Sunday, 3 November 2013

[www.keralites.net]

 

റീമ കല്ലിങ്കല്‍: പൊന്ന് പോലൊരു ചിന്ത

ജിഷ എലിസബത്ത്
റീമ കല്ലിങ്കല്‍:  പൊന്ന്  പോലൊരു ചിന്ത
കൊച്ചി: വിവാഹത്തിലൂടെ ഒരു തരി പോലും പൊന്ന് ധരിക്കാതെ വിവാഹ ചടങ്ങിനത്തെിയ നടി റിമ കല്ലിങ്കല്‍ മലയാളിക്ക് നല്‍കുന്നത് ഉദാത്തമായ ജീവിത മാതൃക. മക്കളുടെ വിവാഹത്തിനായി ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും ചെലവിടേണ്ടി വന്ന മാതാപിതാക്കള്‍ക്ക് തന്‍െറ വിവാഹ ചടങ്ങ് സമര്‍പ്പിക്കുന്നു എന്ന് വ്യക്തമാക്കി വിവാഹ ദിവസം റിമ ഫേസ് ബുക്കിലെ തന്‍െറ പേജില്‍ കുറിപ്പ് ഇട്ടിരുന്നു. സമൂഹം ഇപ്പോഴും നാണംകെട്ട സ്ത്രീധന സമ്പ്രദായം തുടരുന്നു എന്നാണു റിമയുടെ പക്ഷം. തന്‍്റെ അമ്മൂമ്മ ജീവിച്ചിരുന്നെങ്കില്‍ താന്‍ കല്യാണ പെണ്ണായി നില്‍ക്കുന്നത് കണ്ടു സന്തോഷിച്ചേനെ. എന്നാല്‍ അടിമുടി സ്വര്‍ണാഭരണം ധരിക്കാതെ കണ്ടാല്‍ വിഷമിക്കുകയും ചെയ്യമായിരുന്നു. വിവാഹത്തിന് സ്വര്‍ണം അധികം വേണ്ട എന്ന തോന്നല്‍ ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. വലുതാകുമ്പോള്‍ പല സമയത്തും ആ തോന്നല്‍ ശക്തമായി. സിനിമയുടെ വിസ്മയവേദി നല്‍കിയ മനോഹര മുഹൂര്‍ത്തത്തെ സ്ത്രീധനത്തിനെതിരെ ഉറക്കെ ശബ്ദിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നും റീമ പറയുന്നു.
 
ബ്ളാക്ക് മെറ്റലില്‍ തീര്‍ത്ത, കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന നെക്ലേസ് മോഡലില്‍ ഉള്ള മാലയും വലിയ ജിമിക്കിയും നെറ്റിചുട്ടിയും മൈലാഞ്ചിയിട്ട കൈകളില്‍ നാലഞ്ച് കുപ്പി വളകളും മാത്രമായിരുന്നു കല്യാണ പെണ്ണിന്‍്റെ അലങ്കാരം . വസ്ത്രത്തിലും ലാളിത്യം ദൃശ്യമായി. രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം നടത്തിയതും വിവാഹം ആര്‍ഭാടമാക്കുന്നതിനു പകരം അതിനു വന്നേക്കാവുന്ന പത്തു ലക്ഷം രൂപ കാന്‍സര്‍ രോഗികള്‍ക്ക് കൈമാറിയതും റീമ കല്ലിങ്കല്‍ ആഷിക് അബു ദമ്പതികള്‍ക്ക് കയ്യടി നേടി കൊടുത്തിരുന്നു. ഒരു തരി പൊന്നു പോലും ധരിക്കാതെ വിവാഹത്തിനത്തെിയ റീമ മലയാളിക്ക് മുന്നില്‍ തീര്‍ക്കുന്നത് അസൂയാവഹവും പെട്ടെന്ന് അനുകരിക്കാന്‍ പറ്റാത്തതുമായ മാതൃക തന്നെയാണ്

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment