ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡിനുവേണ്ടി വാളെടുത്തത് സഞ്ജു വി സാംസണും അജിന്‍ക്യ രഹാനെയും പ്രവീണ്‍ താംബെയും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുവേണ്ടി മുംബൈ ഇന്ത്യന്‍സ് ടീം ഒന്നടങ്കം. ഒടുവില്‍ മുംബൈയുടെ ടീം സ്പിരിറ്റിനൊപ്പം വിജയവും നിന്നു. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം സധൈര്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പേരാട്ടം 169 റണ്‍സില്‍ അവസാനിച്ചു. 33 റണ്‍സ് ജയത്തോടെ മുംബൈ ഇന്ത്യന്‍സിന് സീസണില്‍ ഐ.പി.എല്‍ കിരീടത്തിന് പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും.
മുംബൈ ഇന്ത്യന്‍സിനോട് വിടപറയുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കിരീടത്തോടെ പടിയിറക്കം. ക്രിക്കറ്റിനോട് വിടപറഞ്ഞ ദ്രാവിഡിന് കിരീടം കൈയിലേന്താനായില്ലെങ്കിലും ടീമിനെ ഫൈനലിലെത്തിച്ചതിന്റെ അഭിമാനത്തോടെ ക്രീസിനോട് വിടപറയാനായി. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറിന് 202. രാജസ്ഥാന്‍ റോയല്‍സ് 18.5 ഓവറില്‍ 169-ന് പുറത്ത്.
ആദ്യ പത്തോവറില്‍ വെറും 60 റണ്‍സില്‍ ഒതുങ്ങിപ്പോയ മുംബൈ ഇന്ത്യന്‍സ് അവസാന പത്തോവറില്‍ 142 റണ്‍സടിച്ചുകൂട്ടിയാണ് ശക്തമായ വിജയലക്ഷ്യമുയര്‍ത്തിയത്. ഡ്വെയ്ന്‍ സ്മിത്ത് (39 പന്തില്‍ 44) അംബാട്ടി റായുഡുവും (24 പന്തില്‍ 29), ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (14 പന്തില്‍ 33) പൊള്ളാര്‍ഡും (10 പന്തില്‍ 15), ഗ്ലെന്‍ മാക്‌സ്‌വെല്‍ (14 പന്തില്‍ 37), ദിനേഷ് കാര്‍ത്തിക് (അഞ്ച് പന്തില്‍ 15 നോട്ടൗട്ട് ), ഹര്‍ഭജന്‍ (രണ്ട് പന്തില്‍ 7 നോട്ടൗട്ട്) വമ്പനടികളുതിര്‍ത്തതോടെ സ്‌കോര്‍ കുതിച്ചുകയറുകയായിരുന്നു.
രാജസ്ഥാന്റെ പോരാട്ടം യുവതാരങ്ങളായ സഞ്ജുവിന്റെയും (33 പന്തില്‍ 60) അജിന്‍ക്യ രഹാനെയുടെയും (47 പന്തില്‍ 65) ചിറകിലായിരുന്നു. ഇരുവരും ചേര്‍ന്ന 109 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിയുംവരെ രാജസ്ഥാനായിരുന്നു സ്റ്റിയറിങ് സീറ്റില്‍. ഒമ്പതോവറില്‍ നൂറുണ്‍സ് കണ്ടെത്തിയ ടീമിന് 117 റണ്‍സില്‍ സഞ്ജു മടങ്ങിയതോടെ ആക്രമണശേഷി നഷ്ടമായി. നാല് ബൗണ്ടറിയും നാല് സിക്‌സറുമുള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ടീം തോറ്റെങ്കിലും മലയാളി താരത്തിന്റെ പ്രകടനം ഓര്‍മയില്‍ നില്‍ക്കുന്നതായി. പിന്നീട് രാജസ്ഥാന് സ്വാഭാവിക അന്ത്യം നേരിട്ടു.
തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ച്വറിയാണ് രഹാനെ സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ നാല് അര്‍ധസെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി മാറിയ രഹാനെ, ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ പദവിയും (288) സ്വന്തമാക്കി. രാജസ്ഥാന്റെ പ്രവീണ്‍ താംബെയാണ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത്. 12 വിക്കറ്റ്.
ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്ത് രാജസ്ഥാന്റെ കഥകഴിച്ചത് ഹര്‍ഭജന്‍ സിങ്ങാണ്. നാലുവിക്കറ്റുകളാണ് കളിയിലെ കേമനായ ഹര്‍ഭജന് മത്സരത്തിലാകെ ലഭിച്ചത്.
സച്ചിന്റെയും ദ്രാവിഡിന്റെയും അവസാന മത്സരമെന്നതായിരുന്നു മത്സരത്തിന്റെ സവിശേഷത. ഓപ്പണറായിറങ്ങിയ സച്ചിന്‍ 13 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിനോട് വിടപറഞ്ഞപ്പോള്‍, രാജസ്ഥാന്‍ ഇന്നിങ്‌സില്‍ എട്ടാമനായി ഇറങ്ങിയ ദ്രാവിഡിന് നേടാനായത് ഒരു റണ്‍മാത്രമാണ്. രണ്ടുപതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് കരിയറില്‍ ദ്രാവിഡിന്റെ അവസാന മത്സരമായിരുന്നു ഇത്.
Rajasthan Royals captain Rahul Dravid acknowledges the crowd after his dismissal during the CLT20 final against the Mumbai Indians at the Ferozshah Kotla stadium in New Delhi |
Mumbai Indians batsman Dwayne Smith receives 'Man of the Series' award from Bollywood actress Mallika Sherawat during the award presentation ceremony |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net