ജനിക്കാതെ പോയ ഒരു പെണ്കുഞ്ഞിന്റെ ഡയറി കുറിപ്പ്....
ജൂണ്-15 :-ഞാനൊരു കുഞ്ഞുപൊട്ടായി അമ്മയുടെ ഗര്ഭപാത്രത്തില് പറ്റി പിടിച്ചിരിക്കുന്നു ..
ജൂണ്-22 :-ഇപ്പോള് ഞാനൊരു കോശമായി..
ജൂലായ്-5 :-അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന് പോവാണെന്ന്.. അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..
ജൂലായ്-26 :-എനിക്കിപ്പോ അമ്മ പോഷണങ്ങള് തരാന്തുടങ്ങിയല്ലോ.. അച്ഛമ്മ പറഞ്ഞു അമ്മെന്നോട് നന്നായി ഭക്ഷണം കഴിക്കാന്..
ആഗസ്റ്റ്3 :-അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാന്, സ്കാനിങ്ങിനു പോവാന്.. അച്ഛന്അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്കൊണ്ട് പോണേ.. എനിക്ക്ഇളക്കം തട്ടാതിരിക്കാന് .. ഡോക്ടര്സ്കാനിംഗ് ചെയ്യുമ്പോ, അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില്ആണല്ലോ എന്നത്എനിക്ക് ധൈര്യം തന്നു..
ആഗസ്റ്റ്-12 :- എനിക്കിപ്പോ കുഞ്ഞുകൈയും,കാലും, വയറും, തലയും ഒക്കെ വന്നല്ലോ.. അമ്മയുടെ ഹൃദയമിടിപ്പും, ശബ്ദവും എനിക്ക് കേള്ക്കാം.... വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന്കൊതിയായി എനിക്ക്..
ആഗസ്റ്റ്-25 :-അമ്മ വീണ്ടും സ്കാനിങ്ങിനു.... അച്ഛന്ചോദിക്കാ ഡോക്ടറോട് ഞാന് എന്തുവാവയാണെന്നു.. അപ്പോ എനിക്ക് ദേഷ്യോം,സങ്കടോം ഒക്കെ വന്നു.. ഞാന്ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെഎന്റെ പ്രതിഷേദം അറിയിച്ചു.. ഞാന്അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടതന്നെ.. ഡോക്ടര് പറഞ്ഞല്ലോ ഞാന്പെണ്കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി.. നല് ലഉടുപ്പൊക്കെ ഇട്ടുഅങ്ങനെ നടക്കാലോ.. പെണ്കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം വാടിയോന്നു എനിക്കൊരു തോന്നല്.. അച്ഛനും അമ്മയും ഇന്നു മൌനികള്ആയി ഇരുന്നു.. അമ്മ ഒന്നും കഴിച്ചതുമില്ല.. എനിക്ക് വിശന്നിട്ടുവയ്യ .... അച്ഛമ്മയോടു ം ,അമ്മമ്മയോടും അച്ഛന് പറയാണ് എനിക്ക്വളര്ച്ച പോരെന്നു.. രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്നു.. എനിക്ക് സങ്കടാവുന്നു, ഞാന് കുറെ ഇളകി നോക്കി. .. ഇല്ലന്റെ അമ്മേന്റെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള്കോടിയില് ചുറ്റി ആത്മഹത്യ ചെയ്യാന് ഞാന് ശ്രമിച്ചു നോക്കി. കഴിഞ്ഞില്ല ..എന്റെ കുഞ്ഞി ചുണ്ടുകള് വിതുമ്പാന്തുടങ്ങി..
സെപ്റ്റംബര്-3 :-അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്.. എന്നെ കളയാന്.. ഓപ്പറേഷ ന് ടേബിളില് അമ്മയെ ഡോക്ടര് സൂചി വെച്ചപ്പോള്,അമ്മക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു.. പാവം ന്റെ അമ്മ.. അരണ്ട വെളിച്ചത്തില് ഡോക്ടര് മൂര്ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്ക്ക് വന്നപ്പോള് ഞാന് പേടിച്ചു മാറി.. എന്റെ പ്രതിഷേദം വകവെക്കാതെ എന്റെ കുഞ്ഞു കാല് വിരലുകളെ അവര് ആദ്യം നുറുക്കിയെടുത്തു .. വേദന കൊണ്ട് ഞാന് പുളഞ്ഞു.. പിന്നെ എന്റെ കാലുകള്, കൈകള് ഉടല് എല്ലാം 15 മിനിറ്റ് കൊണ്ട് അവര് കലക്കിയെടുത്തു. . നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്.. ഞാന് കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം..അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്പ്പടവുകള് കയറി യാത്ര തുടര്ന്നു.ഇനിയുള്ള കുറിപ്പിന് തീയതികളില്ല. കലണ്ടര് തൂങ്ങാത്ത ചുവരുകള് ഇല്ലാത്തലോകം ആദ്യം എന്നെ പേടിപ്പിചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു... അവിടെ എത്തിയപ്പോള് എന്റെ പ്രായത്തില്ഉള്ള കുറെ കുട്ടികള്, കുഞ്ഞു ചേച്ചിമാര്..അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്.. അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മവെച്ചു.. ചേച്ചിമാര് കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചുകൊല്ലണ കഴുകന്മാരെ കുറിച്ച്.. അമ്മമാരുടെ താരാട്ടില് നിന്നും ഞാന് കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള് ആയ ചെന്നായകളെ കുറിച്ച്.എല്ലാം കേട്ടപ്പോള്എന്റെ മനസ്സും തണുത്തു..അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി..എന്റെ ഭാഗ്യത്തെ കുറിച്ചോര്ത്തു. . ഈഭൂമിയില് പെണ്കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്.....
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.