ആധാര്‍ നിര്‍ബന്ധമല്ല; വീണ്ടും സുപ്രീംകോടതി
ന്യൂദല്‍ഹി: നിയമനിര്‍മാണം നടത്താതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ അനുവാദമില്ളെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ച സുപ്രീംകോടതി, ഇക്കാര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു. തങ്ങള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ളെന്നും സംസ്ഥാന സര്‍ക്കാറുകളാണ് നിര്‍ബന്ധമാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ബി.എസ്. ചൗഹാന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ കേരളത്തെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു.
സുപ്രീംകോടതി ഉത്തരവ് ധിക്കരിച്ച് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കുലറുകള്‍ പുറത്തിറങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ ഇടപെടല്‍. ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യം പ്രവര്‍ത്തിച്ചതിന് വിശദീകരണം നല്‍കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതോടെ നിര്‍ബന്ധിതമായി. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ കര്‍ണാടക ഹൈകോടതി മുന്‍ ജഡ്ജി കെ.എസ്. പുട്ടസ്വാമി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രീംകോടതി സംസ്ഥാനങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടത്.
നിയമസാധുത ഇല്ലാത്ത ആധാര്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ നിര്‍ബന്ധമാക്കിയത് അഭിഭാഷകന്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തി. കേരളത്തിലെ ചില സി.ബി.എസ്.ഇ സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം തുടര്‍ന്നു. 18 വയസ്സു പോലും തികയാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഗൗരവമായി കാണണം. പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ വേണമെന്ന് പെട്രോളിയം മന്ത്രാലയവും ഉത്തരവിറക്കിയിട്ടുണ്ട്. രാജ്യത്തെ· 50 ശതമാനം ആധാര്‍ എടുത്തുവെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. പദ്ധതി നടപ്പാക്കാനുള്ള ന്യായമല്ല ഇതെന്ന് അഭിഭാഷകന്‍ വദിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ളെന്ന നിലപാട് ചൊവ്വാഴ്ച ആവര്‍ത്തിച്ച സുപ്രീംകോടതി വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്ന് അഭിപ്രായപ്പെട്ടു. സ്വകാര്യ ഏജന്‍സികള്‍ ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തുന്നത് ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് ജനങ്ങള്‍ക്കുള്ള പദ്ധതിയായതുകൊണ്ടാണ് സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ചതെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍െറ ന്യായീകരണം. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന ധാരണയിലാണ് ജനങ്ങള്‍ സ്വകാര്യ വിവരങ്ങളത്രയും സ്വകാര്യ ഏജന്‍സികളിലെ ജീവനക്കാര്‍ക്കു നല്‍കുന്നതെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ അഡ്വ. ശ്യാം ദിവാന്‍ ബോധിപ്പിച്ചു.
വിവരങ്ങള്‍ നല്‍കുന്നതിന്‍െറ ഭവിഷ്യത്തുകള്‍ എന്താണെന്നതിനെക്കുറിച്ച് ജനം ബോധവാന്മാരല്ല. അക്കാര്യം സര്‍ക്കാര്‍ അറിയിക്കുന്നുമില്ല. ഭരണഘടനാ ഭേദഗതി വരുത്തിയാലും ഒരു വ്യക്തിയുടെ സ്വകാര്യതയില്‍പെടുന്ന ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാറിന് അധികാരമില്ല. ഭരണഘടന പ്രകാരം ജനങ്ങളുടെ സ്വകാര്യത സര്‍ക്കാറിന്‍െറ അധികാരപരിധിക്ക് പുറത്താണ്. കരുതല്‍ നടപടികളൊന്നും സ്വീകരിക്കാതെ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് എളുപ്പത്തില്‍ കരസ്ഥമാക്കാനാവും. അനധികൃതമായി ശേഖരിച്ച ഈ വിവരങ്ങള്‍ ഭാവിയില്‍ ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും അഡ്വ. ശ്യാം ദിവാന്‍ പറഞ്ഞപ്പോള്‍ ഗുരുതരമായ വിഷയം വിശദീകരിക്കണമെന്ന് കോടതി അഭിഭാഷകനോട് പ്രതികരിച്ചു. ആധാറിന് ശേഖരിച്ച വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികളുടെ കൈകളിലത്തെുന്നത് ഗൗരവത്തോടെ കാണണമെന്ന അഭിഭാഷകന്‍െറ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനെക്കുറിച്ച് നിലവില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള ധാരണ എന്താണെന്ന് മറുപടിയില്‍ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ബി.എസ്. ചൗഹാന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു. നിലവില്‍ സര്‍ക്കാറിന്‍െറ ഏതെങ്കിലും സര്‍വീസുമായി ആധാറിനെ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും എല്ലാ സംസ്ഥാനങ്ങളും അറിയിക്കണം. സംസ്ഥാനങ്ങളുടെ വാദം കേള്‍ക്കാതെ ഹരജി തീര്‍പ്പാക്കാനാവില്ളെന്നും കോടതി പറഞ്ഞു. വിഷയം സുപ്രീംകോടതി അടുത്ത മാസം 10ന് വീണ്ടും പരിഗണിക്കും.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___