Monday 26 August 2013

[www.keralites.net] എന്താണ് ഗൃഹലക്ഷ്മി എന്ന് സ്ത്രീകളെ വിളിക്കുന്നത്?

 

ആചാര്യന്‍ പറയുന്നു "സ്ത്രീ അറിവു നേടിയാല്‍ കുടുംബം മുഴുവനും അറിവിലേയ്ക്ക് നയിക്കപ്പെടും. പുരുഷന്‍ അറിവുനേടിയാല്‍ അത് അവനു മാത്രമേ ഉപകരിക്കുകയുള്ളൂ."
സ്ത്രീ ശക്തിയാണ്. ആ ശക്തി ഭൗതിക ബലമല്ല. അവളിലെ ത്യാഗ-സഹന-കാരുണ്യങ്ങളില്‍ നിന്ന് ഉറവയെടുത്ത ശക്തിയാണ്. ലോകത്തെ പുനര്‍ നിര്‍മ്മിക്കാനും പരിശുദ്ധിയിലേയ്ക്ക് നയിക്കാനും അവളിലെ ശക്തിക്ക് കഴിയും. സ്ത്രീയില്‍ പുരുഷനെക്കാള്‍ കുടുതല്‍ സദ്ഗുണങ്ങള്‍ ഉള്ളതായി ഗീതയും പറയുന്നു.
ഒരിക്കല്‍ ഒരു മഹാത്മാവ് തന്റെ വിജയസഹസ്യം പറഞ്ഞു. "വളര്‍ച്ചയുടെ പടവുകള്‍ ഞാന്‍ കയറിയത് അമ്മയുടെ ഉമ്മയില്‍ നിന്നാണ്. ലോകസേവനത്തിനായി ഒരുങ്ങിയപ്പോള്‍ എന്റെ നെറുകയില്‍ മുത്തം തന്ന് അമ്മ പറഞ്ഞു, "ഈശ്വരസ്മരണയോടെ സേവനം നടത്തൂ. ചെയ്ത നന്മകളെല്ലാം ഈശ്വരനില്‍ സമര്‍പ്പിക്കൂ." ആ മുത്തം എന്നെ വലിയവനാക്കി.
പിന്നെ എവിടെയാണ് സ്ത്രീകള്‍ക്ക് അബദ്ധം പിണയുന്നത്? ജോസഫ് മേരി ഡി മേസ്ട്ര പറയുന്നു.
"സ്ത്രീയുടെ ഏറ്റവും വലിയ അബദ്ധം അവര്‍ പുരുഷനെപ്പോലെയാകാന്‍ ശ്രമിക്കുന്നു എന്നതാണ്."
സ്ത്രീ സ്ത്രീയായി തന്നെ വളരട്ടെ, ഗൃഹസ്ഥലക്ഷ്മിയായി തീരട്ടെ.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment