Sunday, 8 December 2013

[www.keralites.net] ??????? ??????? ????? ????????? ???

 


 
  Dec 09, 2013
രാഹുല്‍ ശൈലിക്കെതിരെ മുറുമുറുപ്പ്; പ്രിയങ്ക രക്ഷിക്കുമെന്ന് മോഹം
 

 
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃശൈലിയെപ്പറ്റി കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ ചോദ്യചിഹ്നങ്ങള്‍ ഉയരുന്നു. പരസ്യമായ രാഹുല്‍ വിമര്‍ശനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും വരുംദിവസങ്ങളില്‍ പാര്‍ട്ടിയുടെ ഉപശാലകളില്‍ പ്രിയങ്കയ്ക്കായി സമ്മര്‍ദം ഉണ്ടായേക്കാം.

മാസങ്ങള്‍ക്കുശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാന്‍ രാഹുലിന് കഴിയുമോ എന്ന കാര്യത്തില്‍ നേതൃത്വത്തില്‍ പലര്‍ക്കും സംശയമുണ്ട്. പാര്‍ട്ടിയെ മാറ്റിമറിക്കുമെന്നും ജനകീയമാക്കുമെന്നും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ പറയുന്നുണ്ടെങ്കിലും അത്തരമൊരു ഒരു സംഘടനാ പരിഷ്‌കരണത്തിനൊന്നും ഇനി പൊതുതിരഞ്ഞെടുപ്പിന് മുമ്പ്‌സമയമില്ല.

നരേന്ദ്രമോദിയോട് എതിരിട്ട് കോണ്‍ഗ്രസ്സിന് ജയം സമ്മാനിക്കാനുള്ള രാഹുലിന്റെ ശേഷിയെക്കുറിച്ചുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയമുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനും വോട്ട് നേടിയെടുക്കാനുമുള്ള ഒരു സത്വര നീക്കമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. പ്രിയങ്കയാണ് ഇതിന് ഒറ്റമൂലിയെന്ന് പലരും കരുതുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ പല തട്ടില്‍നിന്നും നേരത്തേ തന്നെ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും സോണിയാഗാന്ധി ഇക്കാര്യത്തില്‍ വലിയ താത്പര്യം കാട്ടിയിരുന്നില്ല. രാഹുലിന്റെ നേതൃശേഷിയെ തള്ളിപ്പറയുന്നതായി വ്യാഖ്യനിക്കപ്പെടും എന്ന തോന്നലാണ് അവരെ ഇത്തരമൊരു നീക്കത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ നെഹ്രു കുടുംബത്തിന്റെ സ്വാധീനമേഖലയായ റായ്ബറേലി, അമേഠി മേഖലയില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രചാരണമാണ് ഇതുവരെ പ്രിയങ്ക നടത്തിയിരുന്നത്.

അതേസമയം, പ്രിയങ്ക രംഗത്തിറങ്ങുന്ന പശ്ചാത്തലത്തില്‍ അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ആക്രമണം ശക്തമാക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ കാണുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പല സ്ഥലങ്ങളിലും രാഹുലിന്റെ യോഗങ്ങള്‍ക്ക് വേണ്ടത്ര ജനക്കൂട്ടം ഇല്ലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രചാരണവേളയില്‍ തലവേദന സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം മോദി അനുകൂല തരംഗമായും രാഹുലിന്റെ പരാജയമായും വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. നിയമസഭാ തിരഞ്ഞടുപ്പുകള്‍ രാഹുല്‍ - മോദി പോരാട്ടമായിരുന്നില്ല എന്ന വിശദീകരണവുമയി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞു.

പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംസ്ഥാന സര്‍ക്കാറുകളുടേയും പാര്‍ട്ടി സംസ്ഥാന ഘടകങ്ങളുടെയും പാളിച്ചകള്‍കൊണ്ടാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് രാഹുലിനെ പരമാവധി ഒഴിച്ചുനിര്‍ത്തുക എന്ന തന്ത്രമാണ് പതിവുപോലെ നേതൃത്വം പയറ്റുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഹുലിന്റെയും ഉപദേശകരുടെയും നേതൃത്വത്തിലാണ് നടന്നത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ അവലംബിക്കുന്ന ശൈലിയെപ്പറ്റിയും പാര്‍ട്ടിക്കുള്ളില്‍ രഹസ്യമായെങ്കിലും മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. രാഹുലിന്റെ ഉപദേശകര്‍ക്ക് യാഥാര്‍ഥ്യബോധമില്ലെന്നും സംസ്ഥാന നേതാക്കളെ അവഗണിച്ചുകൊണ്ടുള്ള അവരുടെ ശൈലി പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുമെന്നും നേരത്തേതന്നെ വിമര്‍ശനമുണ്ട്. ഇത് വരുംദിനങ്ങളില്‍ ശക്തിപ്പെട്ടേക്കും.
......................................................................................................................
Mathrubhumi

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment