Sunday 21 July 2013

[www.keralites.net] Senior Minister too? സരിതയുടെ രഹസ്യമൊഴിയില്‍ മുതിര്‍ന്ന മന്ത്രിയും

 

ഒരുകേന്ദ്രമന്ത്രി, മൂന്ന് സംസ്ഥാനമന്ത്രിമാര്‍ എന്നിവരുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് പറഞ്ഞതായാണ് അറിയുന്നത്. ഇവരില്‍നിന്ന് ടീം സോളാര്‍ കമ്പനിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്. കൊച്ചിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് ശനിയാഴ്ച സരിത മൊഴി നല്‍കിയത്. തനിക്ക് വധഭീഷണിയുണ്ടെന്നും സരിത കോടതിയെ അറിയിച്ചു.
സോളാര്‍ ഇടപാടുമായി ബന്ധമുള്ള ഉന്നതരുടെ പേര് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നെന്നും എന്നാല്‍ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാവുന്നില്ലെന്നും സരിത പറഞ്ഞു. സരിതയും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ടെന്നി ജോപ്പനും ഉള്‍പ്പെടുന്ന സംഘത്തില്‍ അന്വേഷണം ഒതുക്കാനായിരുന്നു പ്രത്യേക സംഘത്തിന്റെ നീക്കം. ഉന്നതരിലേക്ക് അന്വേഷണം നീളുന്നത് തടയുന്നതിനാണ് സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്നത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment