ബി.സി.സി.ഐ.യില്‍ ശ്രീനിക്കെതിരെ എതിര്‍പ്പ് ശക്തമാവുന്നു
Posted on: 18 Apr 2014 ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ ഇപ്പോഴും ബി.സി.സി.ഐ.യുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ പ്രതിഷേധം ഉയരുന്നു. ഇത് സംബന്ധിച്ച് അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന് ബോര്‍ഡിന്റെ പത്ത് യൂണിറ്റുകള്‍ സംയുക്തമായി ആവശ്യപ്പെട്ടതായാണ് വാര്‍ത്ത. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് ശിവലാല്‍ യാദവിന് ഇതു സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. സമീപകാലത്തൊന്നും ഇല്ലാത്ത രീതിയില്‍ ബി.സി.സി.ഐ.യിലെ യൂണിറ്റുകള്‍ ഇരുചേരികളായി തിരിയുന്നതിന്റെ സൂചനയുണ്ട്.
ശ്രീനിവാസനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.സി. സി.ഐ. സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സുപ്രീംകോടതി ഐ.പി.എല്‍. ഒത്തുകളിയെക്കുറിച്ച് ഏത് രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ശ്രീനിവാസന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കയാണ്. ഈ പശ്ചാത്തലത്തിലാണ് ശ്രീനിവാസനോടുള്ള ഏതിര്‍പ്പ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ബി.സി.സി.ഐ.യുടെ അഭിഭാഷകര്‍ ആരുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി സെക്രട്ടറി കെ. കെ. ശര്‍മ, ശിവലാല്‍ യാദവിന് അയച്ച കത്തില്‍ ആരാഞ്ഞിട്ടുണ്ട്. ഐ.പി.എല്‍. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ശ്രീനിവാസനെതിരായുണ്ടായ വിധി ബോര്‍ഡിന്റെ യോഗത്തില്‍ ചര്‍ച്ചചെയ്തതിനുശേഷമേ കേസില്‍ ഭാവി നടപടികള്‍ എടുക്കാവൂ എന്ന് കെ.കെ. ശര്‍മ ആവശ്യപ്പെടുന്നു.
ഈ അവസരത്തില്‍ ബോര്‍ഡ് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ക്രിക്കറ്റിന്റെയോ കളിക്കാരുടെയോ സല്‍പ്പേരിനെ ബാധിക്കുന്ന രീതിയിലാവരുത്. അതുകൊണ്ട് കേസില്‍ അടുത്ത ഹിയറിങ് നടക്കുന്നതിനുമുമ്പ് ഈ മാസം 20-ന് മുംബൈയില്‍ പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യണം. യോഗത്തിന്റെ തീരുമാനം ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവുന്ന അഭിഭാഷകരെ അറിയിക്കണം. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ, കോടതിയില്‍ വാദം മുന്നോട്ടു കൊണ്ടുപോകാവൂ. ഏതെങ്കിലും ഒരു വ്യക്തിയുടെ താല്‍പര്യത്തിനനുസരിച്ച് മാത്രം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവരുതെന്നും കത്തില്‍ പറയുന്നു.
Mathrubhumi
............................................................................................................
വാഴുന്നോർ വാണു കൊണ്ടേയിരിക്കും അതാണല്ലോ വ്യാജ "ഗാന്ധിമാര്രും " ചെയ്തുകൊണ്ടിരിക്കുന്നത്
Nandakumar
No comments:
Post a Comment