വിവാഹം കഴിക്കുവാന്‍ പോകുന്ന സ്‌ത്രീയുടെയും പുരുഷന്റെയും നാമസംഖ്യ നമ്പര്‍ 1 ആണെങ്കില്‍ അവരുടെ ജീവിതത്തില്‍ എന്നും മത്സരങ്ങളായിരിക്കും. വിട്ടുവീഴ്‌ചാ മനോഭാവം തീരെ കാണുകയില്ല. ആത്മസംയമനം കുറയും. രണ്ടുപേര്‍ക്കും ജയം വേണം. തോല്‍വി സമ്മതിക്കുകയില്ല. അത് കുടുംബവഴക്കുകള്‍ക്ക് കാരണമാകും.
വിവാഹം എന്നത് വ്യക്‌തികളുടെയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രകൃതിയുടെയും ആവശ്യമാണ്. നല്ല കെട്ടുറപ്പുള്ള വിവാഹബന്ധങ്ങള്‍ നല്ല സമൂഹത്തെ വാര്‍ത്തെടുക്കും. വിവാഹമോചനക്കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് ശാസ്‌ത്രീയവും പരമ്പരാഗതവുമായ രീതിയില്‍ ദാമ്പത്യപ്പൊരുത്തം നോക്കി വിവാഹം കഴിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
ഒരു വ്യക്‌തിയുടെ ജീവിതത്തില്‍ ഉണ്ടാകാവുന്ന ദുഃഖകരമായ അനുഭവങ്ങളില്‍ ഏറ്റവും കഠിനമായത് വിവാഹമോചനം തന്നെയാണ്. ദാമ്പത്യപ്പൊരുത്തത്തിലെ തകരാറുകള്‍ മൂലം യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരുടെയും പലവിധ കാരണങ്ങളാല്‍ ബന്ധം വേര്‍പെടുത്താനാകാതെ ചെകുത്താനും നടുക്കടലിനുമിടയില്‍ കഴിയുന്നവരുടെയും അനുഭവങ്ങളാണെങ്കില്‍ അതിനെക്കാളേറെ കഷ്‌ടമാണ്.
വിവാഹത്തിനു മുമ്പ് ജാതകപ്പൊരുത്തം നോക്കുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. അഹിന്ദുക്കള്‍ക്കും ഇതില്‍ താല്‌പര്യവും വിശ്വാസവും വര്‍ദ്ധിച്ചിട്ടുണ്ട്. ജാതകപ്പൊരുത്തം നോക്കി കഴിച്ച വിവാഹബന്ധത്തിലും വിള്ളലുകള്‍ സംഭവിച്ചത് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്.
അതിന് കാരണങ്ങള്‍ പലതുമുണ്ടെങ്കിലും ജ്യോതിഷത്തിന്റെ കുറവുകള്‍ കൊണ്ടല്ല; അങ്ങനെ സംഭവിക്കുന്നത്. ജാതകപ്പൊരുത്തം നോക്കുമ്പോള്‍ ചുരുങ്ങിയപക്ഷം നക്ഷത്രപ്പൊരുത്തം, ഗ്രഹപ്പൊരുത്തം, രാശിസന്ധി ഇവയെങ്കിലും കണക്കിലെടുക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്ന് നക്ഷത്രപ്പൊരുത്തത്തിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു. നക്ഷത്രപ്പൊരുത്തം മാത്രം നോക്കി ഉത്തമവും ഉല്‍ക്കൃഷ്‌ടവുമാണെങ്കില്‍ ചേര്‍ക്കുന്നത് ശരിയായ സമ്പ്രദായമല്ല.
ഇതിന് പുറമേ ചെറിയ സമയപ്പിശക് മൂലവും ജാതകത്തില്‍ പിഴവുകള്‍ സംഭവിക്കാം. അതിനാല്‍ വിവാഹത്തിന് മുമ്പ് വധൂവരന്മാരുടെ ചേര്‍ച്ചയും പൊരുത്തവും മനസ്സിലാക്കുന്നതിന് ജാതകം പരിശോധിക്കുന്നതോടൊപ്പം സംഖ്യാശാസ്‌ത്രപ്പൊരുത്തംകൂടി പരിശോധിക്കുന്നത് വളരെ ഗുണകരമായിരിക്കും. അതിന്റെ ശാസ്‌ത്രീയ വശം താഴെക്കൊടുക്കുന്നു.
രണ്ടു വ്യക്‌തികള്‍ തമ്മിലുള്ള ബന്ധം അതായത് അവര്‍ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും അവരുടെ വ്യക്‌തിഗത സംഖ്യകളുടെ ബന്ധംപോലെയിരിക്കും. ഉദാഹരണത്തിന് എനിക്ക് 'എക്‌സ്' എന്ന വ്യക്‌തിയെ നല്ല ഇഷ്‌ടമാണ്. അദ്ദേഹത്തിന്റെ പല സ്വഭാവഗുണങ്ങളും ഞാന്‍ ഇഷ്‌ടപ്പെടുന്നു. എന്നാല്‍ എന്റെ സുഹൃത്ത് 'വൈ' എന്നയാള്‍ക്ക് 'എക്‌സ്' എന്ന വ്യക്‌തിയെ കേവലം മോശമല്ലാത്ത ഒരാളായി കാണുവാന്‍ മാത്രമേ കഴിയുന്നുള്ളൂ. എന്നാല്‍ 'ഇസഡ്' എന്ന വ്യക്‌തിക്ക് 'എക്‌സി'നെ തീരെ ഇഷ്‌ടമല്ല.
ഇങ്ങനെയെല്ലാം സംഭവിക്കുന്നത് സംഖ്യകളുടെ സ്വാധീനംകൊണ്ടാണ്. സംഖ്യാശാസ്‌ത്രത്തിലൂടെ ഒരു വ്യക്‌തിയെ നേരില്‍ക്കാണാതെ തന്നെ അയാളുടെ ഏകദേശ സ്വഭാവ ഗുണദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയും. അതിനാല്‍ വിവാഹത്തിനുമുമ്പ് വധൂവരന്മാരുടെ സ്വഭാവഗുണദോഷങ്ങള്‍ സംഖ്യാശാസ്‌ത്രത്തിലൂടെ മനസ്സിലാക്കുവാന്‍ കഴിയും.
ജന്മസംഖ്യ, നാമസംഖ്യ ഇവയെ ആസ്‌പദമാക്കിയാണ് സാധാരണയായി പൊരുത്തം നോക്കാറുള്ളത്. ഇവ രണ്ടും ഒരു ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധ്യമല്ല. നാമസംഖ്യയെ ആസ്‌പദമാക്കി എങ്ങനെ പൊരുത്തം കാണാമെന്നതിനെക്കുറിച്ച് താഴെ വിശദീകരിക്കുന്നു.
വിവാഹം കഴിക്കുവാന്‍ പോകുന്ന സ്‌ത്രീയുടെയും പുരുഷന്റെയും നാമസംഖ്യ നമ്പര്‍ 1 ആണെങ്കില്‍ അവരുടെ ജീവിതത്തില്‍ എന്നും മത്സരങ്ങളായിരിക്കും. വിട്ടുവീഴ്‌ചാ മനോഭാവം തീരെ കാണുകയില്ല. ആത്മസംയമനം കുറയും. രണ്ടുപേര്‍ക്കും ജയം വേണം. തോല്‍വി സമ്മതിക്കുകയില്ല. അത് കുടുംബവഴക്കുകള്‍ക്ക് കാരണമാകും.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത് 2 ഉം ആണെങ്കില്‍ രണ്ടുപേരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാലും ഭര്‍ത്താവിന് അടങ്ങുന്ന സ്‌ത്രീയായിരിക്കും. വിവാഹപ്പൊരുത്തം മദ്ധ്യമം. ദാമ്പത്യബന്ധത്തില്‍ വിള്ളലുകളുണ്ടാകുവാനുള്ള സാധ്യതകള്‍ കുറവാണ്.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത് 3 ഉം ആണെങ്കില്‍ പരസ്‌പരം വളരെ സ്‌നേഹിക്കുന്നവരായിരിക്കും. കുടുംബത്തില്‍ അഭിവൃദ്ധിയുണ്ടാകും. ബന്ധം ശുഭസൂചകമായിരിക്കും.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത് 4 ഉം ആണെങ്കില്‍ അര്‍ത്ഥശൂന്യമായ വാദങ്ങളും തര്‍ക്കങ്ങളും ഉണ്ടാകും. അത് കാരണം കുടുംബത്തില്‍ സമാധാനക്കുറവുണ്ടാകും. പുരുഷനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രയാസങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ടു നീങ്ങും. എന്നാല്‍ സ്‌ത്രീക്ക് പ്രയാസങ്ങളേറും.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത് 5 ഉം ആണെങ്കില്‍ വിവാഹാനന്തരം സന്തോഷപരവും സമാധാനപരവുമായ ജീവിതമായിരിക്കും. അഭിപ്രായ വ്യത്യാസം കാരണം ചെറിയ ചെറിയ വഴക്കുകളുമുണ്ടായേക്കാം. അതുകൊണ്ട് കൂടുതല്‍ പ്രയാസങ്ങള്‍ക്ക് സാധ്യതയില്ല.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത് 6 ഉം ആണെങ്കില്‍ സുഖകരമായ വിവാഹാനന്തര ജീവിതത്തിന് സാധ്യതയില്ല.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത് 7 ഉം ആണെങ്കില്‍ വിവാഹാനന്തരം സന്തോഷപ്രദമായ ജീവിതം നയിക്കും. സ്‌ത്രീയുടേത് ഉയര്‍ന്ന ചിന്താഗതിയും തത്വശാസ്‌ത്രപരമായ സമീപനവുമാകയാല്‍ ചെറിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായേക്കാം.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത് 8 ഉം ആണെങ്കില്‍ വിവാഹാനന്തരജീവിതം സുഖകരമാകുവാന്‍ സാധ്യതയില്ല. ഇവര്‍ തമ്മില്‍ സ്വഭാവ ഐക്യം വളരെ കുറവായിരിക്കും.
പുരുഷന്റെ നാമസംഖ്യ 1 ഉം സ്‌ത്രീയുടേത് 9 ഉം ആണെങ്കില്‍ അവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടാകും.
പുരുഷന്റെ നാമസംഖ്യ 2 ഉം സ്‌ത്രീയുടേത് 1 ഉം ആണെങ്കില്‍ അത് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. പുരുഷന് സ്‌ത്രീയുടെ ആജ്‌ഞാനുവര്‍ത്തിയായി കഴിയേണ്ടിവരും. സ്‌ത്രീ പുരുഷനെ അടക്കി ഭരിക്കും. എന്നാല്‍ പുരുഷന്‍ അതിന് വഴങ്ങാതിരുന്നാല്‍ അത് വിവാഹമോചനത്തിനുവരെ വഴിയൊരുക്കിയേക്കാം. കൂടാതെ പലവിധ പ്രശ്‌നങ്ങളും കഷ്‌ടതകളുമുണ്ടാകും.
പുരുഷന്റെയും സ്‌ത്രീയുടെയും നാമസംഖ്യ 2 ആണെങ്കില്‍ ജീവിതത്തില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടാകുകയില്ല. എങ്കിലും വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ടുപോകും.
പുരുഷന്റെ നാമസംഖ്യ 2 ഉം സ്‌ത്രീയുടേത് 3 ഉം ആണെങ്കില്‍ സന്തോഷപ്രദമായ ജീവിതം നയിക്കും. എന്നാല്‍ സുഖ-ദുഃഖങ്ങള്‍ ഇടകലര്‍ന്ന് വന്നുകൊണ്ടിരിക്കും.
പുരുഷന്റെ നാമസംഖ്യ 2 ഉം സ്‌ത്രീയുടേത് 4, 5, 6 ഇവയിലേതെങ്കിലും ഒന്നാണെങ്കില്‍ സുഖ-ദുഃഖ സമ്മിശ്രമായ വിവാഹജീവിതം അനുഭവിക്കും. കാര്യമായ മറ്റ് ദോഷങ്ങളൊന്നുമില്ല.
പുരുഷന്റെ നാമസംഖ്യ 2 ഉം സ്‌ത്രീയുടേത് 7 ഉം ആണെങ്കില്‍ അത് വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ആത്മാഭിമാനം മൂലം വഴക്കുകളുണ്ടാകും വിവാഹമോചനംവരെയുള്ള അവസ്‌ഥകളുണ്ടാകുവാനും സാധ്യതയുണ്ട്.
പുരുഷന്റെ നാമസംഖ്യ 2 ഉം സ്‌ത്രീയുടേത് 8, 9 ഇവയിലൊന്നും ആണെങ്കില്‍ തരക്കേടില്ലാത്ത വിവാഹബന്ധമായിരിക്കും. പുരുഷന്റെ നാമസംഖ്യ 3 ഉം സ്‌ത്രീയുടേത് 3, 4, 5 ഇവയിലൊന്നും ആണെങ്കില്‍ വിവാഹജീവിതം സന്തോഷപ്രദമായിരിക്കും.പുരുഷന്റെ നാമസംഖ്യ 3 ഉം സ്‌ത്രീയുടേത് 7 ഉം ആണെങ്കില്‍ സുഖ-ദുഃഖസമ്മിശ്രമായ വിവാഹജീവിതമായിരിക്കും. എന്നാല്‍ സ്‌ത്രീക്ക് അത്ര ഗുണമുള്ളതായിരിക്കുകയില്ല.
പുരുഷന്റെ നാമസംഖ്യ 3 ഉം സ്‌ത്രീയുടേത് 2 ഉം ആണെങ്കില്‍ സന്തോഷപ്രദമായ ജീവിതം നയിക്കും. വളരെ നല്ല ബന്ധമായിരിക്കും. പുരുഷന്റെ നാമസംഖ്യ 3 ഉം സ്‌ത്രീയുടേത് 6, 8, 9 ഇവയിലൊന്നാണെങ്കില്‍ മോശമല്ലാത്ത ബന്ധമായിരിക്കും അത്. പുരുഷന്റെ നാമസംഖ്യ 4 ഉം സ്‌ത്രീയുടേത് 2, 4, 5 ഇവയിലൊന്നാണെങ്കില്‍ നല്ല ബന്ധമായിരിക്കും.
പുരുഷന്റെ നാമസംഖ്യ 4 ഉം സ്‌ത്രീയുടേത് 6, 8 ഇവയിലൊന്നാണെങ്കില്‍ പറയത്തക്കതായ പ്രയാസങ്ങളൊന്നും കൂടാതെ വിവാഹജീവിതം മുന്നോട്ടു നീങ്ങും. എന്നാല്‍ ഇവര്‍ക്ക് ജന്മസംഖ്യയുടെ ബന്ധം കൂടി കണക്കിലെടുത്ത് മാത്രമേ ദമ്പത്യപ്പൊരുത്തം നിര്‍ണ്ണയിക്കുവാന്‍ കഴിയുകയുള്ളൂ.
പുരുഷന്റെ നാമസംഖ്യ 4 ഉം സ്‌ത്രീയുടേത് 9 ഉം ആണെങ്കില്‍ കുടുംബത്തില്‍ സദാ വഴക്കുകളുണ്ടാകും. എന്നാല്‍ വിവാഹബന്ധത്തിന് തകരാറുകള്‍ ഒന്നും സംഭവിക്കുകയില്ല.
പുരുഷന്റെ നാമസംഖ്യ 5 ഉം സ്‌ത്രീയുടേത് 1, 5, 6, 8, 2 ഇവയിലൊന്നുമാണെങ്കില്‍ വിവാഹബന്ധത്തിന് കൊള്ളാം. തരക്കേടില്ലാത്ത ബന്ധമായിരിക്കും. പുരുഷന്റെ നാമസംഖ്യ 5 ഉം സ്‌ത്രീയുടേത് 4, 7 ഇവയിലൊന്നും ആണെങ്കില്‍ ബന്ധം സാധാരണമായിരിക്കും. പുരുഷന്റെ നാമസംഖ്യ 5 ഉം സ്‌ത്രീയുടേത് 3, 9 ഇവയിലൊന്നുമാണെങ്കില്‍ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകും.
പുരുഷന്റെ നാമസംഖ്യ 6 ഉം സ്‌ത്രീയുടേത് 1, 6 ഇവയിലൊന്നുമാണെങ്കില്‍ വിവാഹബന്ധം ശുഭമായിരിക്കും. ഉത്തമമായ വിവാഹബന്ധമായിരിക്കും അത്.
നമ്പര്‍ 6 കാരനായ പുരുഷന്‍ നമ്പര്‍ 3, 5, 7, 8, 9 ഇവയിലൊരാളായ സ്‌ത്രീയെ വിവാഹം കഴിക്കുകയാണെങ്കില്‍ ഗുണദോഷസമ്മിശ്രമായ വിവാഹജീവിതമായിരിക്കും. എന്നാല്‍ കഠിനമായ അനുഭവങ്ങളൊന്നും ഉണ്ടാകില്ല.
നമ്പര്‍ 6 കാരനായ പുരുഷന്‍ നമ്പര്‍ 2, 4 കാരി സ്‌ത്രീയെ വിവാഹം കഴിക്കുകയാണെങ്കില്‍ ആ വിവാഹബന്ധം സുഖകരമായിരിക്കില്ല. പുരുഷന്റെ നാമസംഖ്യ 7 ഉം സ്‌ത്രീയുടേത് 1, 3, 6 ഇവയിലൊന്നുമാണെങ്കില്‍ വളരെ നല്ല വിവാഹബന്ധമായിരിക്കും.
സ്‌ത്രീയുടെ നാമസംഖ്യ 5, 8, 9 ഇവയിലൊന്നാണെങ്കില്‍ സ്‌ത്രീക്ക് പലവിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. തീരെ മോശമായബന്ധമാണെന്ന് പറയുവാനും വയ്യാ. പുരുഷന്റെ നാമസംഖ്യ 7 ഉം സ്‌ത്രീയുടേത് 2, 7 ഇവയിലൊന്നുമാണെങ്കില്‍ നല്ല ബന്ധമായിരിക്കുവാനിടയില്ല.
പുരുഷന്റെ നാമസംഖ്യ 8 ഉം സ്‌ത്രീയുടേത് 5, 6, 7 ഇവയിലൊന്നുമാണെങ്കില്‍ നല്ല പൊരുത്തമുള്ളബന്ധമായിരിക്കും. സ്‌ത്രീയുടേത് 2, 3 ഇവയിലൊന്നാണെങ്കില്‍ ബന്ധം മദ്ധ്യമമായിരിക്കും. സ്‌ത്രീയുടേത് 1, 4, 9 ഇവയിലൊന്നാണെങ്കില്‍ പൊരുത്തം വളരെ കുറവായിരിക്കും. പുരുഷന്റെ നാമസംഖ്യ 9 ഉം സ്‌ത്രീയുടേത് 1, 2, 3, 6, 9 ഇവയിലൊന്നുമാണെങ്കില്‍ നല്ല പൊരുത്തമായിരിക്കും. 5, 7 ഇവയിലൊന്നില്‍ ജനിച്ച സ്‌ത്രീ മദ്ധ്യമവും 4, 8 എന്നീ സംഖ്യകളില്‍ ജനിച്ചവള്‍ അധമവുമായിരിക്കും.
സംഖ്യാശാസ്‌ത്രത്തിലൂടെ വിവാഹപ്പൊരുത്തം നോക്കുന്നതെങ്ങനെയാണെന്ന് പറഞ്ഞു. നാമസംഖ്യ ആസ്‌പദമാക്കിയുള്ള പൊരുത്തമാണ് മുകളില്‍ കൊടുത്തത്. എന്നാല്‍ ജന്മസംഖ്യയുമായുള്ള പൊരുത്തവും കണക്കിലെടുക്കേണ്ടതുണ്ട്. നാമസംഖ്യയില്‍ അപാകതകളുണ്ടെങ്കില്‍ പേരില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തി പൊരുത്തം നിര്‍ണ്ണയിക്കാവുന്നതാണ്.
ഖല്‍ദയസംഖ്യാശാസ്‌ത്രവിധിപ്രകാരം ഇംഗ്ലീഷ് അക്ഷരങ്ങളെ എങ്ങനെയാണ് അക്കങ്ങളാക്കി മാറ്റുക എന്നതിനെക്കുറിച്ച് ഇതിനുമുമ്പ് പലപ്രാവശ്യം എഴുതിയിട്ടുണ്ട്. എങ്കിലും വായനക്കാരുടെ സൗകര്യത്തിനുവേണ്ടി വീണ്ടും ഇവിടെ ചേര്‍ക്കുകയാണ്.
1 2 3 4 5 6 7 8
J B C D E U O P
A K G M H V Z F
I R L T N W
Q S X
Y
മുകളില്‍ കൊടുത്ത പട്ടികയുടെ സഹായത്താല്‍ ഒരു വ്യക്‌തിയുടെ നാമസംഖ്യ എളുപ്പത്തില്‍ കണ്ടുപിടിക്കുവാനും ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ച വിവരങ്ങളില്‍നിന്ന് പൊരുത്തം കണ്ടുപിടിക്കുവാനും ഏതൊരാള്‍ക്കും കഴിയും.
No comments:
Post a Comment