Monday 8 July 2013

[www.keralites.net] റമളാനിലെ കാരുണ്യത്തിന്റെ പത്ത്

 

റമളാനിലെ കാരുണ്യത്തിന്റെ പത്ത്

കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സോടെ വിശുദ്ധ റമളാനിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു വിശ്വാസി സമൂഹം. പ്രവാചക മാതൃക പിന്‍പറ്റി "അല്ലാഹുവേ റജബിലും ശഹ്ബാനിലും നീ ബര്‍ക്കത്ത് ചെയ്യുകയും റമളാനിലേക്ക് നീ ഞങ്ങളെ എത്തിക്കുകയും ചെയ്യണമേ" എന്ന് എല്ലാ നേരങ്ങളിലും പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഒരിക്കല്‍ കൂടി റമളാനില്‍ ഒരുമിക്കാന്‍ നമുക്ക് സാധിച്ചു.

ഇന്ന് പല മതത്തിലും നോമ്പ് നിലവിലുണ്ട്. എന്നാല്‍ ഇസ്‌ലാമിലെ നോമ്പ് പ്രഭാതം മുതല്‍ സൂര്യാസ്തമനം വരെ അന്നപാനീയങ്ങളും വികാര വിചാരങ്ങളും ഉപേക്ഷിച്ച് ഇടവിടാതെ ഒരു മാസക്കാലം പൂര്‍ത്തിയാകേണ്ട ഒരു ആരാധനയാണ് നോമ്പ്. പൂര്‍വികരുടെ മേല്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടത് പോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. (ഖുര്‍ ആന്‍ . 2.183)

കാരുണ്യത്തിന്റെയും പാപമുക്തിയുടെയും നരകമോചനത്തിന്റെയും പത്തുകളായി റമളാനിനെ ഭാഗിക്കുകയുണ്ടായി. ഒന്നാമത്തെ പത്ത് ദിനങ്ങള്‍ കാരുണ്യവര്‍ഷത്തിന്റെതാണ്. അല്ലാഹുവോട് കാരുണ്യത്തെ ചോദിക്കാന്‍ പ്രവാചകന്‍ കല്‍പ്പികയുണ്ടായി. "അല്ലാഹുവേ നീ എനിക്ക് കരുണ ചെയ്യേണമേ" പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുകയും കരുണ്യസ്പര്‍ശം സമൂഹത്തിലേക്ക് നീട്ടാനും ഇസ്‌ലാം കല്‍പ്പിക്കുന്നു. പലരും നോക്കിനില്‍ക്കേ റോഡരികില്‍ വീണ് പിടയുന്ന മനുഷ്യനെ അവഗണിക്കുന്ന ആധുനികന്‍. തന്റെ മേല്‍നോട്ടത്തില്‍ കിടന്നുറങ്ങിയ പൂച്ചയുടെ ഉറക്കത്തിന് ഭംഗം വരാത്തരൂപത്തില്‍ മേല്‍ തട്ടം മുറിച്ചെടുക്കാന്‍ സാഹസം കാണിച്ച പ്രവാചക ചര്യ പിന്‍പറ്റേണ്ടതാണ്. ഭൂമിയിലുള്ളവരോട് കരുണ കാണിക്കാതവനോട് ആകാശത്തുള്ളവന്‍ കരുണകാണിക്കുകയില്ലെന്നും, ദാഹിച്ച നായക്ക് വെള്ളം കൊടുത്ത ദിര്‍നടപ്പുകാര്‍ സ്വര്‍ഗ്ഗത്തിലാണ് എന്ന് വ്യക്തമാക്കുന്ന നബിവചനങ്ങള്‍ എല്ലാവരും ഓര്‍ക്കേണ്ടതാണ്.

റമളാനിനെ യാചനയുടെ മാസമാക്കാതെ ഇല്ലാത്തവനെ തേടിപ്പിടിച്ച് അവന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അഗതികളെയും അനാഥകളെയും സഹായിക്കാന്‍ നാം തയ്യാറാവണം. സഹായ വിതരണങ്ങളുടെ പത്രമാധ്യമ വാര്‍ത്തകള്‍ നല്‍കി പാവപ്പെട്ടവന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നവര്‍. വലത് കൈ കൊടുത്താല്‍ ഇടത് കൈ അറിയരുത് എന്ന പ്രവാചക ഉദ്ദരണി ഗൗനിക്കണം.

ഇല്ലാത്ത ലൗ ജിഹാദും, സദാചാരമില്ലാത്ത സദാചാര പോലീസും, മുസ്ലീം സമൂഹം അനര്‍ഹമായി പലതും നേടി എന്ന കുല്‍സിത പ്രചരണങ്ങളും നടക്കുന്ന ഈ ഘട്ടത്തില്‍ മതസൗഹാര്‍ദ്ദങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങളും കാരുണ്യപ്രവര്‍ത്തനങ്ങളും മത, മതേതര മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ഈ റമളാന്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.

ദാനധര്‍മ്മങ്ങളും സുകൃതങ്ങളും വര്‍ദ്ധിപ്പിക്കാനും ആഭാസമായി മാറിയ ആധുനിക നോമ്പ് തുറകളും കാരുണ്യ പ്രവര്‍ത്തനങ്ങളും ആത്മീയ കച്ചവടങ്ങളും ആത്മീയവല്‍ക്കരിക്കാനും അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറക്കുന്നവന്‍ എന്റെ സമുദായത്തില്‍പ്പെട്ടവനല്ല എന്ന സത്‌വജനം ജീവിതത്തില്‍ പകര്‍ത്താനും ഈ റമളാന്‍ ഉപകരിക്കട്ടെ. ആമിന്‍.

കെ. അയ്യൂബ് ദാരിമി

പൂമംഗലം, കണ്ണൂര്‍


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment