ഒരു പൊറോട്ട കഥ
----------------------------
ഈ കഥയിലെ താരം മൈദയാണ്.
ഈ കഥ ഓരോ മലയാളികളും വായിക്കേണ്ട കഥ. കഥ തുടങ്ങുന്നത് അങ്ങ് ഇംഗ്ലണ്ടിലാണ് . കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ മൈദ ഉപയോഗം കൂടുതലായിരുന്നു എന്നാൽ കാലം കഴിഞ്ഞപ്പോൾ അവരുടെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി കാരണം കണ്ടെത്തി വില്ലൻ മൈദ തന്നെ അങ്ങനെ 1949 യിൽ ഇംഗ്ലണ്ടിൽ മൈദ നിരോധിച്ചു. കഥ തീർന്നില്ല ഇവിടെ തുടങ്ങുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ളത് മലബാർ മേഘലയിൽ നിന്നാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പെറോട്ട കഴിക്കുന്നത് ഈ മലബാറുകാർ ആണേന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാൻ തരമില്ലാ. പണ്ട് ഞാനും പെറോട്ട ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിന്റെ ദോഷവശങ്ങൾ മനസിലായപ്പോൾ അത് നിർത്തി.
മൈദ എന്തെന്നും എങ്ങനെ ഉണ്ടാക്കുന്നു എന്നും പറയാം. ഗോതമ്പിൽ പ്രധാനമായും മൂന്ന് ഘടകങ്ങൾ ഉണ്ട്. ജെം,തവിട്,എന്റോസ്പേം. ഗോതമ്പിൽ നിന്ന് എന്റോസ്പേം നീക്കം ചെയ്യുന്നു ഈ എന്റോസ്പേം സൂക്ഷ്മമായ് പൊടിച്ചാണ് മൈദ ഉണ്ടാക്കുന്നത്. ഇങ്ങനെ പൊടിച്ച മൈദയ്ക്ക് മഞ്ഞനിറമാണ്. ഈ നിറം കളഞ്ഞ് വെള്ളനിറമാക്കാൻ ബെൻസോയിൽ പെറോക്‌സൈഡ് എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഈ ബെൻസോയിൽ പെറോക്സൈഡ് ചൈനയും ഇംഗ്ലണ്ടിലും യൂറോപ്പിലും നിരോധിച്ച രാസവസ്തു ആണ്. മൈദ വളരെ മൃദുവാണ് അതിനായ് അലോക്സിൻ എന്ന രാസവസ്തു ഉപയോഗികുന്നു. ഈ അലോക്സിൻ എലികളിലും ഗിനിപന്നികളിലും ഉപയോഗിച്ചപ്പോൾ അവയുടെ പാൻക്രിയാസിലെ ബീറ്റ കോശങ്ങൾ നശിച്ച് ഇൻസുലിന്റെ അളവ് കുറച്ച് പ്രമേഹം ഉണ്ടാകുന്നതായ് കണ്ടെത്തി. പെറോട്ട കഴിച്ചാൽ വിശപ്പ് ഉണ്ടാകില്ലാ അല്ലെ എന്താകും കാരണം. ദഹിക്കില്ല അതുതന്നെ. നമ്മുടെ ദഹന വ്യവസ്ഥയ്ക്ക് നമ്മൾ തന്നെ നൽകുന്ന എട്ടിന്റെ പണിയാണ്.
ഗോതമ്പിന്റെ വേസ്റ്റായ മൈദ അമേരിക്ക,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ നമ്മുടെ ഭാരതം പോലുള്ള പട്ടിണിപാവങ്ങളുടെ നാടുകളിലേയ്ക്ക് കയറ്റുമതി ചെയ്ത് പണമുണ്ടാക്കുന്നു. നമ്മൾ അതുവാങ്ങി പെറോട്ട ഉണ്ടാക്കി തിന്നുന്നു. പലരും ഇതൊന്നും സമ്മതിക്കില്ല അവരോട് എനിക്ക് ഒന്നും പറയാനില്ല. എന്റെ പ്രീയ കൂട്ടുകാർ ആരും മൈദ പശ ഉണ്ടാക്കാൻ അല്ലാതെ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ ഉപയോഗിക്കരുത് കഴിക്കരുത്. ഈ സന്ദേശം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക. നല്ലതും ചീത്തയും തിരിച്ചറിയാൻ നമുക്ക് ശ്രമിക്കാം
No comments:
Post a Comment