!. തെറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാകല്‍
!!. സംഭവിച്ച തെറ്റിനെസംബന്ധിച്ച് ഖേദമുണ്ടാകല്‍
!!!. ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍
ഏതെങ്കിലും ഒരു നിബന്ധന നഷ്ട്ടപ്പെട്ടാല്‍ പ്രസ്തുത പശ്ചാതാപം സ്വീകാര്യമായിരിക്കുകയില്ല. മനുഷ്യരുമായി ബന്ധമുള്ള കുറ്റങ്ങളാണെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന് നിബന്ധനകള്‍ക്ക് പുറമേ
കുറ്റം ചെയ്ത വ്യക്തിയുടെ അവകാശത്തില്‍ നിന്ന് ഒഴിവായിരിക്കേണ്ടതാണ്. പണമിടപാട് പോലുള്ളതാണങ്കില്‍ അത് വീട്ടേണ്ടതാണ്. ആരോപണങ്ങളാണെങ്കില്‍ അത് പിന്‍വലിച്ച് തന്നില്‍ നിന്ന് പ്രതികാരമെടുക്കാന്‍ അവസരം കൊടുക്കേണ്ടതാണ്. അല്ലെങ്കില്‍ വിട്ട്‌വീഴ്ച ചെയ്യാന്‍ ആവശ്യപ്പെടേണ്ടതാണ്. പരദൂഷണം പോലുള്ളതാണങ്കില്‍ അതില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കിത്തരുവാന്‍ അപേക്ഷിക്കേണ്ടതാണ്. മുഴുവന്‍ പാപങ്ങളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. മുഴുവന്‍ പാപങ്ങളില്‍ നിന്നുമല്ലാതെ ചിലതില്‍ നിന്നും മാത്രമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുമെന്നണ്ടാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ബാക്കി പാപങ്ങള്‍ അയാള്‍ക്കുണ്ടായിരിക്കുകയും ചെയ്യും.
തൗബ ചെയ്യണമെന്നതിന് ഖുര്‍ആനിലും ഹദീസിലും നിരവധി രേഖകള്‍ കാണാവുന്നതാണ്. പണ്ഡിതന്‍മാരുടെ ഏകോപിച്ച അഭിപ്രായവും അതുതന്നെയാണ്.
'സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'. (സൂറ: ന്നൂര്‍: 31)
'നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക യും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക'. (ഹൂദ്: 3)
'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക'. (തഹ്‌രീം: 8 )
10. അബൂഹുറൈറ (റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹുവാണ് സത്യം, ഒരു ദിവസം എഴുപതിലധികം പ്രാവശ്യം ഞാന്‍ അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും തൗബ ചെയ്യുകയും ചെയ്യുന്നു്. (ബുഖാരി)
11. അനസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: തന്റെ ഭക്ഷണവും വെള്ളവുമുണ്ടായിരുന്ന ഭാണ്ഡവുമായി മരുഭൂമിയില്‍ വെച്ച് തന്റെ പക്കല്‍ നിന്നും ഓടിപ്പോയ ഒട്ടകത്തെ അന്വേഷിച്ച് നിരാശനായി തളര്‍ന്ന് ഒരു മരച്ചുവട്ടില്‍ അവശനായി ഇരിക്കുകയും ഉറങ്ങിപ്പോവുകയും ചെയ്ത വ്യക്തി പെട്ടെന്ന് തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന തന്റെ ഒട്ടകത്തിന്റെ കയര്‍ പിടിച്ച് അല്ലാഹുവിനോട് നന്ദി പറഞ്ഞുകൊണ്ട് 'അല്ലാഹുവേ നീയെന്റെ ദാസനും ഞാന്‍ നിന്റെ രക്ഷിതാവുമാണന്ന്' സന്തോഷാധിക്യത്താല്‍ തെറ്റിച്ചു പറഞ്ഞു പോയി. തദവസരത്തില്‍ ആ മനുഷ്യന് ഉണ്ടാ കുന്ന സന്തോഷത്തേക്കാളധികമണ്ടാണ് തന്റെ ദാസന്‍ അല്ലാഹുവി ലേക്ക് തൗബ ചെയ്തു മടങ്ങുമ്പോള്‍ അല്ലാഹുവിന്നുണ്ടാകുന്നത്. (മുസ്‌ലിം)
12. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: സൂര്യന്‍ അസ്തമയസ്ഥാനത്തു നിന്ന് ഉദിക്കുന്നതിന് മുമ്പായി പശ്ചാതപിക്കുന്നവരുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്.(മുസ്‌ലിം)
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net