
മുഖവുര ആവശ്യമില്ല ശ്രീലക്ഷ്മിക്ക്. മലയാളികള്‍ക്ക് അത്രമേല്‍ പരിചിതമായിക്കഴിഞ്ഞു ഈ കൊച്ചു സുന്ദരിയെ. ആദ്യം ജഗതിയുടെ മകള്‍ എന്ന നിലയില്‍, പിന്നെ ടെലിവിഷന്‍ അവതാരകയായി, ഇപ്പോഴിതാ സിനിമയിലും തിരക്കേറുന്നു... ചെറിയ പ്രായത്തിനിടയില്‍ പക്ഷേ ശ്രീലക്ഷ്മിക്ക് നേരിടേണ്ടിവന്നത് ഒരായുസിലെ വേദനകള്‍.
അച്ഛന്റെ അപകടം, ആശുപത്രയിലെത്തി കാണുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍, സ്വന്തം രക്തം തന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്നവരുടെ കുത്തുവാക്കുകള്‍, ശക്തരായ അവരുടെ ബന്ധുക്കളുടെ ആക്രമണം... തളര്‍ന്നു പോകാമായിരുന്ന അവസരങ്ങളില്‍ അച്ഛന്റെ വാക്കുകള്‍ ശക്തിയായി. ശ്രീലക്ഷ്മി പിടിച്ചു കയറി. ഇന്ന് അച്ഛന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തയാറെടുക്കുന്ന മകളാണ് ഈ പെണ്‍കുട്ടി. അതിനിടയില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല അവള്‍. അവര്‍ പ്രതികരിക്കുകയാണ്.
ഗണേഷ് കുമാറാണ് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കൊണ്ടുനടക്കുന്നതെന്ന അര്‍ധസഹോദരിയുടെ ഭര്‍ത്താവിന്റെ പിതാവ് കൂടിയായ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആരോപിക്കുമ്പോള്‍ അതിനും മറുപടിയുണ്ട് ഈ മിടുക്കിയുടെ കയ്യില്‍. അവസരങ്ങള്‍ക്കു വേണ്ടിയാണ് താന്‍ വിവാദമുണ്ടാക്കുന്നതെന്ന ജോര്‍ജിന്റെ ആരോപണത്തിനും ശ്രീലക്ഷ്മിക്ക് മറുപടിയുണ്ട്. ഒപ്പം തനിക്കെതിരേ ജോര്‍ജ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് "രാഷ്ട്രദീപിക. കോമി'നോടു മറുപടി പറയുകയാണ് ശ്രീലക്ഷ്മി.
ജോര്‍ജ് "ചീപ്പ് വിപ്പ്', എന്നോട് അസൂയ
ജോര്‍ജ് സാറിന് എന്നോട് അസൂയയാണ്. പാര്‍വതിക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിലാണ് അസൂയ. വിവാദങ്ങള്‍ ഉണ്ടാക്കി വേണ്ട എനിക്ക് സിനിമയില്‍ അവസരം ലഭിക്കാന്‍. മൂന്നാമത്തെ വയസില്‍ ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിച്ചു. ജഗതിയുടെ മകള്‍ എന്ന പരിഗണന സിനിമാ ലോകത്ത് എനിക്കു ലഭിക്കുന്നുണ്ട്.
പപ്പായുടെ ആഗ്രഹമാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുക എന്നത്. അഭിനയം പ്രൊഫഷനായി എടുക്കണമെന്നാണ് എന്റെ തീരുമാനം. പിസി ജോര്‍ജിനെരേയുള്ള പല തെളിവുകളും എന്റെ പക്കലുണ്ട്. അതൊക്കെ പുറത്ത് വിട്ടാല്‍ അദ്ദേഹത്തിന്റെ കുടുംബം വരെ തകരും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുറത്തു പറയുന്നത് എന്റെ മാന്യത നിരക്കുന്നതല്ലാത്തതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല.
ഗണേഷ് കുമാറിനെ കണ്ടിട്ടുള്ളത് ഒരിക്കല്‍ മാത്രം
ഗണേഷുമായി എനിക്ക്് അടുപ്പമുണ്ടെന്ന് പറയുന്നത് ശുദ്ധ നുണയാണ്. ഗണേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഗണേഷും പിസി ജോര്‍ജും തമ്മിലുള്ള വ്യക്തി വൈരഗ്യത്തിന്റെ പേരിലാണ് ഇപ്പോള്‍ അദ്ദേഹത്തെയും എന്നെയും ചേര്‍ത്ത് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുന്നത്. ഗണേഷ് കുമാറുമായി ഒരിക്കലും ഞാന്‍ നേരിട്ട് സംസാരിച്ചിട്ടില്ല. സ്വകാര്യ ചാനലിലെ പരിപാടിയില്‍ മാത്രമേ ഞാന്‍ ഗണേഷിനെ കണ്ടിട്ടുള്ളൂ.
- പി.സി. ജോര്‍ജ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീലക്ഷ്മിയെക്കുറിച്ച് പറഞ്ഞ ആരോപണങ്ങള്‍ ചുവടെ വായിക്കാം
എന്റെ മൊബൈലിന്റെ കോള്‍ ലിസ്‌റ്റോ ഇ-മെയിലോ സംശയമുള്ളവര്‍ക്ക് പരിശോധിക്കാം. എന്റെ കൈയില്‍ ഞാന്‍ അഭിനയിച്ച് സമ്പാദിച്ച പണം മാത്രമേ ഉള്ളു. സ്ഥിരം വിവാദങ്ങളുണ്ടാക്കുന്ന പിസി ജോര്‍ജ് ഇന്ന് എന്നെ അതിലേക്ക് വലിച്ചിഴച്ചു, അത്ര മാത്രം.
പപ്പയെ കാണാന്‍ ഇപ്പോഴും വിലക്ക്
പപ്പയെ കാണാന്‍ ഞാന്‍ അവരോട് ഇപ്പോഴും അനുവാദം ചോദിക്കാറുണ്ട്, പക്ഷെ അനുവദിക്കുന്നില്ല. കാലുപിടിച്ച്് അപേക്ഷിച്ചിട്ടും അവര്‍ സമ്മതിച്ചില്ല. പപ്പയെ കാണാന്‍ വിളിക്കുമ്പോള്‍ വളരെ മോശമായ പെരുമാറ്റമാണ് പാര്‍വതി ചേച്ചിയുടെയും ഷോണ്‍ ചേട്ടന്റെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. പപ്പായെ കാണുന്ന മറ്റുള്ളവരില്‍ നിന്നാണ് ഇപ്പോള്‍ പപ്പായുടെ ആരോഗ്യത്തെക്കുറിച്ച് അറിയുന്നത്.
ഞാന്‍ സാമ്പത്തികമായ സഹായം ചെയ്യുന്നില്ല എന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ഇപ്പോഴും പപ്പായുടെ ചികിത്സാചിലവ് എറ്റെടുക്കാന്‍ ഞാന്‍ തയാറാണ്. അവര്‍ക്ക് പപ്പായെ നോക്കാന്‍ ബുദ്ധിമുണ്ടുണ്ടെങ്കില്‍ പപ്പയെ എനിക്ക് വിട്ടുതരാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവരുടെ അത്ര ആള്‍ ബലവും രാഷ്്ട്രീയ സ്വാധിനവും എനിക്കില്ലന്നേയുള്ളൂ, പപ്പായെ ഞാന്‍ ഭംഗിയായി നോക്കും.
സിനിമകളുടെ തിരക്കില്‍
സിനിമകളുടെ സെറ്റില്‍ ജഗതിയുടെ മകള്‍ എന്ന പരിഗണന എനിക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമാ സെറ്റുകളില്‍ ഞാന്‍ കംഫര്‍ട്ടബിളാണ്. പ്രേക്ഷകരാണ് എന്റെ ശക്തി. അല്ലാതെ പണമോ, രാഷ്്ട്രീയമോ അല്ല. പുതിയ ചിത്രമായ "വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന സിനിമയിലാണ് ഞാന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു ശേഷം അയ്യര്‍ പാക്കിസ്ഥാന്‍ എന്ന സിനിമ ചെയ്യും. പപ്പായുടെ അഗ്രഹം പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം. വിലകുറഞ്ഞവരുടെ ആരോപണങ്ങള്‍ എന്നെ വേദനിപ്പിക്കില്ല.
രാഷ്ട്രദീപിക.കോം
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net