Friday 9 August 2013

Re: [www.keralites.net] ഹിന്ദു ഉണർന്നാൽ

 

Dear Friends and Human, espicially friend like gafoor,
 
Please do not make some posts or opinions like this.
He in India, as we know all are living together.
We have to respect each other.
When you are commenting on some points that made by some politicians, please belive that it is not the general opinion of all hindus.
If you belive or not, Hindus are very trustable and kind persons.
 
The recents incidents happening here and there and not making by the majority of Hindus.
Most of the similar are making by the politicians who have their own intersts.
 
I am a, orthodox muslim, living as per the muslim culture.
My neighbours all are hindus. Most of my friends are Hindus.
 
The problems happening against muslims are not made by the commom hindu.
It is well planned by the western to made their regim. To continue with their bussinesses. An opponent is required for their ruling.
Their oponent is islam. All the issues all over the world including India is happenig because of this agenda.
 
Dear Muslim brothers, when ever you are responding to a comment as discussed below, just think for a minute that, are you and real muslim or living with a muslim name.
 
 

From: pk nair <peekay282002@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, August 9, 2013 11:41 AM
Subject: Re: [www.keralites.net] ഹിന്ദു ഉണർന്നാൽ
 

Mr അബ്ദുൽ ഗഫൂർ ,

താങ്കൾ എഴുതിയ ആക്ഷേപ ഹാസ്യം വായിച്ചിട്ട് എഴുതാതിരിക്കാൻ തോന്നുന്നില്ല .സാധാരണയായി ഇങ്ങനെയുള്ള വിഷയങ്ങളോട് പ്രതികരിക്കാറില്ല എങ്കിലും ഒന്ന് പറഞ്ഞോട്ടെ .നിങ്ങൾ ഒരു കഥപോലെ പറഞ്ഞ ഈ സംഭവങ്ങൾ കേരളത്തിൽ എവിടെയെങ്കിലും നടക്കുന്നതായിട്ട് എന്റെ അറിവിൽ ഇല്ല. ഇങ്ങനെ നടക്കുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരെകൂടെ അറിയിച്ചാൽ വലിയ ഉപകാരം. കാരണം ഇങ്ങനെ കാണിക്കുന്ന ഹിന്ദുക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും മനസിലായില്ലെങ്കിൽ ഒറ്റപെടുതാനും വളരെ എളുപ്പമാണ്. എന്തുകൊണ്ടെന്നാൽ  ഒരു ഹിന്ദു പുരോഹിതനും അവരുടെ അനുയായികളെ പത്താം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്ന രീതിയിൽ ഉപദേശി ക്കാറില്ല, ഉപദേ ശത്തിനു അനുയായികൾ നിന്നുകൊടുക്കാറില്ല . അങ്ങനെ ആരെങ്കിലും വന്നാൽ ആ പുരോഹിതനെ തന്നെ പറഞ്ഞു തിരുത്താനുള്ള സ്വാതന്ത്ര്യം അനുയായികൾക്കുണ്ട് . മുസ്ലിമുകൾക്കോ ? പറഞ്ഞു തിരുത്താൻ ശ്രമിച്ച ചേകന്നൂർ മൗലവി ഇന്നെവിടെയാണ്‌? എന്നെപോലുള്ളവരുടെ ചെറുപ്പത്തിൽ തലയിൽ തട്ടമിട്ട പെണ്‍കുട്ടിയെ കണ്ടാൽ അതൊരു മുസ്ലിം കുട്ടിയാണ് എന്ന് തിരിച്ചറിയാം എന്നുള്ളതല്ലാതെ പേര് വിളിക്കാതെയിരുന്നാൽ മുസ്ലിമിനെയും ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും തിരിച്ചറിയുക പ്രയാസമായിരുന്നു.ഇന്നത്തെ സ്ഥിതി എന്താണ്? ചെറിയ കുട്ടികളെ പോലും തലയിൽ  തൊപ്പി ഇടുവിച്ചും പെണ്‍കുട്ടികളെ മൊത്തമായി മൂടിവച്ചും മുസ്ലിംകൾ വീടിനു വെളിയിൽ  വിടുന്നു ,കയ്യിൽ പലനിറങ്ങളിലുള്ള ചരട് കെട്ടിയിട്ടു ഹിന്ദുക്കൾ വിടുന്നു ,ക്രിസ്ത്യാനികൾ അവരുടെതായ അടയാളങ്ങൾ കാണിക്കുന്നു . ഇതൊക്കെ തുടങ്ങിയത് എന്ന് മുതൽക്കാണെന്നു ആർക്കെങ്കിലും അറിയാമോ? എന്റെ ഒരു അറിവ് വച്ചാണെങ്കിൽ സൗദിയിലെ പണം കേരളത്തിലേക്ക് ഒഴുകുവാൻ തുടങ്ങിയതിന്റെ കൂടെയാണ് മുസ്ലിമ്കളുടെയിടയിൽ ഇന്ന് കാണുന്ന ഈ മാറ്റം കണ്ടുതുടങ്ങിയത്. സൌദിയിൽ നിന്ന് കിട്ടുന്ന പണം നമ്മുടെ വിയർപ്പിന്റെ കൂലിയാന്നെന്നും നമ്മൾ ചെയ്യുന്ന ജോലി അവിടതുകാര്ക്ക് ചെയ്യാൻ പറ്റില്ലെന്നും  നമുക്ക് നമ്മുടേതായ സംസ്കാരവും ജീവിതരീതികളും ഉണ്ടെന്നും ഉള്ള കാര്യം മിക്കവാറും മുസ്ലിം സഹോദരങ്ങളും മറന്നുപോയി. അത് മറക്കാത്ത കുറെ മുസ്ലിം സഹോദരങ്ങൾ ഇപ്പോഴുമുണ്ടെങ്കിലും ഭൂരിപക്ഷവും മറിച്ചു  ചിന്തിക്കുന്നവരായി പോയി .അതിനൊപ്പിച്ച്‌ ഹിന്ദുക്കളിൽ ഒരു ചെറു വിഭാഗവും ക്രിസ്ത്യാനികളും ചിന്തിച്ചു പോയതിൽ ആര്ക്ക് കുറ്റം പറയാൻ പറ്റും. പുരോഹിതന്മാർ പറയുന്നത് അനുസരിചില്ലെങ്കിലും ഊരു വിലക്കുന്ന സമ്പ്രദായം ഹിന്ദുക്കളുടെ കൂട്ടത്തിൽ ഇല്ലഎന്നാണെന്റെഅറിവ്. ഗഫൂർ,പ്രിയസഹോദരാ ഇങ്ങനെയുള്ളകഥകൾഎഴുതാതെപറ്റുമെങ്കിൽസ്വന്തംവീട്ടിലുംനാട്ടിലുംസമുദായത്തിലുംസമൂഹത്തിലുംഉള്ളഅനാചാരങ്ങളെ ഇല്ലാതാക്കാൻതാങ്കൾക്കുഎന്ത്ചെയ്യാൻകഴിയുംഎന്നാലോചിച്ച്അതുപോലെചെയ്യാൻശ്രമിയ്ക്കു.അങ്ങനെവ്യത്യസ്തനായഒരു മനുഷ്യനാകാനുംചേകന്നൂർമൗലവി(യുടെഗതിവരാതിരിക്കാനും) ആകാതിരിക്കാനുംശ്രമിക്കു.ഒരുകാര്യംഇവിടെഉറപ്പോടെ പറയാൻകഴിയുന്നത്‌എന്താണെന്നുവച്ചാൽ,സൌദിയിൽനിന്നുംമറ്റുഗൾഫുരാജ്യങ്ങളിൽനിന്നുംകൊണ്ടുവന്ന(മലയാളിക്ക്ഒട്ടും ആവശ്യമില്ലാത്ത) വികാരങ്ങൾ മാറ്റി വച്ച് നമ്മൾമലയാളികൾആണെന്നുംസർവ്വോപരിഇന്ത്യക്കാരാണെന്നുംചിന്തിച്ചാൽ നാളെയെങ്കിലുംഇങ്ങനെയുള്ളകഥകൾക്കുള്ളവിഷയംതാങ്കള്ക്ക്കിട്ടാതിരുന്നെക്കാം.

ശുഭാപ്തിവിശ്വാസത്തോടെ 
From: mk Trithala <mktrithala@yahoo.com>
To:
Sent: Thursday, August 8, 2013 5:54 PM
Subject: [www.keralites.net] ഹിന്ദു ഉണർന്നാൽ
 
ഹിന്ദു ഉണർന്നാൽ

...
പശ്ചാത്തലം :- ഒരു ഗ്രാമത്തിലെ നാടൻ ഹോട്ടെൽ

"
ചേട്ടാ ഇവിടെയൊക്കെ പൊതുവെ എങ്ങനാ.... "

"
പൊതുവെ എന്ന് വെച്ചാൽ..??

"
അല്ല... ഈ പൊതുവെ എങ്ങനാ.... ??"

"
ഒഹ്.... പൊതുവെ... അതിങ്ങനെ തന്നെ.... സാറിന് എന്താ കഴിക്കാൻ വേണ്ടത്??"

"
എനിക്കൊരു കടുപ്പം കുറച്ച് ഒരു ഹിന്ദു ചായ.... "

"
കട്ടൻ മാത്രമേ ഉള്ളൂ"

"
എന്താ ഹിന്ദു പാൽ ഇല്ലെ....??"

"
ഇല്ല... ഹിന്ദു പാല് കൊണ്ട് വരുന്ന ഹിന്ദു പയ്യൻ ഇന്നലെ ഒരു ഹിന്ദു സൈക്കിളീന്ന് വീണ് ഹിന്ദു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയേക്കുവാ"

"
ഓഹോ എന്നാൽ ഹിന്ദു കട്ടൻ ചായ മതി... ചേട്ടാ കടിക്കാൻ എന്താ ഉള്ളത് ..??"

"
കടിക്കാൻ ഒരു ഹിന്ദു പട്ടിയുണ്ട്, വിളിക്കട്ടെ... "

"
ചേട്ടൻ നല്ല തമാശകൾ ഒക്കെ പറയുന്നുണ്ടല്ലോ... കഴിക്കാൻ എന്താ ഉള്ളത്... ??

"
ഹിന്ദു പൊറാട്ട, ഹിന്ദു ചപ്പാത്തി, ഹിന്ദു വെള്ളേപ്പം, ഹിന്ദു മുട്ടക്കറി,ഹിന്ദു ഗ്രീൻ പീസ്... "

"
ചേട്ടാ ബീഫ് ഉണ്ടോ ബീഫ്... "

"
ങേ അത് ഗോ മാതാവല്ലേ.... ഹത് നിങ്ങൾ കഴിക്കുമൊ.... "

"
ഒഹ്... സോറി പെട്ടന്ന് ഞാൻ അത് ഓർത്തില്ല.. ചേട്ടാ വെളേപ്പവും മുട്ടക്കറിയും എടുത്തോ... ഹിന്ദു പ്ലേറ്റിൽ തന്നെ എടുക്കണേ..ഹല്ല ചേട്ടാ മുട്ട ഹിന്ദു കോഴി തന്നെ ഇട്ടതല്ലെ.... "

"
തന്നെ തന്നെ"

"
ഹൊഹ്... എന്തൊരു എരുവാ ചേട്ടാ... "

"
അത് ആ ഹിന്ദു മുളകിന്റെയാ... നല്ല എരുവാ അതിന്... ആട്ടെ സാറിനെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ...

"
ഞാൻ കുറച്ച് തെക്കൂന്നാ... "

"
തെക്കന്നു പറയുമ്പോ???"

"
കാട്ടാക്കട"

"
കാട്ടാക്കട എവിടെ ?? "

"
കാട്ടാക്കട ഹിന്ദു സ്കൂളിന്റെ പിറകിലൂടെ പോയാൽ ഒരു ഹിന്ദു വായന ശാലയുണ്ട് അതിന്റെ സൈഡിൽ ഒരു ഹിന്ദു കുളവും..അത് കഴിഞ്ഞ് ഒരു ഹിന്ദു സിനിമ തീയറ്ററും ഉണ്ട് അതിനപ്പുറത്താ വീട്... അല്ല ചേട്ടാ..ഇവിടെ വരുന്ന വഴിയിലൊക്കെ നിറച്ചും കാടാണല്ലോ.. അതൊന്നു വെട്ടി തെളിച്ച് കൂടെ... നിറയെ പാമ്പ് കാണും അവിടെ.. "

"
അത് കാവിന്റെ ഭാഗമാ..വെട്ടിയാൽ പ്രശ്നമാ ."

"
ഒഹ്... ഹിന്ദു പാമ്പുകളാണല്ലേ എന്നാ പ്രശ്നമില്ല.."

"
ചേട്ടാ ഹിന്ദു ചമ്മന്തിയുണ്ടോ... "

"
അയ്യോ ഹിന്ദു ചമ്മന്തി തീർന്നു കേട്ടൊ.... വേണേൽ മുസ്ലിം ചമ്മന്തി തരാം... ഞാൻ അപ്പുറത്ത് ഒരു മുസ്ലിം ഹോട്ടലും ഇപ്പുറത്ത് ഒരു ക്രിസ്ത്യൻ ഹോട്ടലും നടത്തുന്നുണ്ട്... "

"
എന്താ ചേട്ടന്റെ പേര്??"

"
ജീവൻ"

"
ഓഹോ.. അപ്പൊ ചേട്ടനായിരുന്നല്ലേ ഈ മതമില്ലാത്ത ജീവൻ... !!" ഹും... എത്രയായി... ??

"
നാല്പ്പത്തി രണ്ടു ഹിന്ദു രൂപ അൻപത്‌ ഹിന്ദു പൈസ"

"
ചേട്ടാ കാട്ടക്കടക്ക് ഇപ്പൊ ഹിന്ദു ബസ്സുണ്ടോ.... ഇവിടെ നിന്നാൽ കിട്ടുമോ..."

"
ഇവിടെ നിന്നാ കിട്ടില്ല കുറച്ച് അപ്പുറം പോയാൽ ഒരു ഹിന്ദു ബസ് സ്റ്റോപ്പുണ്ട്..അവിടെ നിന്നാ കിട്ടും..."

"
അപ്പൊ ശരി ചേട്ടാ.."

(
കുറച്ചു കഴിഞ്ഞ് )

"
ഹയ്യോ ചേട്ടാ ഓടിവാ എന്നെ എന്തോ കടിച്ചു...."

"
ഓ അത് വല്ല ഹിന്ദു പാമ്പും ആയിരിക്കും...

"
ഹയ്യോ "

"
ജമാലേ നീ വണ്ടിയെടുക്ക് "

"
ഹയ്യോ ചേട്ടാ ഒരു ഹിന്ദു ഡ്രയിവർ ഉള്ള ഒരു ഹിന്ദു ടാക്സി വിളിക്ക് ചേട്ടാ.. എന്നിട്ട് എന്നെ ഒരു ഹിന്ദു ഹോസ്പിറ്റലിൽ കൊണ്ട് പോ ചേട്ടാ... ഹയ്യോ..."

"
എടോ ഹിന്ദു ഹൊസ്പിറ്റൽ അങ്ങ് ദൂരയാ... തന്നേം കൊണ്ട് അവിടെ എത്തും മുൻപ് ഹിന്ദു കാലൻ വന്നു തന്നെ കൊണ്ട് പോകും... ഇവിടെ അടുത്ത് ഒരു ക്രിസ്ത്യൻ ഹോസ്പിറ്റൽ ഉണ്ട് അവിടെ പോകാം..എന്താ വേണോ... ??"

"
ഹയ്യോ എന്നെ എവിടെയെങ്കിലും കൊണ്ട് പോ ചേട്ടാ... ഹയ്യോ... ജമാലിക്കാ... വണ്ടിയെടുക്ക് ജമാലിക്കാ..ഹഅയയഒ.... !!"

വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞ് മറ്റൊരാൾ :- "എന്താ ഇവിടെ ഒരു ബഹളം കേട്ടല്ലോ ??"

"
ഓ...ഒന്നുമില്ല...അതൊരു ഹിന്ദു ഉണർന്നതാ..."

ശുഭം !!!

NB :ഈ പോസ്റ്റിലെ ഹിന്ദു എന്നത് "മുസ്ലിം' അല്ലെങ്കില്‍ 'ക്രിസ്ത്യന്‍' എന്ന് കൂടി കൂട്ടി വായിക്കുക. ഇത്തരക്കാർ എല്ലാ മതങ്ങളിലും ഉണ്ട്.. അവരെ ഒറ്റപ്പെടുത്തുക

ഒരായിരംപൂക്കൾ വിരിയട്ടെ !!
Thanks Best regards
Abdul Gafoor MK
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment