശത്രുവാണ് ആവശ്യത്തിന് ഉപകാരപ്പെടുന്നതെന്ന് പഴമൊഴി. പരിശ്രമിക്കാനും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കി തലയുയര്‍ത്തി നടക്കാനും ഓരോരുത്തരേയും സഹായിക്കുന്ന ശത്രുക്കള്‍ക്ക് സ്തുതി പറയേണ്ടിയിരിക്കുന്നു !
ശത്രു നിങ്ങളുടെ മേലൊരു കണ്ണ് വെയ്ക്കുന്നു. www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment