ഭക്ഷണം ലൈവ്; വള്ളസദ്യ തോല്‍ക്കുന്ന സദ്യ
വിവാഹവേദിയില്‍ ലൈവായി ഭക്ഷണം പാകം ചെയ്യുന്നതാണ് പുതിയ പ്രവണത. വരനെയും വധുവിനെയും ഒന്നിച്ചിരുത്തിയുള്ള സല്‍ക്കാരവേളകളിലാണ് ലൈവ് പാചകം അരങ്ങേറുക. വെള്ളയപ്പം, പാലപ്പം, പൊറോട്ട, പത്തിരി, പൊരിച്ച കടികള്‍ തുടങ്ങിയവയാണ് അതിഥികള്‍ക്കു മുന്നില്‍ പാചകംചെയ്ത് ചൂടോടെ നല്‍കുന്നത്. 100 പ്രമുഖര്‍ക്ക് ഒരുക്കിയ ലൈവ് പാചകത്തിന് എടപ്പാളിലെ കാറ്ററിങ് സര്‍വീസുകാര്‍ പ്ളേറ്റ് ഒന്നിന് ഈടാക്കിയ സംഖ്യ 1250 രൂപയാണ്. അതായത് നൂറു പേര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനു മാത്രം ചെലവിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ! ചടങ്ങ് നടത്തിയ ഹാളിനുള്ള വാടക വേറെയും. പതിനായിരങ്ങള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി വലയുന്ന നാട്ടിലാണ് ഇത്തരം ധാരാളിത്തം. കിഴക്കന്‍ ഏറനാട്ടില്‍ ഗള്‍ഫ് പ്രമുഖന്‍െറ വീട്ടിലെ വിവാഹസല്‍ക്കാരത്തില്‍ വിദേശത്തുനിന്നുള്ള പ്രമുഖരും രാഷ്ട്രീയത്തിലെ ഉന്നതരുമടക്കം വമ്പന്‍ നിരതന്നെ പങ്കെടുത്തു. നാട്ടുകാരായ സാദാ പൗരന്മാര്‍ക്കും വി.വി.ഐ.പികള്‍ക്കും വിളമ്പിയതും സ്വീകരണം ഒരുക്കിയതും രണ്ടു പന്തിയില്‍. വേര്‍തിരിവ് കാട്ടിയതിലുള്ള ന്യൂജനറേഷന്‍െറ രോഷം മൊബൈലിലൂടെ പരിസരത്തെ സകല ചെറുപ്പക്കാരിലുമത്തെി. മൊബൈല്‍ സന്ദേശം ലഭിച്ചവരൊന്നാകെ കല്യാണപ്പന്തലിലേക്ക് ഇരച്ചത്തെിയപ്പോള്‍ കരിമ്പിന്‍കാട്ടില്‍ ആനകയറിയ പ്രതീതി. കല്യാണവീട്ടുകാര്‍ ഗത്യന്തരമില്ലാതെ പൊലീസിനെ വിളിപ്പിച്ചു. ഒടുവില്‍ കല്യാണപ്പന്തല്‍ ലാത്തിവീശലിന് വേദിയാവുകയും ചെയ്തു.
കേരളീയ ഭക്ഷണശൈലി പാടെ കൈയൊഴിഞ്ഞ് അറേബ്യന്‍, വടക്കേ ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളാണ് മലപ്പുറത്തെ വിവാഹസദ്യകളില്‍ ഇപ്പോള്‍ പതിവ്. മരുഭൂജീവികളായ ഒട്ടകം, യമു എന്നിവയുടെ ഇറച്ചികൊണ്ടുള്ള ബിരിയാണിയും മറ്റു വിഭവങ്ങളും മലപ്പുറത്ത് പുത്തന്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു. രണ്ടുതരം അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പാത്ത വിവാഹസദ്യ വിരളം. ഒന്നുകില്‍ കബ്സയും ചിക്കന്‍ ബിരിയാണിയും അല്ളെങ്കില്‍ കുഴിമന്തിയും നെയ്ച്ചോറും. ഒപ്പം ചിക്കന്‍ പൊരിച്ചത്, മീന്‍ വറുത്തത്, ചെമ്മീന്‍ ഫ്രൈ തുടങ്ങിയ അനുസാരികള്‍ വേറെയും. ഭക്ഷണം കഴിച്ചശേഷം ചെറുമധുരത്തിനായി പായസം, അറേബ്യന്‍ കാപ്പിയായ 'കഹ്വ' എന്നിവ നിര്‍ബന്ധം. ഐസ്ക്രീം പഴഞ്ചനായി. പുതിയ ഇനം കാരറ്റിന്‍െറ ഹലുവ, അല്ളെങ്കില്‍ ദല്‍ഹി മോഡല്‍ ജിലേബി.
ഏതാനും വര്‍ഷംമുമ്പ് ടെക്സ്റ്റൈല്‍ സിറ്റിയിലെ വ്യാപാരപ്രമുഖന്‍െറ വീട്ടിലെ കല്യണത്തിന് കോഴിയെ നിര്‍ത്തി പൊരിച്ചതിനൊപ്പം കൂറ്റന്‍ മത്സ്യം അതേ വലിപ്പത്തില്‍ പൊരിച്ച് ഓരോ മേശയിലും നിരത്തി. പക്ഷേ, അതിഥികള്‍ക്ക് അവ മുഴുവനും തിന്നുതീര്‍ക്കാനാവാതെ വന്നപ്പോള്‍ ഭീമമായ വിലക്കു വാങ്ങിയ കൂറ്റന്‍ മത്സ്യങ്ങള്‍ പാഴായി. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തു നടന്ന മറ്റൊരു കല്യാണത്തില്‍ മലപ്പുറത്തിന്‍െറ തനതു ശൈലിയില്‍ വിവാഹവേദിക്കരികിലായി ചെറുമക്കാനികള്‍ (പെട്ടിക്കടകള്‍) പണിത് ഓരോ മക്കാനിയിലും നാടന്‍, മറുനാടന്‍ വിഭവങ്ങള്‍ പ്രത്യേകം പ്രത്യേകമായി ആവശ്യക്കാരന്‍െറ ഇഷ്ടാനുസരണം വിളമ്പുകയുണ്ടായി. ആട്ടിന്‍തല പുഴുങ്ങിയത്, ആട്ടിന്‍ കുടല്‍കറി, കപ്പ വേവിച്ചതും മത്തിക്കറിയും തുടങ്ങി സ്വദേശി,വിദേശി വിഭവങ്ങളുടെ ഒരുനീണ്ട നിരതന്നെ സജ്ജീകരിച്ചു.
സാധാരണ കേരളീയ ഭക്ഷണശൈലി അധികം മാറ്റമില്ലാതെ പിന്തുടരുന്നവരാണ് മലപ്പുറത്തെ ഹിന്ദു സമൂഹങ്ങള്‍. ചോറിനൊപ്പം ഉപ്പ്, ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, അച്ചാര്‍, പുളിയിഞ്ചി, കാളന്‍, ഓലന്‍, അവിയല്‍, കൂട്ടുകറി, തോരന്‍, പച്ചടി, സാമ്പാര്‍, രസം, മോര്, പപ്പടം, പായസം, പഴം എന്നിവയാണ് സാധാരണ വിവാഹസദ്യയിലെ വിഭവങ്ങള്‍. സദ്യ ഒരുക്കാന്‍ സമീപിക്കുന്നവര്‍ മുമ്പ് നടന്ന ഓരോ കല്യാണത്തിനും എത്ര വിഭവം വിളമ്പി എന്നന്വേഷിച്ച ശേഷം അതിലും കൂടുതല്‍ ഐറ്റങ്ങള്‍ വേണമെന്ന് ഡിമാന്‍റ് വെക്കുന്നതോടെ കാറ്ററിങ് സര്‍വീസുകാര്‍ കറികളുടെ എണ്ണം കൂട്ടാന്‍ പൊടിക്കൈ പ്രയോഗിക്കുകയാണ് പതിവ്. നാരാങ്ങ അച്ചാര്‍ മാത്രം കൊടുക്കുന്നതിനു പകരം നെല്ലിക്ക, കൈതച്ചക്ക, മാങ്ങ, പൈനാപ്പ്ള്‍, പപ്പായ, ഈത്തപ്പഴം തുടങ്ങിയവയുടെ അച്ചാറുകള്‍ വിളമ്പും. ശര്‍ക്കര ഉപ്പേരിക്കും വറുത്തുപ്പേരിക്കും പുറമേ പയറ്, കയ്പക്ക തുടങ്ങിയവയും വറുത്ത് വിളമ്പും. വെള്ളരിയിലുള്ള സാദാ പച്ചടിക്കു പുറമേ പൈനാപ്പ്ള്‍, കക്കിരി, ബീറ്റ്റൂട്ട് എന്നിവയുടെ പച്ചടി പാകപ്പെടുത്തും. പരിപ്പ്, പഴം, അടപ്രഥമന്‍, തുടങ്ങി വിവിധ ഇനങ്ങളിലുള്ള പായസം വേറെയും. വിഭവങ്ങളുടെ എണ്ണം മുപ്പതിനു മുകളിലേക്ക് എത്തിച്ച് കാറ്ററിങ് സര്‍വീസുകാര്‍, പൊങ്ങച്ചക്കാരനായ വീട്ടുകാരന്‍െറ കീശ സുന്ദരമായി ചോര്‍ത്തുകയുംചെയ്യും.
പത്തനംതിട്ട വള്ളസദ്യയുടെ നാടാണ്. വള്ളസദ്യയുടെ പ്രത്യേകത, ചോദിക്കുന്ന ഏത് വിഭവവും ലഭിക്കുമെന്നുള്ളതാണ്. ഏത് ചോദിച്ചാലും ഇല്ളെന്നു പറയാന്‍ പാടില്ളെന്ന വിശ്വാസവുമുണ്ട്. ഇവിടത്തെ വിവാഹച്ചടങ്ങുകളിലും ഈ പാരമ്പര്യം കടന്നുവരുന്നു. ഉള്ളത് ഭക്ഷിച്ചുമടങ്ങാന്‍ അതിഥികള്‍ തയാറാണെങ്കിലും ആതിഥേയന്‍ അങ്ങനെ വിടാന്‍ തയാറല്ല. ഏതു വിഭവം വേണമെന്ന് ചോദിച്ചു വാങ്ങാന്‍ നിര്‍ബന്ധിക്കും. ചോദിക്കുന്നതെന്തും നല്‍കാന്‍ തയാറായി ഹൈടെക് തട്ടുകടകള്‍ പന്തലിലുണ്ടാവും. വള്ള സദ്യ ക്ഷേത്രാചാരമായതിനാല്‍ വെജിറ്റേറിയന്‍ വിഭവങ്ങളെ ഉണ്ടാവൂ. സദ്യക്കത്തെുന്നവര്‍ ചോദിക്കുന്നതും അത്തരം വിഭവങ്ങളാണ്. 68 കൂട്ടം വിഭവങ്ങളാണ് വള്ളസദ്യക്ക് വിളമ്പുക. ലോകത്ത് ഇത്ര വലിയ സദ്യ വേറെ ഇല്ളെന്നാണ് പത്തനംതിട്ടക്കാര്‍ പറയുന്നത്. അതൊക്കെ പഴങ്കഥയാക്കുന്ന വിഭവസമൃദ്ധിയാണ് ഇപ്പോള്‍ ഇവിടുത്തെ വിവാഹങ്ങള്‍ക്ക്. ഇവന്‍റ് മാനേജ്മെന്‍റുകാര്‍ വിവാഹസ്ഥലത്ത് ഒരുക്കുന്ന ഹൈടെക് തട്ടുകടകള്‍ കപ്പ പുഴുങ്ങിയതുമുതല്‍ മട്ടന്‍ പുലാവ് വരെ ചോദിക്കുന്ന ഏതു വിഭവവും നല്‍കും. ഹിന്ദു വിവാഹങ്ങള്‍ക്ക് നോണ്‍ വെജ് ആഹാരം വിളമ്പാറില്ലായിരുന്നു. ആ പാരമ്പര്യവും പഴങ്കഥയാവുകയാണ്. സദ്യവട്ടത്തിനു മാത്രം വയറൊന്നിന് ചെലവ് മൂന്നക്ക തുകയെന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.
മലപ്പുറത്ത് വിവാഹത്തലേന്നുള്ള മൈലാഞ്ചി കല്യാണത്തിന് വധുവിന് ധരിക്കാന്‍ അരലക്ഷം രൂപവരെ വിലയുള്ള അലുക്കത്തുകള്‍ തൂങ്ങുന്ന വസ്ത്രം വാങ്ങിയ ഗള്‍ഫ് സമ്പന്നരുണ്ട്. തിരൂര്‍ മേഖലയില്‍ നടന്ന സമ്പന്നന്‍െറ വീട്ടിലെ വിവാഹത്തിന് വസ്ത്രം തെരഞ്ഞെടുക്കാന്‍ എറണാകുളത്തും തിരുവനന്തപുരത്തും പോയിട്ടും തൃപ്തിയാവാതെ അവസാനം കോയമ്പത്തൂരും കറങ്ങി 12 ലക്ഷത്തോളം രൂപ പൊടിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് തൃപ്തിയായത്. വിവാഹവസ്ത്രം വാങ്ങാന്‍ കുറഞ്ഞത് രണ്ട് ടെക്സ്റ്റൈല്‍സിലെങ്കിലും കയറുന്നത് പതിവായി. പട്ടില്‍ മാറ്റു കുറഞ്ഞ സ്വര്‍ണത്തിന്‍െറയും ഡയമണ്ടിന്‍െറയും വര്‍ക്കുകളുള്ള കല്യാണസാരി ഒന്നും ഒന്നര ലക്ഷവും നല്‍കി വാങ്ങിയാലാണ് മനസ്സ് കുളിര്‍ക്കുക. ഒറ്റ ദിവസത്തേക്കു മാത്രമാണ് ഇത്രയും തുക ചെലവഴിക്കുന്നതെന്ന് ഓര്‍ക്കുക. മുന്തിയ ഐറ്റം കണ്ടത്തൊനായി ഇന്‍റര്‍നെറ്റില്‍ വസ്ത്രശാലകളിലെ ഡിസൈനിങ് രീതികള്‍ പരിശോധിച്ചാണ് ന്യൂജനറേഷന്‍ വധു-വരന്മാര്‍ വസ്ത്രങ്ങളുടെ സെലക്ഷന്‍ നടത്തുന്നത്്.
പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ പഴയ രീതിയില്‍ സ്ത്രീധനമായി സ്വര്‍ണം നേരിട്ട് ചോദിക്കുന്ന രീതി മലപ്പുറത്ത് തീരെ കുറവാണ്. വളഞ്ഞവഴിയിലൂടെ തങ്ങളുടെ ഡിമാന്‍ഡ് പെണ്‍വീട്ടുകാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതാണ് പുത്തന്‍ ശൈലി. പത്തു പവന്‍ മഹര്‍ കൊടുക്കുമെന്ന് വരന്‍െറ വീട്ടുകാര്‍ പറഞ്ഞാല്‍ അതിന്‍െറ പത്തിരട്ടി (100 പവന്‍) സ്വര്‍ണം നല്‍കണമെന്ന് വധുവിന്‍െറ വീട്ടുകാര്‍ വായിച്ചെടുക്കണം. ചെറുക്കന്‍െറ ചേട്ടന്‍ കെട്ടിയപ്പോള്‍ 80 പവന്‍ കൊണ്ടുവന്നു. അതില്‍ കുറയുന്നത് മകള്‍ക്ക് മോശമല്ളേ എന്ന് വരന്‍െറ ബന്ധുക്കളിലൊരാള്‍ പെണ്‍വീട്ടുകാരെ തഞ്ചത്തില്‍ അറിയിക്കും. എന്നു പറഞ്ഞാല്‍ എണ്‍പതോ അതില്‍ കൂടുതലോ കൊടുക്കണമെന്ന് പെണ്‍വീട്ടുകാര്‍ ഊഹിക്കണം.
മലപ്പുറത്ത് സ്വകാര്യ സ്കൂള്‍ സ്വന്തമായുള്ള യുവ അധ്യാപകന്‍ സ്വന്തം കല്യാണം വിളിക്കാന്‍ സ്കൂള്‍ കുട്ടികളെതന്നെ ചട്ടംകെട്ടി. കുട്ടികള്‍ അവരവരുടെ വീടുകളില്‍ അച്ഛനമ്മമാരോട് കല്യാണത്തില്‍ പങ്കെടുക്കാന്‍ പറയാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ എല്ലാവരും പങ്കെടുക്കണമെന്നും അധ്യാപകന്‍ നിര്‍ദേശിച്ചിരുന്നു. കല്യാണം രാത്രിയില്‍ സ്കൂള്‍ വളപ്പില്‍. മാഷുടെ കല്യാണമല്ളേ. യുവജനോത്സവത്തിന് വരുന്നപോലെ ജനം ഒന്നാകെ സന്ധ്യയായതോടെ സ്കൂളിലേക്ക് ഒഴുകി. അല്‍പസമയത്തിനകം ആയിരങ്ങള്‍ക്കുണ്ടാക്കിയ ഭക്ഷണവിഭവങ്ങള്‍ ഒരുവറ്റ് ബാക്കിയില്ലാതെ കാലിയായി. അതോടെ വിളമ്പാന്‍ നിന്നവര്‍ ആദ്യം മുങ്ങി. പിന്നാലെ പാചകക്കാരും. രാത്രിയായതിനാല്‍ പാചകത്തിനുള്ള വിഭവസമാഹരണത്തിന് സൗകര്യവുമില്ല. വന്നവരില്‍ പകുതിയും വീട്ടിലത്തെി രാത്രിഭക്ഷണം കഴിക്കേണ്ടിവന്നു.
www.keralites.net |
Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment