ലോക ജലദിനം അഥവാ ജീവന്‍റെ ദിനം 22 March 2014
ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പിനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തില്‍പ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്‍റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനില്‍പ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയുള്ള ദിനമാണ് മാര്‍ച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1993 മുതലാണു ലോക ജലദിനം ആചരിക്കാന്‍ തുടങ്ങിയത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഡവലപ്പ്‌മെന്‍റ് കോണ്‍ഫറന്‍സിലാണു () ശുദ്ധജലത്തിന്‍റെ പ്രാധാന്യവും അതിന്‍റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു ദിനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. ഈ നിര്‍ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതല്‍ മാര്‍ച്ച് 22_ാം തീയതി ലോകജല ദിനമായി ആചരിക്കാന്‍ തുടങ്ങി.2003 മുതല്‍ ലോകജല ദിനാചരണത്തിന്‍റെ പ്രചാരണത്തിനായി ഒരു വിഷയം സ്വീകരിക്കാറുണ്ട്. അതിന്‍ പ്രകാരം ജലവും ഭക്ഷ്യസുരക്ഷയും () എന്നതാണ് ഈ വര്‍ഷത്തെ വിഷയം. 'നമുക്കു വിശക്കുന്നതു കൊണ്ടു ഭൂമിക്കു ദാഹിക്കുന്നു എന്നതാണു പ്രചാരണ മുദ്രാവാക്യം. ഇറ്റലിയിലെ റോമിലാണു ലോകജല ദിനാചരണത്തിന്‍റെ ഒൌദ്യോഗിക പരിപാടികള്‍ അരങ്ങേറുക. വിവിധ യുഎന്‍ ഏജന്‍സികളാണ് ഓരോ വര്‍ഷത്തെയും ലോകജല ദിനത്തിന്‍റെ വിഷയം തിരഞ്ഞെടുക്കുന്നത്. യുഎന്‍ അംഗരാജ്യങ്ങള്‍, വിവിധ സന്നദ്ധ സംഘടകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ലോക ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ സൊസൈറ്റിയാണു വിഷയം തിരഞ്ഞെടുത്തത്.ഉപയോഗം കഴിവതും ചുരുക്കിയും ജലം പാഴാക്കുന്നത് ഒഴിവാക്കിയും ജലസംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിച്ചും ലോകമെങ്ങും ജനങ്ങള്‍ ലോകജലദിനത്തില്‍ പങ്കാളികളാകുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ അംഗ രാജ്യങ്ങള്‍ ജലശ്രോതസുകള്‍ സംരക്ഷിക്കാനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും യുഎന്‍ നിര്‍ദേശങ്ങളും ആശയങ്ങളും നടപ്പാക്കിയും ലോകജലദിനം ആചരിക്കുന്നു. എല്ലാ വര്‍ഷവും ലോകജല ദിനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികള്‍ വിവിധ ജലപ്രശ്നങ്ങള്‍ ലോകത്തിന്‍റെ ശ്രദ്ധയ്ക്കായി മുന്നോട്ടുവയ്ക്കാറുണ്ട്. ഇതിനായി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രാജ്യാന്തര തലത്തില്‍ ലോകജല ദിനാചരണത്തിനായി പദ്ധതികള്‍ ആസുത്രണം ചെയ്തു നടപ്പാക്കുകയും ചെയ്‌യുന്നു. 2003, 06,09 വര്‍ഷങ്ങളില്‍ യുഎന്‍ ജല വികസന റിപ്പോര്‍ട്ട് ലോകജല ദിനത്തോടനുബന്ധിച്ചു അവതരിപ്പിച്ചിരുന്നു. നാലാമത്തെ റിപ്പോര്‍ട്ട് ഈ ലോക ജലദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.നമുക്ക് വിശക്കുന്നു അതിനാല്‍ ഭൂമിക്ക് ദാഹിക്കുന്നുവാട്ടര്‍ ആന്‍ഡ് ഫുഡ് സെക്യൂരിറ്റി - വെള്ളവും ഭക്ഷ്യസുരക്ഷ യുമെന്നതാണ് ഈ വര്‍ഷത്തെ (2012ലെ) ചിന്താവിഷയമായി ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിട്ടുള്ളത്. നമ്മുക്കു വിശക്കുന്നതു കൊണ്ടു ഭൂമിക്കു ദാഹിക്കുന്നു എന്നതാണു പ്രചാരണ മുദ്രാവാക്യം. നിലവിലുള്ള എഴുന്നൂറു കോടി ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം കണ്ടെത്താന്‍ തന്നെ ലോകം ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്. കൂടാതെ 2050തോടെ ലോക ജനസംഖ്യയില്‍ 200 കോടിയുടെ വര്‍ധനയുണ്ടാകുന്നതോടെ 900 കോടി ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണം ലോകം കണ്ടെത്തേണ്ടി വരും. ഇത്രയും ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കണമെങ്കില്‍ വന്‍ തോതിലുള്ള ജലം ആവശ്യമായി വരും. ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ഐക്യരാഷ്ട്ര സഭ പ്രചരണം ആരംഭിച്ചിട്ടുള്ളത്.നിലവില്‍ രണ്ടു മുതല്‍ നാലു ലീറ്റര്‍ വരെ ജലം വരെ പ്രതിദിനം ഓരോ മനുഷ്യരും ഉപയോഗിക്കുന്നതായാണു കണക്കുകള്‍. നേരിട്ടു ഉപയോഗിക്കുന്നതും ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ശരീരത്തിലെത്തുന്നതുമായ ജലത്തിന്‍റെ ആകെ കണക്കാണിത്. നമ്മള്‍ ഓരോ ദിവസവും ഉപയോഗിക്കുന്ന ജലത്തില്‍ ഭൂരിഭാഗവും നേരിട്ടു ഉപയോഗിക്കാതെ ഭക്ഷ്യവസ്തുക്കളിലൂടെയാണ് ഉപയോഗിക്കുന്നത്.ഇങ്ങനെ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ വലിയ അളവിലുള്ള ജലം വേണമെന്നാണു കണക്ക്. ഉദാഹരണമായി ഒരു കിലോ ബീഫ് ഉത്പാദിപ്പിക്കാന്‍ 15,000 ലീറ്റര്‍ ജലം വേണം. ഒരു കിലോ ഗോതന്പ് ഉത്പാദിപ്പിക്കാനാകട്ടെ 1,500 ലീറ്റര്‍ ജലം വേണം. ഒരു തക്കാളി ഉത്പാദിപ്പിക്കാന്‍ 13 ലീറ്ററും ആപ്പിളിനു 70 ലീറ്ററും ഒരു കോഴിമുട്ട ഉത്പാദിപ്പിക്കാന്‍ 135 ലീറ്റര്‍ ജലവും വേണം. ഒരു കഷണം ബ്രഡ് ഉത്പാദിപ്പിക്കാനാകട്ടെ 40 ലീറ്റര്‍ ജലം വേണമെത്രേ! ഇങ്ങനെ നോക്കുന്പോള്‍ ജലത്തിന്‍റെ ആളോഹരി ഉപഭോഗം നമ്മുക്കു ചിന്തിക്കാനാകാത്തതാണെന്നു കാണാന്‍ കഴിയും. ഇങ്ങനെ നോക്കുന്പോള്‍ നിലവിലുള്ള 700 കോടി ജനങ്ങള്‍ക്ക ഭക്ഷണത്തിനായി മാത്രം എത്ര കോടി ലീറ്റര്‍ ജലം വേണ്ടി വരും!? നിലവില്‍ നൂറു കോടിയോളം ജനങ്ങള്‍ മതിയായ ഭക്ഷണമോ ജലമോ ഇല്ലാതെയാണു ജീവിക്കുന്നതെന്നു ലോക ഭക്ഷ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. അപ്പോള്‍ പുതുതായി 200 കോടി ജനങ്ങള്‍ കൂടി ഭക്ഷ്യശൃംഖലയില്‍ അംഗമായാലോ?ഈ പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ടു കൊണ്ടാണു ജല സംരക്ഷണത്തെയും വിള പരിപോഷണത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ നടപടികള്‍ സ്വീകരിക്കുന്നത്. അമിത ജലം ഉപയോഗിച്ചുള്ള കൃഷി രീതികള്‍ അവസാനിപ്പിക്കുക, കുറഞ്ഞ ജലം ആവശ്യമുള്ള വിളകളെ പ്രോല്‍സാഹിപ്പിക്കുക, 30% ഭക്ഷ്യവസ്തുക്കളും പാഴാക്കി കളയുന്ന ലോകത്തിന്‍റെ ദുര്‍വ്യയത്തിനു കടിഞ്ഞാണിടുക, കുറഞ്ഞ ജലം ഉപയോഗിച്ചു കൂടുതല്‍ കൃഷി ചെയ്‌യുക എന്നതാണ് ഇൗ വര്‍ഷത്തെ ലോകജല ദിനാഘോഷങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍.
Mukesh
+91 9400322866
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___