SLOGANS-- Aug 11, 2015
സ്വാതന്ത്ര്യത്തിന്‍ നാളുകഴിഞ്ഞ്
ഏഴുപതിറ്റാണ്ടാകാറായ്
എന്നാലെണ്‍പത് ശതമാനക്കാര്
ഒരുഗതി പരഗതി ഇല്ലാത്തോ
ര്‍ഭക്ഷ്യസുരക്ഷ ജീവിതരക്ഷ
തൊഴിലുറപ്പിന് പരിരക്ഷ
കര്‍ഷകരക്ഷ അക്ഷരരക്ഷ
രാഷ്ട്രസുരക്ഷ അവകാശം
ഏറിയകാലം കോണ്‍ഗ്രസ് കാട്ടിയ
അപരാധങ്ങള്‍ മുതലാക്കി
മതരാഷ്ട്രീയ വിപത്തീനാട്ടി
ല്‍മര്‍ദിച്ചുവാഴാന്‍ ഇടയാക്കി
മൂന്നില്‍ ഒന്നിന് താഴെ നേടി
മൂപ്പന്‍ ചമയും ആറെസ്സെ
സ്മുക്കാലോഹരി മേലെയിരിക്കും
ജനബോധത്തെ കാണേണം
കോടി ധനാഢ്യര്‍ ഇന്ത്യാ നാട്ടി
ല്‍വികസനമുണ്ടു കൊഴുക്കുമ്പോ
ള്‍സാധുജനത്തിന്‍ വികസനമൊക്കെ
വെടിവഴിപാടു കണക്കായി.
തൊഴിലില്ലായ്മയില്‍ ഇന്ത്യാ രാജ്യം
ലോകോത്തരമായ് നില്‍ക്കുമ്പോ
ള്‍തൊഴിലുറപ്പിത് കേട്ടാല്‍ പിന്നെ
തൊഴിയും പഴിയും പതിവാക്കും.
ഉണ്ണാനുള്ളൊരു ഉരിയരിപോലും
ഇല്ലാതാക്കും ഭരണക്കാ
ര്‍ഭക്ഷ്യസുരക്ഷാ ബാധ്യതപോലും
ഭിക്ഷാടനമായ് തീര്‍ക്കുന്നു
കരയിലിരിക്കും അധികാരികളെ
കണ്ണുതുറക്കൂ, കാതോര്‍ക്കൂ
കടലിന്‍ മക്കളെ കണ്ണീരുപ്പിന്
നടപടി ഉടനടി കൈക്കൊള്ളൂ
വര്‍ധിതമാകും വിലക്കയറ്റം
അതീവ ഗുരുതരമാകുമ്പോള്‍
ജനകീയതയുടെ പ്രതിരോധത്തില്‍
ജനകോടികളേ അണിചേരൂ.
അഴിമതിയാറ്റില്‍ യുപിഎക്കാ
ര്‍വള്ളംകളിയുടെ ചാമ്പ്യന്മാ
ര്‍അഴിമതിസാഗര എന്‍ഡിഎയില്‍
കപ്പലോട്ട വിദഗ്ധന്മാ
ര്‍പുസ്തകമില്ല പരീക്ഷയുമില്ല
കാരണമെന്തെന്നറിയാമോ
നേരംകെട്ടൊരു നേരം നോക്കി
ഓണം വന്നത് കൊണ്ടത്രേ
വിലയധികാരം വിട്ടുകൊടുത്തൊരു
ഐ കോണ്‍ഗ്രസിനു പിന്നാലെ
കോര്‍പ്പറേറ്റിന് കുഴലൂതുന്നു
ബിജെപിക്കാര്‍ ഒന്നാകെ
മെയ്ക്കിങ്ങിന്ത്യാ എന്നു പറഞ്ഞു
മേക്കപ്പിട്ടു നടക്കും മോഡി
കര്‍ഷകഭാരത സംസ്കാരത്തി
ന്‍ശവസംസ്കാരമൊരുക്കരു
ത്കാര്‍ഷികവിളയുടെ സ്ഥിരതാഫ
ണ്ട്വീണ്‍വാക്കാക്കി ഭരിക്കുമ്പോ
ള്‍കര്‍ഷകരവരുടെ ജീവവിരാമം
കയറിന്‍ തുമ്പിലൊതുക്കുന്നു
പൊതുമേഖലയുടെ ഓഹരിവി
റ്റ്വിരുത് നടിക്കും ബിജെപി
വിത്തിന് വെച്ചത് വെച്ചുവിളമ്പി
വിവരക്കേട് കളിക്കരു
ത്സേവന വേതനമൊക്കെ തന്നെ
കേവലമില്ലാതാക്കീട്ട്
അദാനിമാര്‍ക്കായ് വിടുപണിചെയ്യും
ആറെസ്സെസ്സിന്‍ അഭ്യാസം
ആന വിഴുങ്ങും യുപിഎയുടെ
അഴിമതിവാഴ്ച തകര്‍ന്നപ്പോ
ള്‍അമ്പലമാകെ വിഴുങ്ങുന്നവരാം
ബിജെപിയുടെ കൊള്ളയടി
ഐപിഎല്‍ ലളിത് മോഡി
എല്‍ബിഡബ്ല്യു കളിച്ചപ്പോ
ള്‍അമ്പയറായൊരു മോഡിഭരണം
കോടികളല്ലേ വെട്ടിച്ചൂ
വ്യാവസായ പരീക്ഷാ മണ്ഡലം
ആവാഹിച്ചൊരു ബിജെപി
വ്യാപം അഴിമതി വ്യാപ്തികളാലെ
ലോകം ഞെട്ടി വിറപ്പിച്ചു
സാധനവിലകള്‍ നിത്യംനിത്യം
കയറ്റി ഭരിക്കും ഭരണക്കാരെ
ഓണമെങ്ങനെ ഉണ്ടീടും
മറുപടി പറയൂ ഭരണക്കാരേ
കേരളഭരണം കൊള്ളക്കാരുടെ
ഗുരുകുലമാക്കീ യുഡിഎ
ഫ്കുഞ്ഞൂഞ്ഞങ്ങനെ കുഞ്ഞുമാണി
കുഞ്ഞാലികളോ പ്രൊഫസര്‍മാ
ര്‍വികസനവിപ്ലവ വിടുവായത്വം
വീണ്‍വാക്കാക്കിയ ഭരണക്കാ
ര്‍തൊഴില്‍സുരക്ഷ തകര്‍ത്തു പിന്നെ
നിയമനമാകെ നിരോധിച്ചു
പൊതുവായുള്ളൊരു വിതരണമൊക്കെ
പൂട്ടിക്കെട്ടും യുഡിഎ
ഫ്കൊള്ളയടിക്കാന്‍ കമ്പോളങ്ങ
ള്‍കള്ളിക്കാര്‍ക്ക് കൊടുക്കുന്നു
വെള്ളം, വൈദ്യുതി യാത്രക്കൂലി
സര്‍വം കൂട്ടി പലതവണ
ശേഷിക്കുന്നൊരു റേഷന്‍ ഷാപ്പോ
ശോഷിച്ചാകെ മരിക്കാറായ്
എല്‍ഡിഎഫിന്‍ കാലത്തിവിടെ
നിറഞ്ഞുനിന്നു മാവേലി സ്റ്റോ
ര്‍എന്നാലിന്നത് മെലിഞ്ഞുണങ്ങി
കോലം കെട്ടു കിടക്കുന്നു
പത്താംക്ലാസ് പരീക്ഷാ ഫലമോ
ലേലം വിളിപോല്‍ പലവട്ടം
പരീക്ഷയെഴുതാ പലര്‍ക്കുമിവിടെ
എ പ്ലസത്രേ സൗജന്യം
അന്തോം കുന്തോം ഇല്ലാത്തവനായ്
അബ്ദുറബ്ബ് ഭരിക്കുമ്പോ
ള്‍വിദ്യാഭ്യാസമേഖല തീര്‍ത്തും
അന്തിച്ചന്ത കണക്കായ്
അവശര്‍ക്കുള്ള പെന്‍ഷന്‍കാശ്
ആര്‍ത്തിപിടിച്ചൊരു ഭരണക്കാ
ര്‍കോടികളല്ലെ കുടിശ്ശികയാക്കി
കൊടിയ വഞ്ചന കാട്ടുന്നു
അവകാശങ്ങള്‍ തടഞ്ഞുവെക്കും
അധികാരികളേ കേട്ടോളൂ
അമര്‍ന്ന് കത്തും പ്രതികാരങ്ങ
ള്‍ആളിപ്പടരാനാക്കരു
ത്ചാണ്ടീ ബിരുദം പാമോലി
ന്‍ഉന്നത ബിരുദം സൈന്‍ബോര്‍ഡി
ല്‍സോളാര്‍-ഭൂമി ഡോക്ടറേറ്റോടെ
ചാണ്ടി യോഗ്യത കെങ്കേമം
ബാറു തുറക്കാന്‍ ആദ്യം കോഴ
പൂട്ടാന്‍ പിന്നെ വേറെ കോഴ
കോഴക്കാരുടെ ചീഫ് ഏജന്റോ
സാക്ഷാല്‍ കെ എം മാണി ചാണ്ടി
സമരത്തീയില്‍ നീറിയൊടുങ്ങും
ഭരണത്തിന്റെ സിരാകേന്ദ്രം
ഉദ്യോഗാര്‍ഥികളാകെ വലഞ്ഞു
പിഎസ്സിയുടെ നിയമനമില്ല
മാണിയെന്നൊരെന്ത്രമു
ണ്ട്കേരളത്തില്‍ കൂട്ടരേ
കോഴയെണ്ണി നല്‍കിയാ
ല്‍ബാറുനല്‍കിടുന്നവ
ന്‍ഭാരതമണ്ണില്‍ വര്‍ഗീയതയുടെ
കുപ്പായക്കാര്‍ ആടുന്നു
ഘര്‍വാപസിയുടെ പേരില്‍ നാട്ടി
ല്‍മതഭീകരത വളര്‍ത്തുന്നു
മതനിരപേക്ഷത സംരക്ഷിക്കാന്‍
മാനവസ്നേഹം നിലനിര്‍ത്താ
ന്‍പ്രതിരോധിക്കാം, പ്രതിഷേധിക്കാം
കേരളമക്കള്‍ക്കൊന്നായി
പൊതുമേഖലയിലെ ഓഹരിക
ള്‍വില്‍ക്കാന്‍ മത്സരമാണല്ലോ
മോഡിയും ഉമ്മന്‍ചാണ്ടിയുമൊന്നാ
യ്ചേര്‍ന്നാല്‍ നാട് കുട്ടിച്ചോറാ
യ്ഖദറിനുള്ളില്‍ കാവിയണിഞ്ഞൊരു
കൊള്ളക്കാരനിരിപ്പു
ണ്ട്മോഡിക്കോട്ടിലും ചാണ്ടി ഖദറിലും
അദാനിക്ക് രസം തന്നെ
കുതിച്ചുയരും വിലക്കയറ്റം
പിടിച്ചുനിര്‍ത്താമെന്ന് പറഞ്ഞ്
അധികാരത്തില്‍ വന്നൊരു മോഡി
വര്‍ഷമൊന്ന് കഴിഞ്ഞിട്ടും
നാടുചുറ്റി രസിച്ചിട്ടും
നാട്ടില്‍ സാധന വിലയാകെ
തീവിലയായി തുടരുന്നു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Posted by: =?UTF-8?B?4pmj4pmA4pa44pa34pmC0LzOu9GP4oK40qLhu4vVpNKi4bqhIOKZgOKWuOKWt+KZgg==?= <martinha222013@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___