ഒത്തുകളിയില്ലാത്ത ഐ.പി.എല്ലിനായി ഓപ്പറേഷന്‍ ക്ലീന്‍ അപ്
ന്യൂഡല്‍ഹി: രാജസ്‌ഥാന്‍ റോയല്‍സ് ടീം ഉടമകളിലൊരാളായ രാജ് കുന്ദ്രയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്‌തു.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന ബോര്‍ഡിന്റെ നിര്‍വാഹക സമിതി യോഗത്തിലാണു തീരുമാനം. ഐ.പി.എല്ലിനെ അഴിമതി മുക്‌തമാക്കാന്‍ ഓപ്പറേഷന്‍ ക്ലീന്‍ അപ് എന്ന പേരില്‍ 12 ഇന പരിപാടികളും യോഗം പ്രഖ്യാപിച്ചു. ബി.സി.സി.ഐ. ഇടക്കാല പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചതായി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണു സസ്‌പെന്‍ഷന്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ഐ.പി.എല്ലില്‍ ഒത്തുകളി നടത്തിയിരുന്നതായി കുന്ദ്ര ഡല്‍ഹി പോലീസിനോടു സമ്മതിച്ചിരുന്നു. കുന്ദ്രയുടെ ഒത്തുകളി അന്വേഷിക്കാന്‍ രണ്ടംഗ പാനലിനെ ബോര്‍ഡ് നിയോഗിച്ചു. ജസ്‌റ്റിസ് ടി. ജയറാം ചൗട്ട, ജസ്‌റ്റിസ് ആര്‍. ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണു പാനല്‍ അംഗങ്ങള്‍. ഈ പാനല്‍ ചെെന്നെ സൂപ്പര്‍ കിംഗ്‌സിന്റെയും സി.ഇ.ഒ. ആയിരുന്നു ഗുരുനാഥന്‍ മെയ്യപ്പന്റെയും ഒത്തുകളികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ഒത്തുകളി ആരോപണ വിധേയരായ എസ്. ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ താരങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍, സ്‌ഥാനമൊഴിഞ്ഞ സെക്രട്ടറി നിരഞ്‌ജന്‍ ഷാ എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു.
താരങ്ങളുടെ മറുപടി ലഭിച്ച ശേഷമായിരിക്കും അവര്‍ക്കെതിരേയുള്ള അച്ചടക്ക നടപടിയില്‍ തീരുമാനമുണ്ടാകുക. സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ കുന്ദ്രയ്‌ക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനാകില്ല. ബോര്‍ഡിന്റെ സസ്‌പെന്‍ഷനെതിരേ അപ്പീല്‍ നല്‍കുമെന്നു കുന്ദ്രയുടെ അഭിഭാഷകന്‍ മജീദ് മെമന്‍ പറഞ്ഞു. രാജ് കുന്ദ്ര ടീം ഉടമയല്ലെന്നു രാജസ്‌ഥാന്‍ റോയല്‍സ് വെള്ളിയാഴ്‌ച പ്രസ്‌താവനയിറക്കിയിരുന്നു. 11.7 ശതമാനം ഓഹരി മാത്രമാണു രാജ് കുന്ദ്രയ്‌ക്കുള്ളത്. കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ഓഹരികള്‍ തിരിച്ചെടുക്കുമെന്നും ടീം വ്യക്‌തമാക്കിയിരുന്നു.
ഓപ്പറേഷന്‍ ക്ലീന്‍ അപ് പ്രകാരം നിര്‍വാഹക സമിതി പുറത്തിറക്കിയ 12 ഇന പരിപാടികള്‍-
1- കളിക്കാരെയും കാണികളെയും ആവേശം കൊള്ളിക്കാന്‍ ഇനി ചിയര്‍ ലീഡേഴ്‌സ് വേണ്ട, മത്സരങ്ങള്‍ക്കു ശേഷം കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്‌റ്റാഫുകള്‍ക്കും വേണ്ടി നടത്തുന്ന നിശാപാര്‍ട്ടികളും ഇനിയുണ്ടാകില്ല.
2-കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്‌റ്റാഫുകള്‍ക്കും മാത്രമല്ല ഫ്രാെഞ്ചെസികളുടെ ഉടമകളും കര്‍ശനമായ പെരുമാറ്റചട്ടത്തിനു കീഴിലായിരിക്കും.
3- കളിക്കാരുടെ ഡ്രസിംഗ് റൂമിലും പ്ലേയേഴ്‌സ് ഏരിയയിലും ടീം ഉടമകള്‍ക്കു പ്രവേശമുണ്ടാകില്ല.
4- ടൂര്‍ണമെന്റ് തുടങ്ങും മുന്‍പ് കളിക്കാരും സപ്പോര്‍ട്ട് സ്‌റ്റാഫുകളും അവരവരുടെ ഫോണ്‍ നമ്പറുകള്‍ ബി.സി.സി.ഐക്കു െകെമാറണം.
5- സ്‌ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ അഴിമതി വിരുദ്ധ സുരക്ഷാ സമിതിയിലെ ഉദ്യോഗസ്‌ഥര്‍ ടീം ഹോട്ടലുകളിലും ഗ്രൗണ്ടിലും എപ്പോഴുമുണ്ടാകും.
6- മത്സരം നടക്കുന്ന സമയത്തു പ്രദേശത്തുള്ള സെല്‍ഫോണ്‍ ടവറുകള്‍ ജാമാക്കും
7- നായകന്‍മാരുടെ യോഗങ്ങളും മറ്റും ബോര്‍ഡിന്റെ അനുമതിയോടു കൂടിയായിരിക്കും
8- ദേശീയ സെലക്‌ടര്‍മാരെ ഫ്രാെഞ്ചെസികളുമായി ബന്ധം സ്‌ഥാപിക്കുന്നതില്‍നിന്നു തടയും.
9- വ്യക്‌തികളുമായുള്ള കളിക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ ബോര്‍ഡിനെ അറിയിച്ചു കൊണ്ടിരിക്കണം.
10- കളിക്കാരുടെയും സപ്പോര്‍ട്ട് സ്‌റ്റാഫുകളുടെയും കരാറിന്റെ മുഴുവന്‍ വിശദാംശങ്ങളും ഫ്രാെഞ്ചെസികള്‍ ബോര്‍ഡിനെ അറിയിക്കണം.
11- കളിക്കാര്‍ക്കു െമെക്രോ ഫോണുകളോ ഇയര്‍ പ്ലഗുകളോ ഉപയോഗിക്കാന്‍ അനുവാദമുണ്ടാകില്ല.
12- ബോര്‍ഡിന്റെ സുരക്ഷ നിയന്ത്രണ നയത്തിനു െവെകാതെ രൂപം കൊടുക്കും
No comments:
Post a Comment