Saturday 10 August 2013

[www.keralites.net] സമരക്കാരോട് മുഖ്യമന്ത്രിയുടെ 13 ചോദ്യങ്ങള്‍

 

സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിയെന്നു ബോധ്യപ്പെടുത്തുകയോ, സര്‍ക്കാരിന്റെ ഏതെങ്കിലും ആനുകൂല്യം നല്കിയെന്നു വെളിപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്മാറണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.
പ്രധാനപ്പെട്ട സോളാര്‍ കേസുകളിലെ അന്വേഷണം പ്രത്യേക അന്വേഷണസംഘം പൂര്‍ത്തിയാക്കി ഉടനെ കുറ്റപത്രം സമര്‍പ്പിക്കും. തുടര്‍ന്ന് അതു സംബന്ധിച്ച ഏത് ആക്ഷേപം ഉണ്ടെങ്കിലും അത് കേള്‍ക്കുവാനും ഏതു വിധത്തിലുള്ള നിര്‍ദേശത്തോടും തുറന്ന മനസോടെ സമീപിക്കുവാനും തയാറാണെന്നു നിയമസഭയിലും സഭയുടെ പുറത്തും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊന്നും തയാറാകാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരവുമായി മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് ഇടതുപക്ഷം ചിന്തിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
2) സെക്രട്ടേറിയറ്റ് യുഡിഎഫിന്റെയോ, എല്‍ഡിഎഫിന്റെയോ അല്ല. അതു ജനങ്ങളുടേതാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും 32 വകുപ്പുകളുടെ സെക്രട്ടറിമാരും അയ്യായിരം ജീവനക്കാരും പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെ ഓണത്തിനു സ്വീകരിക്കേണ്ട നടപടികള്‍, ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സ്തംഭിപ്പിക്കാനല്ലേ പ്രതിപക്ഷം ശ്രമിക്കുന്നത്?
3) കേരളം ഏറ്റവും രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ഡല്‍ഹിക്കു പോകാമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം പോലും അട്ടിമറിച്ച് സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയപ്രശന്ങ്ങളെയും ജനകീയ ആവശ്യങ്ങളേയും തൃണവത്ക്കരിക്കുന്ന സമീപനമല്ലേ?
6) ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്‌കാസനം ചെയ്യാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ലേ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്? തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ തീവ്രവാദികളും വിഘടനവാദികളും സ്വീകരിക്കുന്ന അനിശ്ചിതകാലസ്തംഭന സമരമുറകള്‍ ജനാധിപത്യവ്യവസ്ഥിതിയുമായി പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് എങ്ങനെ സ്വീകരിക്കാനാകും?
7) സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാന്‍ പ്രതിപക്ഷം കെട്ടഴിച്ചുവിട്ട ആരോപണങ്ങളില്‍ ഒരെണ്ണമെങ്കിലും തെളിയിക്കാന്‍ സാധിച്ചോ? ഒരു രൂപപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരേ നടത്തുന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്നത് ലാവ്‌ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന ഖജനാവിനു നഷ്ടം വരുത്തിയെന്നു സിബിഐ കണ്ടെത്തിയ കേസിലെ പ്രതിയാണ് എന്നത് എന്തൊരു വിരോധാഭാസമാണ്?
8 ) 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ അതിന്മേല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ സംഭവം ഉണ്ടായ ഉടനേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും വെറും രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്കു കടക്കുകയും ചെയ്തത് തട്ടിപ്പുകാരോട് രണ്ടു സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ മാറ്റുരയ്ക്കുന്നതല്ലേ?
9) ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ സംസ്ഥാനതല പരിപാടികള്‍ നടക്കേണ്ടത് സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള പോലീസ് ഗ്രൗണ്ടിലാണ്. ആയിരക്കണക്കിനു പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും വര്‍ണശബളമായ പരിപാടി. സെക്രട്ടേറിയറ്റും പരിസരവും പിടിച്ചെടുക്കല്‍ സമരംമൂലം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ശോഭകെട്ടാല്‍ നമ്മുടെ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?
11) പത്തുകോടി രൂപ തട്ടിച്ച സോളാര്‍ സംഭവത്തിനെതിരേ ഇടുതുപക്ഷം നടത്തുന്ന സെക്രട്ടേറിയറ്റ് പിടിച്ചടക്കല്‍ സമരത്തിന് ഒരു ലക്ഷം പേരെ തിരുവനന്തപുരത്ത് അനിശ്ചിതകാലത്തേക്ക് രാപ്പകല്‍ സമരം നടത്താന്‍ വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി രുപ ചെലവുവേണ്ടിവരുമെന്നു സിപിഎം വെളിപ്പെടുത്തുമോ? ഇതും ജനങ്ങളുടെ പണംതന്നെയല്ലേ?
13) ഒരാളെപ്പോലും സെക്രട്ടേറിയറ്റില്‍ കയറ്റില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കുകയില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ? ജനാധിപത്യവ്യവസ്ഥയില്‍ അനുവദനീയമായ പ്രതിഷേധത്തിലും സമരത്തിലും ഇടപെട്ടാല്‍ അതു വീഴ്ചയായി ജനം കാണും. അനുവദനീയമായതിന് അപ്പുറത്തേക്കു പോയി ജനജീവിതത്തെ ദുസഹമാക്കിയിട്ടും ഇടപെട്ടില്ലെങ്കില്‍ അത് വലിയ വീഴ്ചയായി ജനം കാണില്ലേ?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment