Friday, 29 November 2013

[www.keralites.net] :??.???.?.?? ????? ????????? ????? ? ??????????? ?? ???????? ?????? ??? ???? ??????? ???

 

തിരുവനന്തപുരം:കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽ നിന്ന് അനധികൃതമായി ഇലക്ട്രിക് മീറ്ററിന് വാടക ഈടാക്കുന്നതിനെതിരെ റഗുലേറ്ററി കമ്മീഷന് പരാതി.
രണ്ട് മാസം കൂടുന്പോൾ വൈദ്യുതി ബില്ലിനൊപ്പം ചട്ടവിരുദ്ധമായി ഈടാക്കുന്ന വാടക തുക പലിശ സഹിതം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് റിട്ടയേഡ് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ. എം. പിള്ളയാണ് പരാതി നൽകിയത്.
1987ൽ പിള്ളയുടെ വീട്ടിൽ സിംഗിൾ ഫേസ് വൈദ്യുതി കണക്‌ഷൻ ലഭിച്ചു. അന്ന് 200 രൂപ വിലയുള്ള മീറ്ററാണ് സ്ഥാപിച്ചത്. പിന്നീട് ത്രീ ഫേസ് കണക്‌ഷൻ ആക്കി. അപ്പോൾ 400 രൂപയോളം അന്ന് വിലയുള്ള ഒരു പഴയ മീറ്ററും വച്ചു. അന്ന് മുതൽ 20 വർഷമായി ബില്ലിനൊപ്പം ഈ രണ്ട് മീറ്ററിന്റെ വാടകയും കെ.എസ്.ഇ.ബി ഈടാക്കുകയാണ്. 40 രൂപയാണ് ബില്ലിൽ മീറ്റർവാടകയായി കാണിച്ചിരിക്കുന്നത്. കണക്കനുസരിച്ച് മീറ്ററിന്റെ വിലയ്‌ക്ക് തുല്യമായ തുക മുഴുവൻ പണ്ടേ അടച്ചു കഴിഞ്ഞു. ചട്ടപ്രകാരം വൈദ്യുതി ബില്ലിനൊപ്പം മീറ്റർവാടക ഈടാക്കാൻ പാടില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കളിൽ നിന്ന് അനധികൃതമായി വാടക ഈടാക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. എത്രയും വേഗം ഇത് അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും വാടകയെന്ന പേരിൽ അധികമായി ഈടാക്കിയ തുക പലിശ സഹിതം തിരിച്ചുതരാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെടണമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, മീറ്റർ വയ്‌ക്കുന്പോൾ തന്നെ അതിന്റെ വില നൽകാവുന്നതാണെന്നും അങ്ങനെ ചെയ്‌താൽ പിന്നീട് ബില്ലിനൊപ്പം വാടക നൽകേണ്ടതില്ലെന്നും കെ.എസ്.ഇ.ബിയിൽ നിന്ന് അറിയിച്ചു.
തിരുവനന്തപുരം:കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽ നിന്ന് അനധികൃതമായി ഇലക്ട്രിക് മീറ്ററിന് വാടക ഈടാക്കുന്നതിനെതിരെ റഗുലേറ്ററി കമ്മീഷന് പരാതി. രണ്ട് മാസം കൂടുന്പോൾ വൈദ്യുതി ബില്ലിനൊപ്പം ചട്ടവിരുദ്ധമായി ഈടാക്കുന്ന വാടക തുക പലിശ സഹിതം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് റിട്ടയേഡ് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ. എം. പിള്ളയാണ് പരാതി നൽകിയത്. 1987ൽ പിള്ളയുടെ വീട്ടിൽ സിംഗിൾ ഫേസ് വൈദ്യുതി കണക്‌ഷൻ ലഭിച്ചു. അന്ന് 200 രൂപ വിലയുള്ള മീറ്ററാണ് സ്ഥാപിച്ചത്. പിന്നീട് ത്രീ ഫേസ് കണക്‌ഷൻ ആക്കി. അപ്പോൾ 400 രൂപയോളം അന്ന് വിലയുള്ള ഒരു പഴയ മീറ്ററും വച്ചു. അന്ന് മുതൽ 20 വർഷമായി ബില്ലിനൊപ്പം ഈ രണ്ട് മീറ്ററിന്റെ വാടകയും കെ.എസ്.ഇ.ബി ഈടാക്കുകയാണ്. 40 രൂപയാണ് ബില്ലിൽ മീറ്റർവാടകയായി കാണിച്ചിരിക്കുന്നത്. കണക്കനുസരിച്ച്  മീറ്ററിന്റെ വിലയ്‌ക്ക് തുല്യമായ തുക മുഴുവൻ പണ്ടേ അടച്ചു കഴിഞ്ഞു. ചട്ടപ്രകാരം വൈദ്യുതി ബില്ലിനൊപ്പം മീറ്റർവാടക ഈടാക്കാൻ പാടില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കളിൽ നിന്ന് അനധികൃതമായി വാടക ഈടാക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. എത്രയും വേഗം ഇത് അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും വാടകയെന്ന പേരിൽ അധികമായി ഈടാക്കിയ തുക പലിശ സഹിതം തിരിച്ചുതരാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെടണമെന്നും പരാതിയിൽ പറയുന്നു. അതേസമയം, മീറ്റർ വയ്‌ക്കുന്പോൾ തന്നെ അതിന്റെ വില നൽകാവുന്നതാണെന്നും അങ്ങനെ ചെയ്‌താൽ പിന്നീട് ബില്ലിനൊപ്പം വാടക നൽകേണ്ടതില്ലെന്നും കെ.എസ്.ഇ.ബിയിൽ നിന്ന് അറിയിച്ചു.
Li

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment