Friday 7 March 2014

[www.keralites.net] ????????? ?????

 

ഇന്ന് ഏറ്റുമാനൂര്‍ ഏഴരപൊന്നാന ദര്‍ശനം...


ഭാരതത്തിലെ പ്രമുഖ ശൈവക്ഷേത്രങ്ങളിലൊന്നായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം തീര്‍ഥാടകരെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നത്. ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഭക്തര്‍ക്കു നല്‍കുന്ന ദര്‍ശന സായൂജ്യം വിവരണത്തിനുമപ്പുറമാണ്.

ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.ഏഴരപൊന്നാന, രത്നഅലക്കുകളുള്ള പൊന്നിന്‍കുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കല്‍നാഗസ്വരം, സ്വര്‍ണവിളക്ക്, സ്വര്‍ണകുടങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂരിന്റെ
സ്വത്തും ഭാഗ്യവുമാണ്.


കേരളത്തിലെങ്ങും ഏറ്റുമാനൂര്‍ ഏഴരപൊന്നാന ദര്‍ശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി തീര്‍ഥാടകസഹസ്രങ്ങള്‍ ദര്‍ശനസായൂജ്യവും അഭിലാഷപൂര്‍ത്തിയും തേടി ഏഴരപൊന്നാന ദര്‍ശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.

കുംഭമാസത്തിലെ തിരുവാതിരദിനത്തില്‍ ആറാട്ടുവരത്തക്കവിധം ചതയത്തിനു കൊടിയേറുന്നു. എട്ടും പത്തും ഉത്സവദിവസങ്ങളില്‍ ഏഴരപൊന്നാനയെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നു. ഇവയൊഴികെയുള്ള ദിവസങ്ങളില്‍ ഉത്സവബലി നടക്കുന്നു. ഭക്തന്റെ മനംകുളിര്‍പ്പിക്കുന്ന അപൂര്‍വ്വദര്‍ശനമെന്ന് ഏഴരപ്പൊന്നാനദര്‍ശനം ഭാരതമെങ്ങും കീര്‍ത്തിനേടിയിരിക്കുന്നു.

 

 
ഏങ്ങണ്ടിയൂർ ആയിരംകണ്ണി ഭഗവതി ക്ഷേത്ര ഉത്സവം ഇന്ന്‌
 

 

 

 
ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്ര ഉത്സവം ഇന്ന്‌
 

 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment