Friday 31 July 2015

[www.keralites.net] Rare Vocabulary

 

FWD:

__ V Sukumaran

HAMARTIA, GONGORISM, LAMPOON, LIBRETTO, MONTAGE  എന്നീ വാക്കുകളെക്കുറിച്ച് പല വായനക്കാരും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയട്ടെ. 

HAMARTIA എന്നത് യവനാണ് (Greek). ഈ പദം നിത്യോപയോഗപദങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതല്ല. അതിന്റെ അര്‍ഥവും പ്രയോഗവും അറിയാതെപോകുന്നത് വലിയ പോരായ്മയൊന്നുമല്ല. എങ്കിലും ഭാഷാസ്നേഹിക്ക് വിപുലമായ പദപരിചയം ഉണ്ടാവുന്നത് നല്ലതുതന്നെ. 

ഈ വാക്ക് വരുന്നത് Aristotle എന്ന മഹാഗുരുവിന്റെ സുപ്രസിദ്ധമായ Poetics' എന്ന മൗലികപാഠത്തിലാകുന്നു. ട്രാജഡിയെന്ത്? കോമഡിയെന്ത്? എപ്പിക് എന്ത്? എന്നൊക്കെ പടിഞ്ഞാറിനെ പഠിപ്പിച്ചത് ഈ മഹാശയനാണല്ലോ. 

ഒരു hero- നായകന്റെ പതനത്തിനു കാരണമാകുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള കാര്യമായ ഒരു കുറവ്/വൈകല്യം/flaw ആണ് എന്ന് അരിസ്റ്റോട്ടില്‍ സിദ്ധാന്തിച്ചു. ഇതിനെ `tragic flaw'' എന്നു പറയും. ദുരന്തദൗര്‍ബല്യം. ആ ദുര്‍ബലതയ്ക്കുള്ള നാമമാകുന്നു hamartia

Indecision was the hamartia in prince Hamlet's character.  അതൊരു imperfection അപൂര്‍ണത ആകുന്നു. Macbeth എന്ന നായകന്റെ കാര്യത്തില്‍ അത് അയാളുടെ overwhelming ambition ആണ് (അപ്രതിഹതമായ മഹത്വകാംക്ഷ). ഒഥെല്ലോയുടെ കാര്യത്തില്‍ അത് മൂപ്പരുടെ Credulousness  (മറ്റുള്ളവര്‍ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുന്ന സ്വഭാവം) ആണ്. 

GONGORISM  ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമൊന്നുമല്ല. അലങ്കാര ബഹുലമായ കാവ്യശൈലിയാണ്. 

കമ്പോടു കമ്പ്, ഉപമ, ഉല്‍പ്രേക്ഷ, രൂപകം. ആഭരണത്തിന്റെ അമിതപ്രദര്‍ശനം. പോര, അതിന് വ്യംഗ്യവും, വ്യാജോക്തിയും മറ്റു കസര്‍ത്തുകളുമുണ്ടാവും. 

യൂറോപ്യന്‍ സാഹിത്യത്തില്‍ ഇത്തരം കവിതാരീതി 16-ാം നൂറ്റാണ്ടില്‍ കൊണ്ടുവന്ന പദ്യകാരനായിരുന്നു സ്പാനിഷ് എഴുത്തുകാരനായ Luis de Gongora. ആശാന്റെ തിരുനാമം ഈ കാവ്യശൈലിക്ക് ചാര്‍ത്തിക്കിട്ടി. He toyed with a Gongoric style of versification for some time  (കുറച്ചുകാലം അദ്ദേഹം അലങ്കാര ജഡിലമായ പദ്യശൈലിയുമായി കളിച്ചുനോക്കി). അത് പരമബോറാണ് എന്നു ബോധ്യമായപ്പോള്‍ നിര്‍ത്തിക്കാണും.

LAMPOON  എന്താണ്? ഒരു വ്യക്തിയെ ഉന്നംവച്ചുള്ള ആക്ഷേപഹാസ്യ കവന: A personaliased satire focusing on an individual. ഇത് മിക്കപ്പോഴും നിര്‍ദോഷമാവില്ല. Social Satire  കളിയാക്കുന്നത് സാമൂഹ്യമായ അവതാളങ്ങളെയാണ്. അതില്‍ ശുദ്ധീകരണത്തിന്റെ Purification)ഘടകമുണ്ട്.  Chauce ഉം കുഞ്ചനുമൊക്കെ അതാണ് ചെയ്തത്. 

എന്നാല്‍ ഒരു വ്യക്തിയെ അമ്പെയ്യുന്ന പരിപാടിയാണ് lampoon  എന്ന പേഴ്സണലൈസ്ഡ് സറ്റയര്‍ ചെയ്യുന്നത്. അത് മുറിവേല്‍പ്പിക്കാന്‍വേണ്ടിയുള്ളതാണ്. തന്റെ ശത്രുവിനെ ആക്ഷേപഹാസ്യത്തിലൂടെ തേജോവധംചെയ്യുക എന്നതാണ് എഴുത്തുകാരന്റെ ഉദ്ദേശ്യം. അതില്‍ നിന്ദയുണ്ട്, ദുഷ്ടവിചാരമുണ്ട്, വിഷമുണ്ട്. 

Restoration കാലത്ത്, അതായത് പ്യൂരിട്ടന്‍ ഭരണകൂടത്തെ വലിച്ചിറക്കി രാജാധിപത്യം ഇംഗ്ലണ്ടില്‍ പുനഃസ്ഥാപിതമായ കാലത്ത് Lampoonഎന്നതിന്റെ ചാകരയുണ്ടായി. Rochester വലിയ ലാംപൂണിസ്റ്റായിരുന്നു. പേരുകേട്ട അഗസ്തിന്‍ കവി അലക്സാണ്ടര്‍ പോപ്പ് ധാരാളം മസാലനിറഞ്ഞ ലാംപൂണുകള്‍ രചിക്കുകയുണ്ടായി.  

Lampoon  ഗ്രേഡ് വളരെകുറഞ്ഞ സറ്റയര്‍ ആണ്. ഒട്ടും തറവാടിത്തമില്ല. He didn't want to be branded as a lampoonist (ഒരു ലാംപൂണിസ്റ്റായി മുദ്രകുത്തപ്പെടാന്‍ അദ്ദേഹത്തിന് താല്‍ിിര്യമുണ്ടായിരുന്നില്ല). Lampooner  എന്നും ഉപയോഗിക്കാം. ഇത് ഗദ്യത്തിലുമാവാം. 

LIBRETTO  എന്നത് ഒരു ഇറ്റാലിയന്‍ പദമാണ്. Opera എന്ന സംഗീതനാടക രൂപത്തില്‍ ഉപയോഗിക്കുന്ന സാഹിത്യപാഠത്തിനാണ് LIBRETTO എന്നു വിളിക്കുന്നത്. (Little Book എന്ന് അക്ഷരാര്‍ഥം). 

MONTAGE  ഒരു ചലച്ചിത്രപദമാകുന്നു. അത് editing എന്ന പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. സീനുകള്‍ സംയോജിപ്പിക്കുന്ന ഏര്‍പ്പാട്.


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment