Thursday 21 January 2016

[www.keralites.net] മലയാളി ഉപേക് ഷിക്കുന്ന മാ ങ്ങയ്ക്കിപ്പോള്‍ Rs.100/-

 

FWD:

സീസണില്‍ ആര്‍ക്കും വേണ്ടാതെ മലയാളി ഉപേക്ഷിക്കേണ്ടിവരുന്ന മാങ്ങയ്ക്കിപ്പോള്‍ തീവില. നാളിതുവരെ ഒരിക്കലും ഉണ്ടാകാത്ത വിധം ഒരു കിലോ പച്ചമാങ്ങയ്ക്ക് 100 രൂപ യായി. കേരളത്തില്‍ മാങ്ങയുടെ ഉല്‍പാദനവും ലഭ്യതയും കുറഞ്ഞതാണ് വന്‍ വിലക്കയറ്റത്തിന് കാരണം. മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, ചക്കരമാങ്ങ തുടങ്ങിയ നാടന്‍ മാങ്ങകള്‍ ആവശ്യത്തിന് ലഭ്യമല്ലതാനും.

കുമളിയിലും സമീപ പ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ഏതാനും ആഴ്ചവരെയും 40 മുതല്‍ 60 രൂപ വരെയായിരുന്നു ഒരു കിലോ മാങ്ങയുടെ വില. വളരെ വേഗമാണ് 100 രൂപയായത്.   വിദൂര പ്രദേശങ്ങളില്‍ നിന്നാണിപ്പോള്‍ മാങ്ങയെത്തുന്നത്. പെട്രോള്‍ വിലവര്‍ധനമൂലം വാഹന ഗതാഗതകൂലി വര്‍ധിച്ചതും വിലക്കയറ്റത്തിന് കാരണമായി. 

കേരളത്തില്‍ വ്യാപകമായിരുന്ന നാടന്‍ മാവുകള്‍ വന്‍തോതില്‍ വെട്ടിക്കളഞ്ഞതും മാങ്ങയുടെ ലഭ്യത കുറയാന്‍ കാരണമായിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് വരെയും വേനല്‍ അവധിയാകുന്നതോടെ മാമ്പഴം പെറുക്കാന്‍ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ നാട്ടുമ്പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. എന്നാലിപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ നിന്നും മാവുകള്‍ കൂട്ടമായി അപ്രത്യക്ഷമായി.  നാട്ടുമാവുകള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ അവസ്ഥ. മാങ്ങയ്ക്ക് വില കിട്ടാത്തതിനാല്‍ വ്യാപകമായി മാവ് വെട്ടി മാറ്റുകയായിരുന്നു. മരം വെട്ടുന്നതിന് കൂലി കൊടുക്കാതെ വെട്ടിയ തടി പകരം കൊടുക്കുകയായിരുന്നു പതിവ്.  ആപ്പിളിനും മാതള നാരകത്തിനും തുല്യമായ വിലയ്ക്കാണ് പച്ചമാങ്ങയും വില്‍ക്കുന്നത്. പഴുത്ത മാങ്ങ ലഭിക്കണമെങ്കില്‍ ഇതിലും കൂടുതല്‍ പണം നല്‍കണം. പറമ്പിലും തൊടിയിലും  പഴുത്ത് വീണ് ചീഞ്ഞുപോകുന്ന മാങ്ങയുടെ വിലകേട്ട് അത്ഭുതപ്പെടുകയാണ് മലയാളികള്‍.  

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംമൂലം നടുവൊടുഞ്ഞ മലയാളിക്കിന്ന് ചമ്മന്തി അരച്ച് ഊണ് കഴിക്കാന്‍ പോലും മാങ്ങാ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കേരളത്തിലിപ്പോള്‍ മാങ്ങ കൃഷി കുറവാണെങ്കിലും തമിഴ്നാട്ടില്‍ നിന്ന് ആവശ്യത്തിന് വിഷം ചേര്‍ത്ത മാങ്ങകള്‍ ലഭിക്കും. തമിഴ്നാട്ടില്‍ മാര്‍ച്ച് – ഏപ്രില്‍ മാസമാകുന്നതോടെ വിളവെടുപ്പ് ആരംഭിക്കും.  ലോവര്‍ക്യാമ്പ്, കൂടല്ലൂര്‍, കമ്പം തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ പ്രദേശത്ത് മാവ് കൃഷിയുണ്ട്. കേരളത്തില്‍ ആവശ്യത്തിന് മാങ്ങ ലഭിക്കാതായതോടെ തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മാങ്ങ വന്‍തോതില്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് പഴുപ്പിക്കുന്നത്. കൃഷിയിറക്കാന്‍ വന്‍തോതില്‍ മാരകകീടനാശിനികള്‍ ചേര്‍ക്കുന്നതിന് പുറമേയാണ് രാസവസ്തു പ്രയോഗവും നടത്തുന്നത്. കേരളത്തിലെ മാവ് മുഴുവന്‍ വെട്ടിനീക്കിയതോടെ വിഷം ചേര്‍ത്ത മാങ്ങയ്ക്ക് വേണ്ടി തമിഴ്നാടിനെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തി മലയാളി.


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment