Monday, 14 April 2014

[www.keralites.net] റസാഖ് കോട ്ടയ്ക്കല ് ‍ എടുത്ത ച ിത്രങ്ങള്‍

 

റസാഖ് കോട്ടയ്ക്കല്‍ എടുത്ത ചിത്രങ്ങള്‍

കാഴ്ചയുടെ കറുപ്പും വെളുപ്പും കാലത്തിനുനേരെ ക്യാമറ പിടിച്ചയാള്‍

റസാഖ് കോട്ടയ്ക്കല്‍ അവധൂതനായിരുന്നു. ഒരു തരം സൂഫി ജീവിതം. അദ്ദേഹം ജീവിതത്തെ കണ്ടിരുന്നത് സ്വന്തം ക്യാമറയിലൂടെയായിരുന്നു. നിത്യചൈതന്യയതിയടക്കം, ഒ.വി.വിജയന്റെയും ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെയും അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ . എഴുത്തുകാരുടെ 'എഴുത്ത്' എന്നതിനെക്കാള്‍ ജീവിതത്തിന്റെ ചലനാത്മകത ഒപ്പിയെടുക്കാന്‍ റസാഖ് ശ്രദ്ധിച്ചിരുന്നു. കറുപ്പും വെളുപ്പും ജീവിതത്തിന്റെ നേരറിവുകള്‍ കണ്ടെത്താന്‍ റസാഖ് ഏറെ പരിശ്രമിച്ചിരുന്നു. സാങ്കേതികത്വത്തിന്റെ വളര്‍ച്ചയിലും 'ബ്‌ളാക്ക് ആന്‍ഡ് വൈറ്റ്' കാലത്തെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു റസാഖ്. അസ്തമയ സൂര്യനും കടലും ഉള്‍പ്പെടെ പ്രകൃതിയുടെ കടുത്ത ഉപാസകനായിരുന്നു. എഴുത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ജീവിതം ഇത്രയധികം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍ ഉണ്ടോയെന്നത് സംശയമാണ്. മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളില്‍ ഒട്ടുമിക്കതിലും റസാഖിന്റെ ചിത്രങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. അത്രമാത്രം കൃത്യതയുള്ള ഫോട്ടോയായിരുന്നു റസാഖിന്റെ ഫ്രെയിമില്‍ പിറന്നത്. വയനാട്ടില്‍ വല്ലപ്പോഴും വന്നുപോകുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന് . മിക്കയിടത്തും പ്രത്യേകിച്ച് കേരളത്തില്‍ എല്ലായിടത്തും അലഞ്ഞ് നടന്ന് ഫോട്ടോ എടുത്തിരുന്നു. ഒരു ഫോട്ടോയ്ക്കു വേണ്ടി മണിക്കൂറുകളോളം ചെലവഴിക്കാന്‍ അദ്ദേഹം ശ്രമിച്ചു. തൊഴില്‍പരമായി കോട്ടയ്ക്കലായിരുന്നുവെങ്കിലും ഒരിടത്ത് ഒതുങ്ങാന്‍ റസാഖ് താത്പര്യപ്പെട്ടില്ല. കുറച്ചുകാലമായി രോഗങ്ങളുടെ അസ്വസ്ഥത അലട്ടിയിരുന്നു. ചിത്രങ്ങള്‍ ഉപേക്ഷിച്ച് റസാഖ് കോട്ടയ്ക്കല്‍ ഏപ്രില്‍ 9-ന് ലോകം വിട്ടുപോയി. നിത്യചൈതന്യയതി, ഒ.വി. വിജയന്‍, എം.എന്‍. വിജയന്‍, മാധവിക്കുട്ടി, വൈക്കം മുഹമ്മദ്ബഷീര്‍ തുടങ്ങിയവരുടെ അപൂര്‍വ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഇതിനുപുറമെ പ്രമുഖ എഴുത്തുകാരുടെ കഥാപാത്രങ്ങളുടേതിനു സമാനമായ സാഹചര്യത്തില്‍ ജീവിക്കുന്നവരെ കണ്ടെത്തി അദ്ദേഹം എടുത്ത ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റസാഖിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ സ്‌നേഹപ്രണാമം. റസാഖ് കോട്ടയ്ക്കല്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ചുവടെ.

 

Fun & Info @ Keralites.net
എം.ടി

 
Fun & Info @ Keralites.net
എം.ടി

 
Fun & Info @ Keralites.net
എം.ടി

 
Fun & Info @ Keralites.net
എം.ടി

 
Fun & Info @ Keralites.net
എം.ടി

 
Fun & Info @ Keralites.net
എം.ടി

 
Fun & Info @ Keralites.net
എം.ടിയും എന്‍ .പി മുഹമ്മദും

 
Fun & Info @ Keralites.net
എം.ടി

 
Fun & Info @ Keralites.net
ഇറോം ഷര്‍മിള

 
Fun & Info @ Keralites.net
വൈക്കം മുഹമ്മദ് ബഷീര്‍

 
Fun & Info @ Keralites.net
വൈക്കം മുഹമ്മദ് ബഷീര്‍

 
Fun & Info @ Keralites.net
മങ്കട രവിവര്‍മ

 
Fun & Info @ Keralites.net
വൈക്കം മുഹമ്മദ് ബഷീര്‍

 
Fun & Info @ Keralites.net
വൈക്കം മുഹമ്മദ് ബഷീര്‍

 
Fun & Info @ Keralites.net
വൈക്കം മുഹമ്മദ് ബഷീര്‍

 
Fun & Info @ Keralites.net
അടൂരും മങ്കട രവിവര്‍മയും

 
Fun & Info @ Keralites.net
മങ്കട രവിവര്‍മ

 
Fun & Info @ Keralites.net
മാധവിക്കുട്ടി

Fun & Info @ Keralites.net
 
Fun & Info @ Keralites.net
റസാഖ് കോട്ടയ്ക്കല്‍ ....

 
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment