Sunday, 27 April 2014

[www.keralites.net] ചാറ്റിങ്ങും ഷോ പ്പിങ്ങും; കടല്‍ ക്കൊല കേസ് പ്രത ികള്‍ക്ക് ജയില് ‍വാസം പരമസുഖം

 

ചാറ്റിങ്ങും ഷോപ്പിങ്ങും; കടല്‍ക്കൊല കേസ് പ്രതികള്‍ക്ക് ജയില്‍വാസം പരമസുഖം


 
ചാറ്റിങ്ങും ഷോപ്പിങ്ങും; കടല്‍ക്കൊല കേസ് പ്രതികള്‍ക്ക് ജയില്‍വാസം പരമസുഖം
 
ന്യൂഡല്‍ഹി: കണ്ണൂര്‍ ജയിലില്‍ ചില തടവുപുള്ളികള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതിന്‍െറ പേരില്‍ എത്രമാത്രം ബഹളവും അന്വേഷണവുമാണ് നടന്നത്. എന്നാല്‍, മറ്റൊരു കൊലക്കേസില്‍ വിചാരണത്തടവ് അനുഭവിക്കുന്ന രണ്ടുപേര്‍ ചാറ്റിങ് മാത്രമല്ല, മാളുകള്‍ കയറിയിറങ്ങി ഷോപ്പിങ്ങും നടത്തുന്നു. ഇന്ത്യയില്‍ തടവില്‍ കഴിയുന്ന തങ്ങളുടെ രണ്ട് പൗരന്മാരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഇറ്റാലിയന്‍ സര്‍ക്കാര്‍ നിത്യേന കരഞ്ഞു പറയുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഒരു കൊലക്കേസ് പ്രതിക്കും കിട്ടാത്ത സൗകര്യങ്ങളാണ് കടല്‍ക്കൊല കേസില്‍ പെട്ട സാല്‍വറ്റോര്‍ ഗിറോണെ, മാസിമിലാനോ ലറ്റോറെ എന്നിവര്‍ അനുഭവിക്കുന്നത്. പുതിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ചുമതലയേറ്റയുടനെ ആദ്യം ഫോണില്‍ വിളിച്ചത് ഇവരെ. ഇരുവരും ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാണെന്നു മാത്രമല്ല, സ്കൈപ് വഴി വീട്ടുകാരെയും കൂട്ടുകാരെയും കണ്ട് വിഡിയോ ചാറ്റും ചെയ്യുന്നു.
മറ്റു തടവുകാരെപ്പോലെ എണീറ്റുനിന്നാല്‍ തലമുട്ടുന്ന കുടുസ്സുമുറി ജയിലിലല്ല ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി ചാണക്യപുരിയിലെ ഇറ്റാലിയന്‍ എംബസിയിലെ ഗെസ്റ്റ്ഹൗസ് ആണ് ഇവരുടെ 'തടവറ'. റൂമുകളില്‍ ഒരു ആധുനിക ഭവനത്തില്‍ വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഏതു സമയവും ഇവിടെ വന്ന് ഇവരെ കാണാം. സമ്മാനങ്ങള്‍ കൈമാറാം. ഇനി വീട്ടില്‍ വല്ല രസികന്‍ വിഭവങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കില്‍ വിരുന്നിനു വിളിക്കുകയുമാവാം.
സാധാരണ തടവുകാര്‍ക്ക് മക്കളുടെ കല്യാണത്തിന് ഒരു ദിവസം പരോള്‍ കിട്ടാന്‍ നിരവധി പേരുടെ കാലു പിടിക്കണമെങ്കില്‍ മാസിമിലാനോയുടെ കല്യാണ നിശ്ചയം നയതന്ത്ര പ്രതിനിധികളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഗംഭീര പാര്‍ട്ടി സഹിതം നടന്നതും ഇവിടെവെച്ച് തന്നെ. പതിവായി ജിമ്മിലും കഫേകളിലും പോകുന്ന ഇവര്‍ ആഴ്ചയിലൊരിക്കല്‍ ചാണക്യപുരി പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പുവെക്കണമെന്നാണ് വ്യവസ്ഥ. ഇറ്റാലിയന്‍ കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറിയില്‍ സ്ഥിരം സന്ദര്‍ശകരായ ഇരുവരും തങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കൃത്യമായി സ്കാന്‍ ചെയ്ത് എടുത്തുവെക്കാറുമുണ്ടത്രെ. സംഗതികള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ഇന്ത്യന്‍ ഭരണകൂടം തങ്ങളുടെ പൗരന്മാര്‍ക്കെതിരെ നടത്തുന്ന കൊടിയ മനുഷ്യാവകാശ ലംഘനത്തിനും കഠിന തടവിനുമെതിരെ അന്താരാഷ്ട്ര വേദികളെ സമീപിക്കാനുള്ള ആലോചനയിലാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍.

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___