Sunday, 19 January 2014

[www.keralites.net] ????????????..??? ? ??? ?????????

 

നാടുണര്‍ന്നു..ഇനി നല്ല യാത്രകള്‍

 


 

 
ഓട്ടം തുള്ളലും റോഡ് സുരക്ഷയും തമ്മിലെന്താണ് ബന്ധം.ഉണ്ടെന്ന് തെളിയിക്കുകയാണ് വയനാട് പച്ചിലക്കാട് യതി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. നഗര തിരക്കിലെ പാതയോരങ്ങളില്‍ നര്‍മ്മവും സത്യവുമെല്ലാം കോര്‍ത്തിണക്കി പുതുമയുള്ള പരിപാടിയുമായാണ് കുട്ടികളിറങ്ങിയത്. മാന്തവാടിയിലെ ഗാന്ധി പാര്‍ക്കില്‍ തിങ്ങിക്കൂടിയ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും മുന്നില്‍ റോഡപകടങ്ങളുടെയും അശ്രദ്ധയുടെയും പാഠങ്ങള്‍ പറഞ്ഞാണ് വിദ്യാര്‍ാത്ഥികള്‍ കൈയ്യടി നേടിയത്.നാട്ടിലുള്ളവരുടെയും പുരാണ കഥകളിലെയും സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഓട്ടന്‍ തുള്ളലെന്ന ജനകീയ കലയെ റോഡ് സുരക്ഷാവാരത്തില്‍ പുതുമയുള്ളതാക്കിയത്. വയനാട് മോട്ടോര്‍ വാഹന വകുപ്പ് വിഭാഗമാണ് ഈ സംരംഭത്തിന് തികഞ്ഞ പിന്‍തുണ നല്‍കിയത്.

നിരത്തുകള്‍ കുരുതി കളങ്ങളാവരുതേ എന്ന സന്ദേശവുമായാണ് മാനന്തവാടി നഗരത്തില്‍ യാത്രക്കാരും വിദ്യാര്‍ത്ഥികളും നാട്ടുകാരും ഡ്രൈവര്‍മാരും കൈകോര്‍ത്ത് പിടിച്ചത്.നല്ലൊരു നാളേക്ക് വേണ്ടി ഈ ഉദ്യമത്തിലേക്ക് ഏവരും സഹകരിക്കുകയായിരുന്നു.ആയിരത്തിലധികം പേര്‍ മനുഷ്യചങ്ങലയില്‍ അണിനിരന്നു.എന്‍.സി.സി കേഡറ്റുകള്‍ ,എസ്.പി.സി കള്‍ എന്നിവരുടെയും സഹകരണം റോഡ് സുരക്ഷാവാരത്തില്‍ ശ്രദ്ധേയമായി.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ മര്യാദകള്‍ പാലിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും മോട്ടോര്‍വാഹന വകുപ്പ് മാതൃകയായി.മദ്യപാനികളായ ഡ്രൈവര്‍മാരെ പിടികൂടാനും ജാഗ്രത പുലര്‍ത്തിയ അധികൃതര്‍ റോഡ് സുരക്ഷാവാരത്തില്‍ കര്‍മ്മനിരതരായി.ഡ്രൈവര്‍മാര്‍ക്ക് നേത്ര പരിശോധനാക്യാമ്പ് റോഡ് ഷോ എന്നിവയും ട്രാഫിക് ബോധവത്കരണത്തിന് കരുത്തായി.
 

നാളയുടെ നല്ലപാതകള്‍

സംസ്ഥാനത്ത് കഴിഞ്ഞ ഒരു ദശകത്തിനിടെയുണ്ടായ റോഡപകടങ്ങളുടെയും പരിക്കേറ്റവരുടെയും മരണമടഞ്ഞവരുടെയും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. ക്രൈം റെക്കാര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2000 ജനുവരി മുതല്‍ 2013 ജൂലൈ 31 വരെയുണ്ടായത് 519033 വാഹനാപകടങ്ങള്‍. ഈ അപകടങ്ങളില്‍ പരിക്കേറ്റത് 631938 പേര്‍ക്ക്. മരണപ്പെട്ടത് 47349 പേരും. കേസ് രജിസ്റ്റര്‍ ചെയ്യാത്ത ചെറിയ അപകടങ്ങളും കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതുമായ വാഹനാപകടങ്ങള്‍ വേറെയും. നിയമനടപടികള്‍ കര്‍ശനമാക്കിയതും ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതും സമീപകാലങ്ങളില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറച്ചെങ്കിലും മരണനിരക്കില്‍ കാര്യമായ കുറവുണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അപകടങ്ങള്‍ക്കിരയാവുന്നവരില്‍ ഭൂരിഭാഗവും 20 നും 55 നുമിടയില്‍ പ്രായമുള്ളവരാണ്. കുടുംബനാഥനോ അല്ലെങ്കില്‍ കുടുംബത്തിന്റെ ആശ്രയകേന്ദ്രമോ ആയവരാണ് മരണപ്പെടുന്നവരിലേറെയുമെന്നതാണ് വസ്തുത. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും അമിതവേഗതയിലും അശ്രദ്ധമായും വാഹനങ്ങളോടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതും റോഡുകളുടെ ശോചനീയാവസ്ഥയും റോഡുകളില്‍ ശരിയായ ട്രാഫിക് സിഗ്നലുകളില്ലാത്തതും സംസ്ഥാനത്തെ റോഡപകടങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കാനിടയാക്കുന്നു.

2001 ല്‍ സംസ്ഥാനത്ത് 38361 റോഡപകടങ്ങളിലായി 2674 പേര്‍ മരണപ്പെടുകയും 49675 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2005 ലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടായത്. 42363 അപകടങ്ങളിലായി 51124 പേര്‍ക്ക് പരിക്കേല്‍ക്കുകയും 3203 പേര്‍ മരണപ്പെടുകയും ചെയ്തു.

2006 മുതല്‍ 2011 വരെ പ്രതിവര്‍ഷ അപകട നിരക്ക് കുറഞ്ഞെങ്കിലും മരണനിരക്ക് ഗണ്യമായി കൂടി. 2011 ല്‍ 35216 അപകടങ്ങളാണുണ്ടായതെങ്കിലും മരണസംഖ്യ 4145 ആയി വര്‍ദ്ധിച്ചു. 2012 ല്‍ വീണ്ടും അപകടങ്ങളുടെ എണ്ണവും മരണസംഖ്യയും കൂടി. 36174 അപകടങ്ങളിലായി 4286 പേര്‍ മരണമടഞ്ഞു. 41915 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2013 ല്‍ ജൂലൈ 31 വരെ 21028 റോഡപകടങ്ങളാണുണ്ടായത്. 24256 പേര്‍ക്ക് പരിക്കേല്‍ക്കുകയും 2526 പേര്‍ മരണപ്പെടുകയും ചെയ്തു. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്നവര്‍ റോഡപകടങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേറ്റ് ദൈനംദിനകാര്യങ്ങള്‍പോലും സ്വയം ചെയ്യാന്‍ കഴിയാതെ പരസഹായത്തോടെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളി നീക്കേണ്ടി വരുമ്പോള്‍ ജീവിതം നരകതുല്യമാകുന്നത് തനിക്ക് മാത്രമല്ല തന്റെ ഉറ്റവര്‍ക്ക് കൂടിയാണെന്ന ബോധമുണ്ടെങ്കില്‍ അപകടങ്ങള്‍ കുറയും
 

മദ്യം പതയുന്ന റോഡുകള്‍.

മരണനിരക്ക് കൂടാനുള്ള പ്രധാന കാരണം തെറ്റായ ഡ്രൈവിംഗ് രീതിയും പുതുതലമുറയിലുള്ള വാഹനങ്ങളുടെ പ്രതേ്യകിച്ച് ഇരുചക്രവാഹനങ്ങളുടെ വര്‍ദ്ധനവുമാണ്. സ്വകാര്യ ബസ്സുകളുടെയും ടിപ്പര്‍ ലോറികളുടെയും മത്സരയോട്ടവും അപകടങ്ങളുടെ പ്രധാന കാരണമാണ്. വാഹനമോടിക്കുന്നതിനിടയില്‍ ഡൈവര്‍മാര്‍ ഉറങ്ങുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും റോഡുകളിലെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാത്തതും മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കല്ല്, മണല്‍, മെറ്റല്‍ എന്നിവ റോഡിന്റെ വശങ്ങളില്‍ നിക്ഷേപിക്കുന്നതും പൈപ്പിടുന്നതിനും മറ്റുമായി റോഡുകളിലെടുക്കുന്ന കുഴികള്‍ യഥാസമയം നികത്താത്തതും അശാസ്ത്രീയ റോഡ് നിര്‍മ്മാണവും അപകടങ്ങള്‍ക്കിടയാക്കുന്നു. സീറ്റുബെല്‍റ്റ് ധരിക്കാത്തതും ഇരുചക്രവാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാത്തതും അപകടമരണങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കുന്നു.

കാല്‍നടക്കാര്‍ക്കും ആംമ്പുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്കും പരിഗണന കൊടുത്ത് റോഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് അനുവദനീയമായ വേഗത്തില്‍ വാഹനമോടിക്കുന്ന ഒരു പുതിയ ഡ്രൈവിംഗ് സംസ്‌ക്കാരം നാം ഇനിയും ശീലിക്കേണ്ടിയിരിക്കുന്നു.
മദ്യപാനികള്‍ പാതകള്‍ കീഴടക്കുമ്പോള്‍ നിരത്തുകളില്‍ ആര്‍ക്കാണ് സുരക്ഷ.ഒരു വാഹനം നിലതെറ്റുമ്പോള്‍ തൊട്ടരികില്‍ വരുന്ന വാഹനം എന്ത് പിഴച്ചു.മദ്യപാനിയായ ഒരോ ഡ്രൈവറും ഓര്‍ക്കേണ്ടതാണ് ഈ പാഠങ്ങളെല്ലാം.ചെറിയൊരു കാമ്പയിന്‍ വന്നപ്പോള്‍ ഇതിലേക്കായി ഉണര്‍ന്ന നാടിന് ഈ തിരിച്ചറിവുകളാണ് അനിവാര്യം.അധികൃതര്‍ക്കൊപ്പം റോഡ് സുരക്ഷയ്ക്കായി അണി നിരക്കാന്‍ പതുതിയ തലമുറകളൊന്നോകെ ഉണരുമ്പോഴാണ് നമുക്ക് മുന്നില്‍ നല്ല വഴികള്‍ തുറക്കുക……

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment