Sunday, 8 December 2013

[www.keralites.net] ??????? ??-?? ????? ??????? ???????????? ??? 7 ????????????????

 

പബ്ലിക് വൈ-ഫൈ സുരക്ഷിതമായി ഉപയോഗിയ്ക്കാന്‍ 7 നിര്‍ദ്ദേശങ്ങള്‍

ഇത് വൈ-ഫൈ നെറ്റ്‌വര്‍ക്കുകളുടെ സുവര്‍ണകാലമാണ്. എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം വൈ-ഫൈ റൂട്ടര്‍ കാണാം എന്ന സ്ഥിതിയാണിപ്പോള്‍. വിദ്യാലയങ്ങളിലും, ഹോസ്റ്റലുകളിലും, ഹോട്ടലുകളിലും, കടകളിലും, വീട്ടിലും, എന്തിന് റോഡില്‍ പോലും വൈ-ഫൈ നിറയുകയാണ്. സ്മാര്‍ട്ട്‌ഫോണുകളിലെ വൈ-ഫൈ സാധ്യതയാണ് ഇപ്പോള്‍ ഇത്തരത്തിലൊരു വിപ്ലവത്തിന് അരങ്ങൊരുക്കിയത്.ഇന്ന് പലയിടങ്ങളിലും സൗജന്യ വൈ-ഫൈ ലഭ്യമാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലത്ത് റസ്റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് പോലും ഓണ്‍ലൈനായി ആളുകള്‍ സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇങ്ങനെ പൊതു വൈ-ഫൈ സേവനത്തെ കണ്ണുംപൂട്ടി നമ്പിയ പലര്‍ക്കിട്ടും പണി കിട്ടിയിട്ടുമുണ്ട്.പബ്ലിക് നെറ്റ്‌വര്‍ക്കുകളില്‍ സ്വകാര്യ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ല. നിങ്ങളുടെ ഫോണിന്റെയോ, കമ്പ്യൂട്ടറിന്റെയോ ഫയര്‍വാളിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ട് തന്നെ പബ്ലിക് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ അത്യാവശ്യം ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

1.ഷെയറിംഗ് ഓഫ് ചെയ്യുക നിങ്ങളുടെ കമ്പ്യൂട്ടറിലെ ഷെയറിംഗ് ഓപ്ഷന്‍ ഓണ്‍ ആണെങ്കില്‍ അത് ഓഫ് ചെയ്യുക. കാരണം ഒരു പബ്ലിക് നെറ്റ്‌വര്‍ക്കില്‍ ഷെയറിംഗ് ഓണ്‍ ആയി സൂക്ഷിച്ചാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ അനായാസം ഹാക്ക് ചെയ്യാന്‍ സാധിച്ചെന്ന് വരാം. അതുകൊണ്ട് കണ്ട്രോള്‍ പാനലില്‍ കയറി നെറ്റ്‌വര്‍ക്ക് ഷെയറിംഗ് ഓപ്ഷനില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടിട്ടുള്ളവയെല്ലാം ഓഫ് ചെയ്യുക.

2.ഒരു വിപിഎന്‍ ഉപയോഗിയ്ക്കുക പൊതു നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിയ്ക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ് ഒരു വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് സജ്ജമാക്കുക എന്നത്. ഒരു വിപിഎന്‍, പബ്ലിക് നെറ്റ്‌വര്‍ക്കിലെ നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം തന്നെ അങ്ങേയറ്റം സുരക്ഷിതമാക്കും. സൗജന്യവും, അല്ലാത്തതുമായ വിപിഎന്‍ സേവനങ്ങള്‍ ലഭ്യമാണ്.

3.ഓട്ടോമാറ്റിക്കായി വൈ-ഫൈ കണക്റ്റ് ചെയ്യുന്ന ഓപ്ഷന്‍ ഒഴിവാക്കുക നിങ്ങളുടെ ഫോണില്‍, വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആക്ടീവായിരിയ്ക്കും. ഇതുമൂലം നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കുകളുമായി കണക്റ്റ് ചെയ്യപ്പെടും. മാത്രമല്ല അപകടകരങ്ങളായ നെറ്റ്‌വര്‍ക്കുകളുമായും ഇത്തത്തില്‍ കണക്ഷന് സാധ്യതയുണ്ട്. അതുകൊണ്ട് ഈ സംവിധാനവും ഓഫ് ചെയ്തിടുക.

4.നെറ്റ്‌വര്‍ക്കിന്റെ പേര് ഉറപ്പിയ്ക്കുക ഒരു പൊതു നെറ്റ്‌വര്‍ക്കിലേയ്ക്ക് ലോഗ് ഇന്‍ ചെയ്യുന്നതിന് മുമ്പ് അതിന്റെ പേര് ശരിയാണെന്ന് ഉറപ്പിയ്ക്കുക. ചിലപ്പോള്‍ ഹാക്കര്‍മാര്‍ സമാനമായ പേരില്‍ നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടാക്കി കാത്തിരിയ്ക്കുകയാകും നമ്മള്‍ ചെന്ന് ചാടിക്കൊടുക്കാന്‍. അതുകൊണ്ട് ആരോടെങ്കിലും ചോദിച്ച്് നെറ്റ്‌വര്‍ക്കിന്റെ പേര് ഉറപ്പിച്ചതിന് ശേഷം മാത്രം ലോഗ് ഇന്‍ ചെയ്യുക.

5.പാസ്‌വേഡുകള്‍ സംരക്ഷിയ്ക്കുക നിങ്ങളുടെ ഓരോ അക്കൗണ്ടുകള്‍ക്കും വ്യത്യസ്തമായ പാസ്‌വേഡുകള്‍ ഉപയോഗിയ്ക്കുക. അങ്ങനെ വരുമ്പോള്‍ ഏതെങ്കിലും ഒന്നില്‍ നുഴഞ്ഞു കയറ്റം നടന്നാലും മറ്റുള്ളവയൊക്കെ സുരക്ഷിതമായിരിയ്ക്കും. വ്യത്യസ്ത പാസ്‌വേഡുകള്‍ നഷ്ടപ്പെടാതെ സൂക്ഷിയ്ക്കാന്‍ കീപ്പ്പാസ് അല്ലെങ്കില്‍ ലാസ്റ്റ്പാസ് പോലെയുള്ള പാസ്‌വേഡ് മാനേജറുകള്‍ ഉപയോഗിയ്ക്കാം.

6.ഫയര്‍വാള്‍ ഓണ്‍ ചെയ്യുക ഒരുമാതിരിപ്പെട്ട എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഫയര്‍വാള്‍ സംവിധാനം നല്‍കാറുണ്ട്. അകത്തേയ്ക്കും, പുറത്തേയ്ക്കുമുള്ള കണക്ഷനുകളെ നിയന്ത്രിയ്ക്കുന്ന ഈ സംവിധാനം പൂര്‍ണമായ സുരക്ഷയൊന്നും ഉറപ്പാക്കില്ല. പക്ഷെ എപ്പോഴും ഓണ്‍ ചെയ്തിടേണ്ട ഒരു സെറ്റിംഗ് ആണിത്.

7.ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുക എപ്പോഴും സമയബന്ധിതമായി പുതുക്കിയ ഒരു ആന്റിവൈറസ് ഉപയോഗിയ്ക്കുക. സുരക്ഷിതമല്ലാത്ത ഒരു നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യപ്പെടുമ്പോഴും അപകടരങ്ങളായ വൈറസുകള്‍ പ്രവേശിയ്ക്കാന്‍ തുടങ്ങുമ്പോഴും നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും, ഭീഷണികള്‍ നീക്കം ചെയ്യാനും ഇവയ്ക്ക് സാധിയ്ക്കും.

 
 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment