Friday, 12 September 2014

[www.keralites.net] APOTHECARY

 

ലുപ്തപ്രചാരമാകയാല്‍ ഏതാണ്ട് അപരിചിതമായിത്തീര്‍ന്ന ഒരു പഴയ പദത്തെ വീണ്ടും പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് സിനിമക്കാര്‍ക്കുള്ളതാണ്. അതോടെ അപ്പോത്തിക്കിരിയെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ പ്രവഹിക്കുന്നു. ഈ വാക്ക് എവിടെനിന്നു വന്നുവെന്നാണ് ചിലര്‍ക്കറിയേണ്ടത്. മറ്റുചിലര്‍ ചോദിക്കുന്നത് ഇത് എങ്ങനെ പോയ്മറഞ്ഞു എന്നാണ്.

 
..... ജനഹിതം മാനിച്ച് അപ്പോത്തിക്കിരി യെ വീണ്ടും വിഷയമാക്കാന്‍ പുറപ്പെടുകയാണ്. പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് അപ്പോത്തിക്കിരി എന്ന പ്രതിഭാസത്തെ ചെറുപട്ടണങ്ങളില്‍ സമൃദ്ധമായി കണ്ടിരുന്നത്.

 
അപ്പോത്തിക്കിരി കൃഷ്ണന്റെ ആശുപത്രി പാലക്കാടു പട്ടണത്തിലെ പ്രധാന കാഴ്ചകളിലൊന്നായിരുന്നു.
ഹൈദര്‍ നായ്ക്കന്റെ കോട്ടപോലെ,
കുതിരവണ്ടിപോലെ,
സുല്‍ത്താന്‍പേട്ടയിലുണ്ടായിരുന്ന മണ്ണില്‍ കൊച്ചുണ്ണിനായര്‍ വക മോഡേണ്‍ ഹോട്ടല്‍പോലെ,
വിക്ടോറിയ കോളേജ്പോലെ.
അപ്പോത്തിക്കിരി ഇംഗ്ലീഷ് വൈദ്യം സാഹസികമായി കൈകാര്യം ചെയ്തിരുന്ന ധീരോദാത്തനായിരുന്നു.

 
വാസ്തവത്തില്‍ അയാള്‍ Chemists Compounder സെലക്ഷന്‍ ഗ്രേഡ് ആയിരുന്നു. ശരിയായ ഡോക്ടര്‍, ക്വാളിഫൈഡ് ഡോക്ടര്‍, ഒരപൂര്‍വവസ്തുവായിരുന്ന കാലത്ത്, അപ്പോത്തിക്കിരി എന്ന ആംഗല ലാടവൈദ്യം പ്രാക്ടീസ് ചെയ്തിരുന്ന പരോപകാരികളായിരുന്നു മേപ്പടിയാന്മാര്‍. അവരില്‍ മിക്കവര്‍ക്കും ഒരു സന്നതുണ്ടായിരുന്നു: LMP Licentiate Medical Practitioner. 

 
ഈ അപ്പോത്തിക്കിരിമാരും നാട്ടുവൈദ്യന്മാരും തമ്മില്‍ ഒരു ശീതസമരം നിലവിലിരുന്നുവെന്നാണ് കേഴ്വി. നമ്മുടെ തിരുവില്വാമല വടക്കെ കൂട്ടാലെ നാണുനായര്‍ എന്ന വി കെ എന്‍, അദ്ദേഹത്തിന്റെ "പിതാമഹന്‍' എന്ന ഉഗ്രന്‍ സറ്റയരില്‍ അപ്പോത്തിക്കിരിയെപ്പറ്റി വളരെ സരസമായി സംവാദിക്കുന്നുണ്ട്. "കീരികള്‍ തമ്മില്‍' എന്നൊരു അധ്യായംതന്നെ ആ നോവലില്‍ വായിക്കാം.

 
പാലക്കാട്ടുനിന്ന് കുഴലും പെട്ടിയുമായി എത്തിയ അപ്പോത്തിക്കിരിയും ഉള്‍നാടന്‍ ധന്വന്തരിയായ കുങ്കനും തമ്മിലുള്ള അന്യോന്യം വി കെ എന്‍ വര്‍ണിക്കുന്നു. മൂപ്പില്‍നായര്‍ അടുത്തൊന്നും ചാവില്ല എന്ന് അപ്പോത്തിക്കിരി; ഉടന്‍ ഊര്‍ധ്വന്‍ വലിക്കുമെന്ന് കുങ്കന്‍ വൈദ്യര്‍. ജയിക്കുന്നത് നാടനാണ്.

 
പഴയകാലത്ത് അപ്പോത്തിക്കിരിയായിരുന്നു അവസാന വാക്ക്.
അയാള്‍ എന്തുംചെയ്യുമായിരുന്നു.
മരുന്നുണ്ടാക്കും, മരുന്നു കൊടുക്കും;
കിടത്തിച്ചികിത്സിക്കും;
പേറ്റിച്ചിക്കു കൈകാര്യംചെയ്യാന്‍ ബുദ്ധിമുട്ടാവുന്ന പ്രസവങ്ങളില്‍ രണ്ടുംകല്‍പ്പിച്ച് ഇടപെടും.
കുരുകീറും,
അല്ലറചില്ലറ ഓപ്പറേഷനൊക്കെ ചെയ്യും.
വൈദ്യന്‍ കഷായത്തിനു കുറിച്ചുകൊടുക്കുമ്പോള്‍ അപ്പോത്തിക്കിരി കുപ്പിമരുന്ന് എന്നു വിളിക്കപ്പെടുന്ന കളര്‍വെള്ളം കൊടുക്കും.

 
നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ രോഗശാന്തി; ഭാഗ്യമില്ലെങ്കില്‍ നിര്‍വാണം.
അറ്റകൈയിനാണ് അപ്പോത്തിക്കിരി സൂചിവേധം അഥവാ ഇന്‍ജക്ഷന്‍ പ്രയോഗിക്കുക. അതിന് ഊശിവയ്ക്കുക എന്നാണ് പാലക്കാടന്‍ പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് തമിഴിനോടാണ് കമ്പം. ഊശി എന്നാല്‍ സൂചി.

 
പേര് അന്വേഷിച്ചുപോകുമ്പോള്‍ നാമെത്തുന്നത് യവനത്തിലാണ്.
ഗ്രീക്കില്‍ apotheke എന്നാല്‍ store house കലവറ.
ഈ കലവറയുടെ കീപ്പര്‍/കാവലാള്‍/നടത്തിപ്പുകാരന്‍  apothecary.
Apothecarius  എന്ന ലാറ്റിന്‍ വാക്ക് warehouse man എന്ന അര്‍ഥം തരുന്നു.

 
14-ാം നൂറ്റാണ്ടിലാണ് അപ്പോത്തിക്കിരി ആംഗലത്തിലെത്തിയത്. Chemist  ഒരു archaic പദമായിരുന്നു അത്. (archaic  എന്നാല്‍ പ്രയോഗലുപ്തം). മരുന്ന് അരയ്ക്കുന്നവന്‍, തെയ്യാര്‍ ചെയ്യുന്നവന്‍, ഓന്തു മൂത്ത് ഉടുമ്പാവുന്നതുപോലെ,
വൈദ്യരായി വളര്‍ന്ന് Compounder വംശനാശം സംഭവിച്ച ജീവിയാണ്.

 
പഴയകാലത്ത് പൊതുജനം സാമാന്യവിധികള്‍ക്കു സമീപിച്ചിരുന്നത് ഈ ഔഷധസംയോജകനെ ആയിരുന്നു.  Chemist/druggist/compounder  എന്നീ പക്ഷികള്‍ക്കൊക്കെ ഏകദേശം ഒരേവര്‍ണത്തിലുള്ള തൂവലുകളാണുള്ളത്.

 
Apothecary യെ ഭിഷഗ്വരനായി പ്രൊമോട്ട് ചെയ്തത് ആരാണെന്നറിയില്ല. ഏതായാലും അയാള്‍ ഡോക്ടറുടെ വേഷം കെട്ടിയിരുന്നുവെന്ന വാസ്തവം നിലനില്‍ക്കുന്നു. ദുര്‍ഘടപ്രസവങ്ങള്‍ പുഷ്ംപോലെ കൈകാര്യം ചെയ്തിരുന്നു.

 
ചാത്തു അച്ചന്‍ എന്ന ഒരു അപ്പോത്തിക്കിരിയെപ്പറ്റി ഒരുപാട് കഥകള്‍ തെമ്മലപ്പുറത്തുണ്ട്. പ്രസവവേദനതുടങ്ങി രണ്ടുമൂന്നു ദിവസമായിട്ടും ഒന്നും സംഭവിക്കാതിരിക്കുന്ന ചുറ്റുപാടിലാണ് ഗര്‍ഭിണിയുടെ ആളുകള്‍ ചാത്തു അച്ചനെ വിളിച്ചുവരുത്തുക. സ്വല്‍പ്പം ചെലവുള്ള ഏര്‍പ്പാടാണ്.

 
ചാത്തു അച്ചന്‍ പ്രസൂതികാഗൃഹത്തില്‍ പ്രവേശിക്കും, ആജാനുബാഹുവായ അപ്പോത്തിക്കിരിയെ കണ്ടു ഭയന്ന പെണ്ണ് ഒരു ശാഠ്യത്തിനും നില്‍ക്കാതെ ഉടന്‍ വയറൊഴിയുമത്രെ. ഒരു സിസേറിയനും വേണ്ട.

 
അപ്പോത്തിക്കിരിയെ പഴയകാലത്ത് "ദെരസര്‍' എന്നു സാമാന്യജനം വിളിച്ചിരുന്നു. ദെരസര്‍  Dresserഎന്ന വാക്കിന്റെ മലയാള വല്‍ക്കരണമായിരുന്നു: മുറിവച്ചുകെട്ടുന്ന വിദ്വാന്‍- a person who assists the surgeon during the operations. 

 
 ബ്രിട്ടീഷുകാര്‍ വാണിരുന്നകാലത്ത് പരശുരാമ പ്രജകള്‍ ഉദരനിമിത്തം പോയിരുന്നത് മലയയിലേക്കാണ്- Federated Malay States സിംഗപ്പുരും ചേര്‍ന്നത്.  FMS.

 
അവിടെ തൊഴില്‍തേടിപ്പോകുന്ന ഇന്ത്യക്കാരില്‍ പലരും Malayan Dresser എന്നൊരു പ്രഹസ്വകാല മെഡിക്കല്‍ കോഴ്സ് കഴിച്ച് dresser മാരായി പ്രാക്ടീസ്ചെയ്യാന്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുക പതിവായിരുന്നു. എസ്റ്റേറ്റുകളിലെ ആശുപത്രികളില്‍ അവര്‍ക്ക് ജോലിയും തരപ്പെട്ടിരുന്നു. അതില്‍ ചിലര്‍ പേരിന്റെ പിന്നില്‍  MD എന്ന് ചേര്‍ത്തിരുന്നു. എം നാണുക്കുട്ടന്‍ M D..... 

www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment