ശ്വേതാമേനോന്‍ മൊഴി നല്‍കി : പീതാംബര ക്കുറുപ്പിനെതിരേ കേസ് കൊല്ലം: അഷ്‌ടമുടിക്കായല്‍ വള്ളംകളിയുമായി ബന്ധപ്പെട്ട് നടി ശ്വേതാമേനോനെ അപമാനിച്ചു എന്ന ആരോപണത്തില്‍ കൊല്ലം എംപി പീതാംബരക്കുറുപ്പിനെതിരേ കേസെടുത്തു. പീതാംബരക്കുറുപ്പിനെതിരേ ശ്വേതാമേനോന്‍ മൊഴി നല്‍കുകയും മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് കൊല്ലം ഈസ്‌റ്റ് പോലീസ് ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പൊതുവേദിയില്‍ സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലൈംഗീക ചുവയുള്ള കാര്യങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ശ്വേതാമേനോന് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ സംഭവത്തിന്റെ വീഡിയോകള്‍ പരിശോധിക്കല്‍, സംഭവത്തിലെ സാക്ഷികളുടെ മൊഴിയെടുക്കല്‍, പീതാംബരക്കുറുപ്പിനെ തന്നെ ചോദ്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നാണ് സൂചന. കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇത് ആരാണെന്ന് അറിയാനായി പോലീസ് ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചുവരികയാണ്. ഡല്‍ഹി സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ നിയമത്തിന്റെ അടിസ്‌ഥാനത്തിലാകും പോലീസ് കേസിനെ സമീപിക്കുക. കോണ്‍ഗ്രസ് സംഭവത്തെ വളരെ സുഷ്‌മതയോടെയാണ് സമീപിക്കുന്നത്. പീതാംബരക്കുറുപ്പിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ശ്വേതാമേനോന്‍ പരാതി നല്‍കിയിട്ടില്ലെന്നും വീഡിയോകളില്‍ ശ്വേതയെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം പീതാംബരക്കുറുപ്പ് നടത്തിയിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ശ്വേതാമേനോന്റെ മുന്‍കാല ജീവിതം വരെ വിമര്‍ശനവിധേയമാക്കിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. പീതാംബരക്കുറുപ്പിനെതിരേ ഗൂഡാലോചന നടന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ ശ്വേതാമേനോന്‍ ചൊവ്വാഴ്‌ച മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നല്‍കും. സിനിമാതാരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയും സംഘടനകളായ അമ്മയും ഫെഫ്‌കയുമായി ചര്‍ച്ച ചെയ്‌ത ശേഷമായിരുന്നു പരാതി നല്‍കാന്‍ തീരുമാനിച്ചത്. പരാതിയില്‍ തന്നെ ശല്യം ചെയ്‌തവരുടെ പേര് വ്യക്‌തമാക്കുമോ എന്ന് വ്യക്‌തമല്ല. Abdul Jaleel
Office Manager www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment