Tuesday 6 May 2014

[www.keralites.net] വെറ്ററിനറി സര്‍ വകലാശാലയില്‍ 12 മ ൂര്‍ഖന്‍ കുഞ്ഞു ങ്ങള്‍ വിരിഞ്ഞു

 

വെറ്ററിനറി സര്‍വകലാശാലയില്‍ 12 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു
അനീഷ് ജോസഫ്‌
 
പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ വിരിഞ്ഞ മൂര്‍ഖന്‍കുഞ്ഞുങ്ങള്‍ പുറത്തുവരുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍



കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ വൈല്‍ഡ് സ്റ്റഡീസില്‍ 12 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു. 27 മുട്ടകള്‍ അട വെച്ചതില്‍ 12 എണ്ണമാണ് ചൊവ്വാഴ്ച രാവിലെ വിരിഞ്ഞത്. 
ഉച്ചയോടെ നാലെണ്ണം പുറത്തുവന്നു. സര്‍വകലാശാലയുടെ വൈല്‍ഡ് സ്റ്റഡീസില്‍ ആദ്യമായിട്ടാണ് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. ഒരാഴ്ച മുമ്പ് മേപ്പാടിയിലെ പാമ്പുപിടിത്തക്കാരനായ അഹമ്മദ് ബഷീറിന് തോമാട്ടുചാലില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെയും മുട്ടകളും ലഭിച്ചത്.

പാമ്പിനെ വനത്തില്‍ വിട്ടു. മുട്ടകള്‍ സര്‍വകലാശാലയില്‍ എത്തിക്കുകയും ചെയ്തു. പ്രത്യേകം ബെഡ് ഉണ്ടാക്കുകയും 28 ഡിഗ്രി സെല്‍ഷ്യസ് താപനില ക്രമീകരിച്ചുമാണ് വിരിയിക്കാന്‍ വെച്ചത്. പാമ്പുകളെ വളര്‍ത്തുന്ന ഈ സംവിധാനം ടെറേറിയം എന്ന പേരിലാണ് അറിയപ്പെടുന്നത്. 

വൈല്‍ഡ് ലൈഫ് സ്റ്റഡീസ് അധ്യാപകന്‍ ഡോ. എം. അശോക് കുമാറിന്റെ നേതൃത്വത്തില്‍ പത്ത് വിദ്യാര്‍ഥികളാണ് മുട്ടകള്‍ വിരിയിക്കാന്‍ ഒരാഴ്ച സദാസമയവും കാത്തിരുന്നത്.

സാധാരണ മൂര്‍ഖന്റെ മുട്ടകള്‍ വിരിയാന്‍ 5056 ദിവസം വേണം. എന്നാല്‍ ഇവിടെ ഒരാഴ്ച കൊണ്ട് വിരിഞ്ഞു. ഇതിനുകാരണം നേരത്തെ തന്നെ മുട്ടകള്‍ വിരിയാന്‍ പാകമായിരുന്നു എന്നുവേണം കരുതാന്‍. എല്ലാ മുട്ടകളും വിരിഞ്ഞാല്‍ കുഞ്ഞുങ്ങളെ കാട്ടില്‍ എത്തിക്കാനാണ് അധികൃതരുടെ പരിപാടി.

യൂണിവേഴ്‌സിറ്റിയിലെ പുതിയ അതിഥികളെ കാണാന്‍ വിദ്യാര്‍ഥികളും നാട്ടുകാരുമായി നിരവധിപേരാണ് എത്തുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത് ക്യാമറയില്‍ പകര്‍ത്താനും വിദ്യാര്‍ഥികളുടെ തിരക്കാണ്.
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment