Saturday 24 May 2014

[www.keralites.net] മാനേജര്‍ കൂലിപ് പണി എടുക്കുന്നു; സ്‌കൂള്‍ നടത്താ ന്‍

 

 
മാനേജര്‍ കൂലിപ്പണി എടുക്കുന്നു; സ്‌കൂള്‍ നടത്താന്‍
 
T- T T+
കണ്ണൂര്‍ : ലാഭകരമല്ലാത്ത സ്‌കൂള്‍ പൊളിച്ചുമാറ്റി സ്ഥലം റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് വിറ്റതാണ് കോഴിക്കോട് മലാപ്പറമ്പിലെ മാനേജരുടെ കഥ. കണ്ണൂര്‍ മോറാഴക്കാരന്‍ സുനില്‍കുമാറും ഒരു മാനേജരാണ്. നഷ്ടത്തിലോടുന്നൊരു എല്‍.പി. സ്‌കൂളിന്റെ മാനേജര്‍. പക്ഷേ, നഷ്ടം പെരുകിയിട്ടും സുനില്‍ സ്‌കൂള്‍ പൊളിച്ചില്ല. ഭൂമി ആര്‍ക്കും വിറ്റില്ല. കുട്ടികളെ വഴിയാധാരമാക്കിയുമില്ല. 348 കുട്ടികള്‍ പഠിക്കുന്ന, 12 അധ്യാപകര്‍ പഠിപ്പിക്കുന്ന സ്‌കൂളിന്റെ നടത്തിപ്പിനുവേണ്ടി പണം കണ്ടെത്താന്‍ കൂലിപ്പണിക്കിറങ്ങുകയാണ് ഈ മാനേജര്‍ ചെയ്തത്.

പണം വേണ്ടപ്പോള്‍ കിണര്‍ കുഴിക്കാന്‍ പോവും. കെട്ടിടം പടവു ചെയ്യാന്‍ പോവും. അത്യധ്വാനം ചെയ്തു കിട്ടുന്ന കൂലി ഉറുമ്പ് അരിമണി കൂട്ടിവയ്ക്കുന്നതുപോലെ സ്വരൂപിച്ചുവയ്ക്കും. സ്‌കൂളിന്റെ നിത്യനിദാനത്തിനുവേണ്ടി മാറ്റിവയ്ക്കും ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളുമുള്ള ഈ മാനേജര്‍.

വര്‍ഷത്തില്‍ കുട്ടിയൊന്നിന് മൂന്നേകാല്‍ രൂപയാണ് സര്‍ക്കാര്‍ സഹായമായി കിട്ടുക. അറ്റകുറ്റപ്പണിക്ക് കുട്ടിയൊന്നിന് അറുപത് രൂപയും. അത് വാങ്ങിയെടുക്കാന്‍ തന്നെ വേണം രണ്ടോ മൂന്നോ ദിവസം. കിട്ടുന്നതിനേക്കള്‍ വലിയ തുക അതു വാങ്ങാന്‍ ചിലവിടുകയും വേണം. ഒരു ചോക്ക് വാങ്ങാന്‍ പോലും തികയില്ല ഈ തുക. രണ്ടു വര്‍ഷമായി ഈ സഹായം കൈപ്പറ്റിയിട്ടുമില്ല സുനില്‍.

സ്‌കൂളിന് നിത്യച്ചിലവിനും അറ്റകുറ്റപ്പണിക്കുമെല്ലാമായി നല്ലൊരു സംഖ്യ തന്നെ വേണം. പുതുവര്‍ഷത്തിന് മുന്നോടിയായി സ്‌കൂള്‍ ചായം തേച്ച് മോടിപ്പിടിപ്പിക്കാന്‍ തന്നെ വേണം പന്ത്രണ്ടായിരത്തോളം രൂപ. അപ്പോള്‍ പിന്നെ സ്‌കൂള്‍ മുടങ്ങാതെ നടത്തിക്കൊണ്ടുപോകാന്‍ കൂലിപ്പണിക്കിറങ്ങുകയല്ലാതെ വേറെ പോംവഴിയില്ല ഈ മാനേജര്‍ക്ക്.

 

ഇതിനിടെ നഷ്ടത്തിലോടുന്ന സ്‌കൂള്‍ ഏറ്റെടുക്കാന്‍ തയ്യാറായി വലിയ തുകയുമായി പലരും വന്നു. എന്നാല്‍ , ഈ മോഹന വാഗ്ദാനങ്ങള്‍ക്കൊന്നും സുനില്‍ വശംവദനായില്ല. പഠനച്ചെലവ് കണ്ടെത്താന്‍ പാടുപ്പെട്ട തന്റെ ഭൂതകാലമായിരുന്നു ഈ യുവാവിന്റെ മനസ്സിലത്രയും.

സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ നിലനിര്‍ത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് സുനിലിന് തോന്നി. അങ്ങനെയാണ് കൂലിപ്പണിയെടുത്ത് സ്‌കൂള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിറങ്ങിയത്. ഇതിന് അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും ശക്തമായ പിന്തുണയും സുനിലിന് ലഭിച്ചു. സഹായവുമായി ജനപ്രതിനിധികളും വന്നു.

പണം കണ്ടെത്താന്‍ കഷ്ടപ്പാട് ഏറെയുണ്ടായിട്ടുണ്ടെങ്കിലും സ്‌കൂള്‍ നടത്തിപ്പ് ഒരിക്കലും തനിക്കൊരു ഭാരമായി തോന്നിയിട്ടില്ലെന്ന് സുനില്‍ പറയുന്നു. സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പഴയകാല വിദ്യാര്‍ഥികളുമുണ്ട്.

അവധിക്കാലത്ത് അറ്റകുറ്റപ്പണിക്കാണ് കൂടുതല്‍ പണം വേണ്ടിവരുന്നത്. പെയിന്റടിക്കണം. കസേരകളും മേശയുമെല്ലാം നന്നാക്കണം. എന്നാല്‍ , ഇതൊരു ഭാരമായി തോന്നിയിട്ടില്ല. ആദ്യം തന്നെ ഇതിനുവേണ്ടി ഒരു ബജറ്റ് തയ്യാറാക്കും. ഈ തുക കൂലിപ്പണിയെടുത്ത് നേരത്തെത്തന്നെ സ്വരൂപിച്ചുവയ്ക്കും-സുനില്‍കുമാര്‍ പറയുന്നു. ആരോടും ഒരു പരാതിയുമില്ല സുനിലിന്. സര്‍ക്കാരിനോട് ഒരപേക്ഷ മാത്രം. അറ്റകുറ്റപ്പണിക്കുള്ള വാര്‍ഷിക ഗ്രാന്റ് ഒന്ന് വര്‍ധിപ്പിക്കണം. അല്‍പം കൂടി സ്ഥലവും കണ്ടെത്തി നല്‍കണം.

1919ല്‍ പൂരക്കളിക്കാരനായിരുന്ന ഒതേനപ്പണിക്കര്‍ തുടങ്ങിയതാണ് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ പെട്ട മോറാഴ സൗത്ത് എ.എല്‍.പി. സ്‌കൂള്‍. രണ്ടു തലമുറ കൈകാറിയാണ് സുനിലിന് സ്‌കൂളിന്റെ മാനേജര്‍പദവി ലഭിക്കുന്നത്. സമ്പന്നമായ ഭൂതകാലമുള്ള ഈ സ്‌കൂളിനെ തേടി ബഹുമതികളും പുരസ്‌കാരങ്ങളും നിരവധി എത്തിയിട്ടുണ്ട്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മറ്റേത് സ്‌കൂളിനെയും വെല്ലും ഇല്ലായ്മയില്‍ കഴിയുന്ന ഈ സ്‌കൂളും.
 

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment