എന്‍ജിനിയറിങ് പഠനം ഇനി സാങ്കേതിക സര്‍വകലാശാലയ്ക്ക്കീഴില്‍...
പുതുതായി പ്രവേശനം നേടുന്ന എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ സാങ്കേതിക സര്‍വകലാശാലയുടെ പരിധിയില്‍ വരികയാണ്. കഴിഞ്ഞ വര്‍ഷംവരെ പ്രവേശനം നേടിയവര്‍ അതതു സര്‍വകലാശാലകളില്‍ത്തന്നെ പഠനം തുടരും. എന്‍ജിനിയറിങ് കോളേജുകള്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴില്‍വരുന്നതോടെ പാഠ്യപദ്ധതിയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍.
മുമ്പ് ബിടെക്കിനെ കോഴ്സ്എന്നാണു വിളിച്ചിരുന്നതെങ്കില്‍ ഇനിയത് പ്രോഗ്രാം ആണ്. വിഷയങ്ങള്‍ മുമ്പ് സബ്ജക്ട്/പേപ്പര്‍ആയിരുന്നെങ്കില്‍ ഇനി കോഴ്സ്ൃെൂൗീ;ആണ്. മുമ്പ് മാര്‍ക്ക് സമ്പ്രദായമാണു സര്‍വകലാശാലകളില്‍ നിലനിന്നിരുന്നത്. നിശ്ചിത വിഷയങ്ങള്‍ സര്‍വകലാശാല തീരുമാനിക്കും. ഒന്നോ രണ്ടോ സെമസ്റ്ററുകളിലേ ഐച്ഛികവിഷയങ്ങള്‍ (ഇലക്ടീവ് കോഴ്സുകള്‍) തെരഞ്ഞെടുക്കാനാകൂ. ക്രെഡിറ്റ് സമ്പ്രദായം വരുന്നതോടെ, ഇലക്ടീവിന്റെ എണ്ണം വര്‍ധിക്കും. ഓരോ കോഴ്സിനും ക്രെഡിറ്റ് നിശ്ചയിച്ച്, ഓരോ സെമസ്റ്ററിലും നേടേണ്ട കുറഞ്ഞ ക്രെഡിറ്റ് സര്‍വകലാശാല തീരുമാനിക്കും. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്കു കോഴ്സുകള്‍ തെരഞ്ഞെടുക്കാം. ഒരു നിശ്ചിത എണ്ണം കോഴ്സുകള്‍ നിര്‍ബന്ധിതം ആണ്.
കഴിഞ്ഞവര്‍ഷത്തോടെ എല്ലാ സര്‍വകാലശാലകളും എന്‍ജിനിയറിങ് പഠനരംഗത്ത് ഈ മാതൃക സ്വീകരിച്ചുകഴിഞ്ഞിരുന്നു. ഓരോ സെമസ്റ്ററിന്റെ ഒടുവിലും, അടുത്ത സെമസ്റ്ററില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ ഏതൊക്കെയെന്നു സ്ഥാപനത്തെ വിദ്യാര്‍ഥി അറിയിക്കണം. ഇതിനെ കോഴ്സ് രജിസ്ട്രേഷന്‍ എന്നാണ് വിളിക്കുന്നത്. അടുത്ത സെമസ്റ്ററിന്റെ തുടക്കത്തില്‍, സെമസ്റ്റര്‍ എന്‍റോള്‍മെന്റ് എന്ന പ്രക്രിയ കൂടിയുണ്ട്.ഇതു പൂര്‍ത്തിയായാലേ ആ വിദ്യാര്‍ഥി ആ സെമസ്റ്ററില്‍ പഠിക്കുന്നു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളെ എന്‍റോള്‍മെന്റില്‍നിന്നും റജിസ്ട്രേഷനില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ സെമസ്റ്ററിന്റെ ഒടുവില്‍ രണ്ടാം സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യണം. എത്ര വിഷയങ്ങളില്‍ തോറ്റാലും പഠനം ഇതുവരെ പൂര്‍ത്തിയാക്കാമായിരുന്നു. ഇനി ഇതിന് സാധിക്കില്ല. ഭഇയര്‍ ഔട്ട്ൃെൂൗീ; വ്യവസ്ഥയാണു കാരണം. ഓരോ സെമസ്റ്ററില്‍നിന്നും അടുത്ത സെമസ്റ്ററിലേക്കു പോകണമെങ്കില്‍ നിശ്ചിത ക്രെഡിറ്റ് ഉണ്ടായിരിക്കണം. ഒന്നാം സെമസ്റ്ററിലൊഴികെ എല്ലാ സെമസ്റ്ററിലും ഈ നിബന്ധന ബാധകമാണ്.നിശ്ചിത ക്രെഡിറ്റ് നേടിയില്ലെങ്കില്‍ അതേ സെമസ്റ്ററില്‍ തുടരണം. ഇലക്ടീവ് കോഴ്സിനാണു ക്രെഡിറ്റ് നഷ്ടപ്പെടുന്നതെങ്കില്‍, അതുതന്നെ വീണ്ടും പഠിക്കണമെന്നില്ല; ക്രെഡിറ്റ് തികയുന്ന രീതിയില്‍ മറ്റൊരു ഇലക്ടീവ് കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കാം.എന്നാല്‍ കോഴ്സ് ആണ് നഷ്ടപ്പെടുന്നതെങ്കില്‍ വീണ്ടും അതു തന്നെ ആവര്‍ത്തിക്കണം. ഒന്നാം വര്‍ഷക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്. മൂന്നാം സെമസ്റ്ററിലേക്കു വേണ്ടത്ര ക്രെഡിറ്റുകള്‍ ഇല്ലെങ്കില്‍, വേനലവധിക്കാലത്തു ക്ലസ്റ്ററിലെ സ്ഥാപനങ്ങള്‍ നടത്തുന്ന സമ്മര്‍ ക്ലാസുകളില്‍ പങ്കെടുത്തു നഷ്ടപ്പെട്ട ക്രെഡിറ്റുകള്‍ നേടാം.
ബിടെക് ഓണേഴ്സ്ബി-ടെക് ഓണേഴ്സ് പഠിക്കാനും അവസരമുണ്ട് എന്നതാണ് ഈ വര്‍ഷം മുതലുള്ള മറ്റൊരു പ്രത്യേകത. ബി-ടെക് പൂര്‍ത്തിയാക്കാന്‍ 180 ക്രെഡിറ്റാണു വേണ്ടതെങ്കില്‍, ഓണേഴ്സിനു 12 ക്രെഡിറ്റ് കൂടി വേണം. പ്രോഗ്രാം കാലാവധി നാലുവര്‍ഷം തന്നെ. അതായത് ഒരു ബിടെക് വിദ്യാര്‍ഥിയേക്കാള്‍ മൂന്നോ നാലോ വിഷയങ്ങള്‍ കൂടുതല്‍ (12 ക്രെഡിറ്റ് തികയുന്ന വിധത്തില്‍) ഓണേഴ്സ് വിദ്യാര്‍ഥി പഠിച്ചിരിക്കണം.നാലാം സെമസ്റ്ററിനൊടുവിലാണു വിദ്യാര്‍ഥി തനിക്ക് ബിടെക് ബിരുദം വേണോ അതോ ബിടെക് (ഓണേഴ്സ്) ബിരുദം വേണോ എന്നു തീരുമാനിക്കേണ്ടത്. ആ സമയത്ത് കുറഞ്ഞത് 8.0 എങ്കിലും ഗ്രേഡ് പോയിന്റ് ഉണ്ടെങ്കില്‍ മാത്രമേ ഓണേഴ്സ് തെരഞ്ഞെടുക്കാന്‍ കഴിയൂ. പ്രോഗ്രാമിനൊടുവില്‍ കുറഞ്ഞത് 8.2 പോയിന്റ് ഉണ്ടാകണം.ഓണേഴ്സ് തെരഞ്ഞെടുത്തശേഷം, കൂടുതലായി വേണ്ട 12 ക്രെഡിറ്റ് പ്രോഗ്രാമിനൊടുവില്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വിദ്യാര്‍ഥിയെ ബിടെക് ബിരുദത്തിന് പരിഗണിക്കും. ഓണേഴ്സ് തെരഞ്ഞെടുത്തശേഷവും അധിക കോഴ്സുകള്‍ പഠിച്ചു തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശ്നമില്ലെന്നര്‍ഥം. എന്നാല്‍ എല്ലാ കോളേജുകളിലും ഓണേഴ്സ് പഠനാവസരം ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ സംവിധാനം വേണമോ എന്ന് അതതു കോളേജുകള്‍ക്കു തീരുമാനിക്കാം.
ആദ്യ വര്‍ഷം രണ്ട് പരീക്ഷഇതുവരെ ഒന്നാം വര്‍ഷം ഒറ്റ വാര്‍ഷികപരീക്ഷയാണു നടത്തിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ രണ്ടു സെമസ്റ്ററുകള്‍ക്കും വെവ്വേറെ പരീക്ഷകളായിരിക്കും. ബിടെക് പ്രോഗ്രാം പൂര്‍ത്തിയാക്കാന്‍ മുമ്പ് ചില സര്‍വകലാശാലകള്‍ എട്ടുവര്‍ഷംവരെ നല്‍കിയിരുന്നിടത്ത്, ഇനിമുതല്‍ പരമാവധി ആറുവര്‍ഷം (12 സെമസ്റ്റര്‍) ആകും അനുവദിക്കുക. ഇതിനുള്ളില്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബിരുദം ലഭിക്കില്ല. ഓരോ സെമസ്റ്ററിലും 72 പ്രവൃത്തിദിനങ്ങളാണു നിര്‍ദേശിച്ചിട്ടുള്ളത്. ഓരോ വിഷയത്തിനും കുറഞ്ഞത് 75% ഹാജരുണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥിക്ക് സെമസ്റ്റര്‍പരീക്ഷ എഴുതാനാകൂ. ഹാജര്‍ നിലയനുസരിച്ച് ഇന്റേണല്‍ മാര്‍ക്ക് നിശ്ചയിക്കുന്ന രീതി ഒഴിവാകും. ഓരോ സെമസ്റ്ററിലും നടത്തുന്ന രണ്ട് തുടര്‍മൂല്യനിര്‍ണയ പരീക്ഷകളും (40 മാര്‍ക്ക്) അസൈന്‍മെന്റുകളും (10 മാര്‍ക്ക്) അടിസ്ഥാനമാക്കിയാകും ഇന്റേണല്‍ മാര്‍ക്ക് കണക്കാക്കല്‍. ലാബ് പരീക്ഷകളെല്ലാം ഇന്റേണല്‍ പരീക്ഷകള്‍ മാത്രമായിരിക്കും.
പാഠ്യപദ്ധതിയിലെ മാറ്റങ്ങള്ഒന്നാം സെമസ്റ്ററില്‍ ഒരു ബേസിക് എന്‍ജിനിയറിങ് കോഴ്സും ഇതിന്റെ ഒരു ലാബ് കൂടിയും പഠിക്കണം. രണ്ടാം സെമസ്റ്ററില്‍ മറ്റു രണ്ടു ബേസിക് എന്‍ജിനിയറിങ് കോഴ്സുകളും അവയുടെ ലാബും കൂടി പഠിക്കണം. പുതിയ കോഴ്സ് ആയി സസ്റ്റൈയ്നിങ് എന്‍ജിനിയറിങ് ഒന്നാം സെമസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നു. ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ വിഷയങ്ങള്‍ എല്ലാ ബ്രാഞ്ചുകാര്‍ക്കും ഒരേപോലെയാണ്. അഞ്ചാം സെമസ്റ്ററില്‍ ഒരു ഡിസൈന്‍ പ്രൊജക്ട് എല്ലാ ബ്രാഞ്ചുകാര്‍ക്കുമുണ്ട്. മെയിന്‍ പ്രോജക്ട് എട്ടാം സെമസ്റ്ററിലാണ്. ആറാം സെമസ്റ്ററില്‍ കോംപ്രിഹെന്‍സീവ് വൈവൃെൂൗീ; എന്ന പേരില്‍ ഒരു നിര്‍ബന്ധിത കോഴ്സ് ചേര്‍ത്തിട്ടുണ്ട്.
രണ്ട് അധിക ക്രെഡിറ്റ്വിദ്യാര്ഥിപ്രവര്ത്തങ്ങള് ഒരു നിര്‍ബന്ധിത കോഴ്സ് ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ക്രെഡിറ്റ് ആണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. പക്ഷേ, ഈ ക്രെഡിറ്റ് ബിരുദ ദാനത്തിനു പരിഗണിക്കില്ല (ഏറ്റവും കുറഞ്ഞത് 180 ക്രെഡിറ്റ് ആണു ബിരുദത്തിന് വേണ്ടത്. ഈ രണ്ടു ക്രെഡിറ്റ് ഇതിനു പുറമേയുള്ളതാണ്). പക്ഷേ, ഈ വിഷയത്തില്‍ ഭപാസ്ൃെൂൗീ; ലഭിച്ചാലേ ബിരുദം ലഭിക്കൂ. എന്‍സിസി, എന്‍എസ്എസ്, എന്‍എസ്ഒ, കോളേജ് യൂണിയന്‍ ഭാരവാഹിത്വം, പ്രൊഫഷണല്‍ ക്ലബ് ഭാരവാഹിത്വം, സ്പോര്‍ട്സ്, ഗെയിംസ്, ആര്‍ട്സ്, സംരംഭകത്വം, കോണ്‍ഫറന്‍സ് പങ്കാളിത്തം, ഓണ്‍ലൈന്‍ കോഴ്സുകള്‍, വിദേശഭാഷാപഠനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഈ രണ്ടു ക്രെഡിറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടത് തെരഞ്ഞെടുക്കാം.
പഠന കാലത്ത് അവധിയുംവിദ്യാര്ഥികള്ക്ക് പഠന കാലയളവില്‍ ഒരുവര്‍ഷം അവധിയെടുക്കാമെന്നതാണു മറ്റൊരു സുപ്രധാന മാറ്റം. സുപ്രധാന പ്രോജക്ടുകളില്‍ ഏര്‍പ്പെടാനും സ്വന്തമായി സ്റ്റാര്‍ട്ട് അപ് തുടങ്ങാനും ആരോഗ്യ കാരണങ്ങളാലോ ഒരുവര്‍ഷംവരെ പഠനത്തിനിടയില്‍ ഇടവേള അനുവദിക്കും. പക്ഷേ അതുവരെയുള്ള പഠനിലവാരം ഒരു ഘടകമായിരിക്കും. പുറമേനിന്നുള്ള അക്കാദമിക് ഓഡിറ്റ് കൂടാതെ, കോഴ്സുകളുടെ നിലവാരം പരിശോധിക്കാന്‍ കോളേജിനകത്തും സംവിധാനം ഉണ്ടാകും. ഒന്നാം വര്‍ഷ പൊതു കോഴ്സുകള്‍ക്കു ഭകോഴ്സ് കമ്മിറ്റിൃെൂൗീ; എന്ന അധ്യാപകസംവിധാനം ഗുണമേന്മ ഉറപ്പുവരുത്തും. വിദ്യാര്‍ഥി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഭക്ലാസ് കമ്മിറ്റിയും ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന പരാതികള്‍ഈ കമ്മിറ്റിയിലൂടെ അവതരിപ്പിക്കാം
- See more at: എന്‍ജിനിയറിങ് പഠനം ഇനി സാങ്കേതിക സര്‍വകലാശാലയ്ക്ക്കീഴില്‍ - ദേശാഭിമാനിwww.keralites.net |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment