Sunday 7 July 2013

[www.keralites.net] സരിതയുടെ ഒളി ക്യാമറയില്‍ ഉന്നതരുടെ അവിഹിതബന്ധം

 

സരിതയുടെ ഒളി ക്യാമറയില്‍ ഉന്നതരുടെ അവിഹിതബന്ധം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായരില്‍ നിന്നും പിടിച്ചെടുത്ത ക്യാമറയില്‍ നിരവധി ഉന്നതരുടെ അവിഹിതബന്ധം. ക്യാമറയിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോഴാണ് പോലീസിനെ ഞെട്ടിച്ചുകൊണ്ട് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സരിതയുമായി ഉന്നതരാഷ്ട്രീയ നേതാക്കള്‍ കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയിലുണ്ട്. ഉന്നതരെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനായി സരിത സ്വയം ചിത്രീകരിച്ചവയാണിതെന്ന് പറയുന്നു. ചില സിനിമാപ്രവര്‍ത്തകരുടെ ദൃശ്യങ്ങളും ഒളിക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.പല രാഷ്ട്രീയ പ്രമുഖരേയും സരിത ഈ ദൃശ്യങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.

ധരിക്കാന്‍ പുത്തന്‍ പട്ടുസാരികള്‍; സരിത പോലീസ് കസ്റ്റഡിയിലും വിഐപി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി സരിത എസ് നായര്‍ക്ക് പോലീസ് കസ്റ്റഡിയില്‍ വിഐപി പരിഗണന. ഇഷ്ടമുള്ള ഭക്ഷണവും ധരിക്കാന്‍ പട്ടുസാരികളും താമസിക്കാന്‍ പ്രത്യേക മുറികളുമൊക്കെ സരിതയ്ക്കായുണ്ട്. ഒപ്പം വിളിക്കാന്‍ പോലീസുകാരുടെ മൊബൈല്‍ ഫോണും.

നേരത്തെ പോലീസിലുള്ള പല ഉന്നതരുമായിട്ടും സരിതയ്ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് 40 ലക്ഷം രൂപ സരിത സംഭാവന നല്‍കിയതായും ആക്ഷേപമുണ്ട്.

സരിത അറസ്റ്റിലായ ഉടനെ വിളച്ചത് തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെയാണ്. സരിതയുമായി അടുത്ത ബന്ധമുള്ള പോലീസുകാരന്‍ സരിതയ്ക്ക് വേണ്ടത് ചെയ്തുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സരിതയില്‍ നിന്നും കണ്ടെടുത്ത ക്യാമറയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ലൈംഗിക വീഡിയോ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് പുറത്താകും മുന്‍പ് ക്യാമറ അടക്കമുള്ള സാധനങ്ങള്‍ കാണാതാവുകയായിരുന്നു. ഇടപാടുകാരില്‍ നിന്നും കോടിക്കണക്കിന് രൂപ വെട്ടിച്ചെങ്കിലും പോലീസുകാര്‍ക്ക് നേരത്തെ കൈയ്യയച്ചു കൊടുത്തത് സരിതയ്ക്ക് ഗുണം ചെയ്യുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment