Sunday 21 July 2013

[www.keralites.net] അവാര്‍ഡ് ചടങ്ങില്‍ സരിതയുടെ തിരുവാതിരക്കളിയും

 

്ക് മുഖേനയും 9.5 ലക്ഷം രൂപ രേഖകളില്ലാതെയുമാണ് നല്‍കിയതെന്ന് ബിജു പത്തനംതിട്ട: ജനങ്ങളെ പറ്റിക്കാന്‍ സൂപ്പര്‍താരത്തിന് അവാര്‍ഡ് ചടങ്ങൊരുക്കിയ ടീം സോളാറിന്റെ പരിപാടിയില്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ തിരുവാതിരക്കളിയും.

2011 ജൂണ്‍ 11 ന് എറണാകുളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വെര്‍ജിന്‍ എര്‍ത്ത് ഗോള്‍ഡന്‍ ഫെദര്‍ടച്ച് എന്‍വിയോണ്‍മെന്റല്‍ എന്ന് പേരിട്ട ഒരു അവാര്‍ഡാണ് മമ്മൂട്ടിക്ക് നല്‍കിയത്. 10 ലക്ഷം രൂപ മമ്മൂട്ടിക്ക് നല്‍കിയതായും ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

ജനങ്ങളുടെ വിശ്വാസത്തിനായി ഉന്നതരെ ഉള്‍പ്പെടുത്തിയായിരുന്നു ചടങ്ങ്. മമ്മൂട്ടിക്ക് അവാര്‍ഡ് സമ്മാനിക്കാനെത്തിയത് മന്ത്രി കെ പി മോഹനന്‍ ആയിരുന്നു. വേദിയില്‍ സരിതയുടെ നേതൃത്വത്തില്‍ അംഗനമാര്‍ തിരുവാതിരച്ചുവടുവച്ചു.

ഗാനമേളയ്ക്കും വിഭവസമൃദ്ധമായ ഭക്ഷണത്തിനും മുന്നോടിയായാണ് അംഗനമാര്‍ കസവു നേര്യതണിഞ്ഞു നിലവിളക്കുമായി സരിതയുടെ നേതൃത്വത്തില്‍ വേദിയിലെത്തിയത്. പങ്കജാക്ഷന്‍ കടല്‍വര്‍ണന്‍ വാസുദേവന്‍ ജഗന്നാഥന്‍ എന്നു തുടങ്ങുന്ന തിരുവാതിര ശീലിനൊപ്പം അവര്‍ ചുവടുവച്ചു.

മമ്മൂട്ടിക്കൊപ്പം സിനിമാതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, വിനീത്, സരയു തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങില്‍ രാഷ്ട്രീയ രംഗത്തു നിന്നും ഹെബി ഈഡന്‍, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവരടമുള്ള നേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി. പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചിരുന്നു.

സോളാര്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍ നിന്നും ബിജു രാധാകൃഷ്ണന്‍ 10 ലക്ഷം രൂപ നല്‍കിയത് നടന്‍ മമ്മൂട്ടിക്കെന്ന് സൂചന. 50000 രൂപ ചെക്ക് മുഖേനയും 9.5 ലക്ഷം രൂപ രേഖകളില്ലാതെയുമാണ് നല്‍കിയതെന്ന് ബിജു പോലീസിനോട് പറഞ്ഞു.

2011 ജൂണ്‍ 11 ന് എറണാകുളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ച് ടീം സോളാറിന്റെ പേരില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിനാണ് മമ്മൂട്ടിക്ക് പാരിതോഷികമായി ഇത്രയും തുക നല്‍കിയതെന്ന് ബിജു പറയുന്നു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വെര്‍ജിന്‍ എര്‍ത്ത് ഗോള്‍ഡന്‍ ഫെദര്‍ടച്ച് എന്‍വിയോണ്‍മെന്റല്‍ എന്ന് പേരിട്ട ഒരു അവാര്‍ഡ് മമ്മൂട്ടിക്ക് നല്‍കുകയായിരുന്നു. മന്ത്രി കെ.പി. മോഹനനാണ് അവാര്‍ഡ് സമ്മാനിച്ചത്. മെഗാസ്റ്റാറിന് അവാര്‍ഡ് നല്‍കിയ ചടങ്ങിലൂടെ ലഭിച്ച വിശ്വാസ്യതയും ഇവര്‍ കൂടുതല്‍ തട്ടിപ്പിന് ഉപയോഗിച്ചെന്നാണ് വിവരം.

അവാര്‍ഡ് ഏറ്റുവാങ്ങിയ മമ്മൂട്ടി, ടീം സോളാറിനെയും ബിജു രാധാകൃഷ്ണനെയും സരിതെയേയും കുറിച്ച് പ്രസംഗിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം സിനിമാതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, വിനീത്, സരയു തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment