രക്ഷിക്കാന്‍ ശ്രീകൃഷ്ന്‍ വരില്ല; സ്ത്രീകള്‍ സ്വയം സൂക്ഷിക്കണമെന്ന് ഹേമമാലിനി
മുംബൈ: മഹാഭാരത കഥയില്‍ ദ്രൗപതിയെ രക്ഷിക്കാന്‍ ശ്രീകൃഷ്ണന്‍ എത്തിയതുപോലെ സ്ത്രീകളെ രക്ഷിക്കാന്‍ ദൈവം എത്തുമെന്ന് കരുതരുതെന്നും, സ്ത്രീകള്‍ സ്വയം സൂക്ഷിക്കണമെന്നും ബോളിവുഡ് നടി ഹേമമാലിനി.
രാജ്യത്ത് സ്ത്രീ പീഡനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹേമമാലിനിയുടെ മുന്നറിയിപ്പ്. സ്ത്രീകള്‍ എവിടെയാണെങ്കിലും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുത്. പുറത്തിറങ്ങുമ്പോള്‍ പുരുഷന്മാരെ കൂടെകൂട്ടുന്നത് നല്ലതാണ്. ഇത്തരം ആക്രമണങ്ങള്‍ നേരിടാന്‍ സ്ത്രീകള്‍ എപ്പോഴും ജാഗരൂകരായിരിക്കണമെന്നും ഹേമമാലിനി നിര്‍ദ്ദേശിച്ചു.സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാരും പോലീസും കൂടുതല്‍ കൃത്യതകാണിക്കണമെന്ന കാര്യം മറക്കരുതെന്നും, അതേ സമയം സ്ത്രീ സ്വയം സംരക്ഷിക്കേണ്ടതുണ്ടെന്നും നടി വ്യക്തമാക്കി. സഭാ മദ്ധ്യത്തില്‍ അപമാനിതയായ ദ്രൗപതിയെ രക്ഷിക്കാന്‍ കൃഷ്ണന്‍ ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ ദൈവം രക്ഷിക്കുമെന്ന് കരുതാനാകുമോയെന്ന് രണ്ടു പെണ്‍കുട്ടികളുടെ മാതാവു കൂടിയായ ഹേമമാലിനി ചോദിച്ചു
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net