Wednesday 21 August 2013

[www.keralites.net] SC realises the fraud by Tamil Nadu

 

മുല്ലപ്പെരിയാര്‍: തമിഴ്നാടിന്റെ കുമ്മായക്കണക്ക് മണ്ടത്തരമെന്നു സുപ്രീംകോടതി


Fun & Info @ Keralites.net

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു ചോര്‍ന്നു പോ കുന്ന കുമ്മായത്തിന്റെ കണക്കായി തമിഴ്നാടിന്റെ സാക്ഷി ഉന്നതാധികാരസമിതിക്കു മുമ്പാകെ നല്‍കിയ തെളിവുകള്‍ മണ്ടത്തരമെന്നു സുപ്രീംകോടതി. കുമ്മായ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിക്കു മുമ്പാകെ തമിഴ്നാടിനുവേണ്ടി ഹാജരായ കാവേരി സെല്‍ ചെയര്‍മാനും ഹൈഡ്രോളജിസ്റുമായ സുബ്രഹ്മണ്യന്‍ തെറ്റായ തെളിവുകളാണ് നല്‍കിയതെന്നു കോടതി കണ്െടത്തി. ഓരോ മേഖലയിലും തമിഴ്നാട് വൈരുധ്യമുള്ള കണക്കുകളാണു കാണിച്ചിരിക്കുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷപോലുള്ള ഗൌരവമേറിയ വിഷയത്തില്‍ എങ്ങനെ തീരുമാനമെടുക്കുമെന്നും തമിഴ്നാടിനെതിരേ രൂക്ഷമായി പ്രതികരിച്ച ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. അന്തിമവാദം പൂര്‍ത്തിയായതോടെ കേസ് വിധി പറയാന്‍ മാറ്റി. ഇരു സംസ്ഥാനങ്ങള്‍ക്കും തങ്ങളുടെ അധിക വാദ ങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ തന്നെ വാദം എഴുതി നല്‍കണമെ ന്ന് ജസ്റീസ് ലോധ പറഞ്ഞു.

കേരളം ഉയര്‍ത്തിയ വാദങ്ങള്‍ക്ക് എതിര്‍വാദം തമിഴ്നാട് നടത്തിയപ്പോഴായിരുന്നു ഉന്നതാധികാര സമിതിക്കുമുമ്പാകെ തമിഴ്നാട് നടത്തിയ കള്ളക്കളികള്‍ പൊളിച്ചടുക്കിയത്.

ഡാമില്‍നിന്നു പ്രതിവര്‍ഷം 30.48 ടണ്‍ കുമ്മായം ചോര്‍ന്നുപോവുന്നുവെന്ന് ജസ്റീസ് എ.എസ്. ആനന്ദ് അധ്യക്ഷനായ സമിതിക്കു സുബ്രഹ്മണ്യന്‍ തെളിവു നല്‍കിയിരുന്നു. ഈ കണക്കുകള്‍ പ്രകാരം ഇതുവരെ 3,412 ടണ്‍ കുമ്മായം ചോര്‍ന്നെന്ന് കേരളം കോടതിയെ അറിയിച്ചു. കണക്ക് ഗണിതപരമായി ശരിയാണെന്ന് പറഞ്ഞ തമിഴ്നാടിന്റെ അഭിഭാഷകന്‍ ഇന്നലെ ഇത് അംഗീകരിച്ചു. എന്നാല്‍, നഷ്ടപ്പെട്ട കുമ്മായത്തിനു പകരം 542 ടണ്‍ സിമന്റ് മാത്രമുപയോഗിച്ച് ഗ്രൌട്ടിംഗ് നടത്തുകയാണ് ചെയ്തതെന്ന് കേരളം ചൂണ്ടിക്കാട്ടി. ഗ്രൌട്ടിംഗ് നടത്തിയ സമയത്ത് സ്വാഭാവികമായി കുറയുന്ന കുമ്മായ ചോര്‍ച്ചയുടെ കണക്കുകള്‍ മാത്രമാണ് ഉന്നതാധികാര സമിതിക്കുമുമ്പാകെ തമിഴ്നാട് നല്‍കിയത്. ഇതു പ്രകാരം 616 ടണ്‍ കുമ്മായം അഥവാ മൊ ത്തം കുമ്മായത്തിന്റെ നാലുശതമാനം മാത്രമാണ് നഷ്ടപ്പെട്ടതെ ന്നും വ്യക്തമാക്കി. ഇതു വിരു ദ്ധമായ കണക്കുകള്‍ കാട്ടി തെറ്റിദ്ധരിപ്പിക്കുന്നതിനായിരുന്നെന്നും കേരളം വാദിച്ചു.

അണക്കെട്ടിന്റെ ബലക്ഷയം കണക്കാക്കിയ രേഖകളില്‍ തമിഴ്നാട് വിവിധ കണക്കുകളാണ് കാണിച്ചിരിക്കുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി. 10 ശതമാനം കുമ്മായം ചോര്‍ന്നാല്‍ ഡാം അപകടത്തിലാണെന്ന ഒരു പഠനത്തിലെ കണക്കിലും തമിഴ്നാട് കള്ളക്കളി കാണിച്ചു. 20 ശതമാനം വരെയെന്നാണ് തമിഴ്നാട് ഇത് തിരുത്തിയത്. പ്രതിവര്‍ഷം 30.48 ടണ്‍ എന്നതു പ്രകാരം 24 ശതമാന ത്തോളം കുമ്മായം നഷ്ടപ്പെട്ട ഡാം അപകടാവസ്ഥയിലാണെന്നും യഥാര്‍ഥ കണക്കുകള്‍ മറച്ചുവെച്ചുകൊണ്ടാണ് പല റിപ്പോര്‍ട്ടുകളും തങ്ങള്‍ക്ക് അനുകൂലമാക്കിയതെന്നും കേരളം വാദിച്ചു. തുടര്‍ന്നാണ് കോടതി തമിഴ്നാടിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. തെറ്റായ കണക്കുകള്‍ തമിഴ്നാട് എങ്ങനെ വിശ്വാസത്തിലെടുത്തെന്ന് കോടതി ചോദിച്ചു. സുബ്രഹ്മണ്യന്റെ ഒരു തെറ്റാണ് കോടതി കണ്െടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നൂറുകണക്കിനു തെറ്റുകളുണ്ടാവും. ഇത്തരം തെളിവുപയോഗിച്ച് അണക്കെട്ട് സുരക്ഷപോലുള്ള ഗൌരവമേറിയ വിഷയങ്ങളില്‍ എങ്ങനെ നിലപാടെടുക്കാമെന്നും കോടതി തമിഴ്നാടിനോടു ചോദിച്ചു. നിര്‍മാണ വസ്തുക്കള്‍ ചോര്‍ന്നുപോവുന്നത് ഗൌരവമേറിയ വിഷയമാണ്. ഇത് അപകടകരമായ കളിയാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനോടകം 30 ശതമാനം ചുണ്ണാമ്പ് ചോര്‍ന്നുപോയതായാണു കണക്കുകളെ ന്നും കോടതി പറഞ്ഞു.

ഇന്നലെ വാദം തുടങ്ങിയപ്പോള്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കേരളം വരുത്തിയ നിയമഭേദഗതിയെ തമിഴ്നാട് രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണു രംഗത്തെത്തിയത്. ജൂഡീഷല്‍ അധികാരം തലക്കു പിടിച്ചവരാണ് തങ്ങളെന്ന തോന്നല്‍ വേണ്െടന്ന് ഇതിനു മറുപടിയായി കോടതി പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും ഭരണഘടനയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്െടന്ന ഉറപ്പാണു കോടതിക്കു വേണ്ടത്. മുന്‍കരുതല്‍ നടപടികളും പൊതുസുരക്ഷാപരിഗണനയുമാണ് നിയമസഭയുടെ പരമമായ പരിഗണന.

കോടതിവിധിക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ പ്രകൃതി ദുരന്തം സംഭവിക്കുകയാണെങ്കില്‍ നിയമസഭയെ എങ്ങനെ കുറ്റംപറയാന്‍ കഴിയുമെന്ന് ജസ്റീസ് എച്ച്.എല്‍. ദത്തു ചോദിച്ചു. കേരളം അമിതമായ മഴ ലഭിക്കുന്ന പ്രദേശമാണെന്നും വെള്ളപ്പൊക്കത്തിന്റെയും ഭൂകമ്പത്തിന്റെയും സാധ്യതകള്‍ വിദൂരത്തിലല്ലെന്നും ജസ്റീസ് ലോധയും നിരീക്ഷിച്ചു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment