Thursday, 26 June 2014

[www.keralites.net] നാലാംവയസില്‍ കാണാത ായ കുട്ടി 25 വര്‍ഷത്തിന ു ശേഷം കുടുംബത്തെ തേടി യെത്തി

 


 

 

 

ഒരു സിനിമാക്കഥയെ വെല്ലുന്ന സസ്പെന്‍സ് നിറഞ്ഞതാണ്‌ സാരു ബ്രിയെര്‍ലി എന്ന യുവാവിന്റെ ജീവിതം. നാലാം വയസില്‍ വീട്ടില്‍ നിന്ന് അബദ്ധത്തില്‍ 1000 മൈല്‍ അകലെയെത്തിപ്പെട്ട ബ്രിയെര്‍ലിയ്ക്ക് സ്വന്തം കുടുംബത്തെ കണ്ടെത്താന്‍ കാല്‍നൂറ്റാണ്ട് വേണ്ടിവന്നു. അതും ഗൂഗിള്‍ എര്‍ത്ത് വഴി. ഇതിനിടെ ഓസ്‌ട്രേലിയയിലും എത്തിപ്പെട്ടു. അവിടെ നിന്നാണ് ഗൂഗിള്‍ എര്‍ത്ത് അവനെ ജന്‍മ നാട്ടിലും വീട്ടിലും തിരികെ എത്തിച്ചത്. 

കുട്ടിക്കാലത്തെ ദാരിദ്ര്യം നിമിത്തം സാരുവും സഹോദരനും ട്രെയിനില്‍ കയറി ഭിക്ഷ യാചിക്കുക പതിവായിരുന്നു. അധികദൂരം സഞ്ചരിക്കാതെ വയറുനിറഞ്ഞു കഴിഞ്ഞാല്‍ വേറൊരു ട്രെയിനില്‍ തിരിച്ചുവരികയായിരുന്നു അവരുടെ പതിവ്. അങ്ങനെയൊരു ഭിക്ഷാടനം ആണ് ഈ യുവാവിന്റെ ജീവിതം മാറ്റിമറിച്ചത്. മധ്യപ്രദേശിലെ കൊച്ചുഗ്രാമമായ കാണ്ട്‌വയില്‍ നിന്ന് യാത്ര തിരിച്ച ഇരുവരും മടക്കയാത്രയ്ക്കിടെ ഒരു സ്റ്റേഷനില്‍ ഉറങ്ങിപ്പോയി. സാരു എഴുന്നേല്‍ക്കുമ്പോള്‍ ചേട്ടന്‍ അരികിലില്ല. നോക്കുമ്പോള്‍ ഒരു ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് യാത്ര പുറപ്പെടുകയായിരുന്നു. അതില്‍ ചേട്ടനുണ്ടെന്ന് കരുതി കൊച്ചു സാരു അതിലേക്ക് ചാടിക്കയറി. കരഞ്ഞു നിലവിളിച്ചു എല്ലാ ബോഗികളിലും കയറിയിറങ്ങിക്കഴിഞ്ഞാണ് ചേട്ടന്‍ അതിലില്ലെന്നു മനസിലാകുന്നത്. അപ്പോഴേക്കും ട്രെയിന്‍ വലിയൊരു ദൂരം പിന്നിട്ടിരുന്നു. തന്റെ നാടിന്റെ പേരോ ഭാഷയോ അറിയാത്ത നാലുവയസുകാരന്‍ ഒടുവില്‍ ട്രെയിന്‍ യാത്ര അവസാനിച്ച സ്ഥലത്ത് ഇറങ്ങി. അത് കൊല്‍ക്കത്ത എന്ന മഹാനഗരം ആയിരുന്നു.


തന്റെ ഊരും പേരും അറിയാതെ അവന്‍ മഹാനഗരമാകെ ചുറ്റി. അതിനിടെ ഒരാള്‍ അവനെ പിടികൂടി വില്‍ക്കാന്‍ നോക്കി. മറ്റൊരിക്കല്‍ ഗംഗാനദിയുടെ ഒഴുക്കില്‍പ്പെട്ട് മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ ഒരു അനാഥാലയത്തില്‍ അവന്‍ എത്തപ്പെട്ടു. അവര്‍ അവനെ വീട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നാടിനെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നടന്നില്ല. അതിനുശേഷം ആണ് ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ അവനെ ദത്തെടുത്തത്. അതവന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ വളര്‍ന്ന അവന് ഉന്നതവിദ്യാഭ്യാസം കിട്ടി. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമെടുത്തശേഷം വളര്‍ത്തുമാതാപിതാക്കള്‍ക്കൊപ്പം അവരുടെ ബിസിനസില്‍ ചേര്‍ന്നു. അതിനടിയിലും അവന്‍ തന്റെ ജന്മദേശവും വീട്ടുകാരെയും തേടുന്നുണ്ടായിരുന്നു.


പണ്ട് 14 മണിക്കൂര്‍കൊണ്ടാണ് താന്‍ കൊല്‍ക്കത്തയിലെത്തിയതെന്ന് അവന് ചെറിയ ഒര്‍മ്മയുണ്ടായിരുന്നു. ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 50 മൈല്‍ ആണെന്ന് അനുമാനിച്ചുകൊണ്ട് കണക്കുകൂട്ടിയപ്പോള്‍ കൊല്‍ക്കത്തയില്‍നിന്ന് 1000 മൈല്‍ അകലെയാണ് തന്റെ വീടെന്ന് അവന്‍ കണക്കാക്കി. ഈ ചുറ്റളവില്‍ അവനൊരു വൃത്തം വരച്ചശേഷം അതിനുള്ളിലെ ഓരോ സ്ഥലവും ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ പരിശോധിക്കാന്‍ തുടങ്ങി. നാളുകളുടെ അന്വേഷണത്തിനൊടുവിലാണ് തങ്ങളുടെ പുഴയും ചെട്ടനോപ്പമുള്ള കളിസ്ഥലവും നിറഞ്ഞ സ്ഥലം അവന്‍ കണ്ടെത്തിയത്. പിന്നെ ഒട്ടുംവൈകിയില്ല. നേരെ അവിടേക്ക് പോയി. പക്ഷേ അവനെ അറിയുന്ന ആരും അവിടെയുണ്ടായിരുന്നില്ല.


25 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ വേറൊന്നും ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കുശേഷം ഒരു വൃദ്ധന്‍ അവന്റെ കാര്യം ഓര്‍മിച്ചു. പിന്നെ വൈകിയില്ല, അധികം അകലെയല്ലാത്ത വീട്ടില്‍ മാതാവ്, നഷ്ടപ്പെട്ട മകനെ കാത്തിരിപ്പുണ്ടായിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അമ്മയുടെ തൊട്ടു മുന്നില്‍ മകന്‍ നിന്നു. വളരെ വികാര നിര്‍ഭരമായ പുനസമാഗമം ആയിരുന്നു അത്. 2012ല്‍ ഇത് ലോകമാകെ വാര്‍ത്തയായി. തന്റെ നാടകീയ ജീവിതകഥ സാരു അതോടെ പുസ്തകമാക്കി. 'എ ലോങ് വേ ഹോം' എന്ന പുസ്തകം ഈയാഴ്ച പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ന് ഉന്നത വിദ്യഭ്യാസം ഉള്ള, ജോലിയുള്ള ലോകമറിയുന്ന വ്യക്തിയായി സാരു ബ്രിയെര്‍ലി. അവനെ സംബന്ധിച്ച് എല്ലാം ഒരു നിമിത്തമായിരുന്നു.

 
 
 

 
 
 

      

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment