മുഖ്യമന്ത്രി പറയുന്നത് കല്ലു വച്ച നുണ: അസിസ്‌റ്റന്റ് കമ്മീഷണര്‍ നല്‌കിയ റിപ്പോര്‍ട്ട്
ഗ്ലോബല്‍ മലയാളം പുറത്ത് വിടുന്നു

കേരളത്തിലെ പ്രമുഖ പത്ര മാധ്യമങ്ങള്‍ ഇവരുടെ തട്ടിപ്പ് കഥകള്‍ വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോഴാണ് സ്വന്തമായി മൊബൈല്‍ ഇല്ലാത്ത മുഖ്യമന്ത്രിയെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈലില്‍ വിളിച്ച് ബന്ധം സ്ഥാപിക്കാന്‍ സരിത നായര്‍ ശ്രമിച്ചത്. നൂറുകണക്കിന് കേസില്‍ പ്രതിയായ ഇവര്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയത് ഈ കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് വ്യക്തം. ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്ന ഇവരെ 2003-ല്‍ നടന്ന നക്ഷത്ര വേശ്യാലയ റെയ്‌ഡില്‍ പിടികൂടിയതായും പറയപ്പെടുന്നു.

തിരുവനന്തപുരത്തെ ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ ഇവര്‍ 2009-ല്‍ അറസ്റ്റിലായി. എന്നാല്‍ പുറത്തിറങ്ങിയശേഷം തിരുവനന്തപുരം സ്റ്റേഷന്‍ പരിധിയില്‍ മാത്രമായി എട്ടോളം കേസുകളാണ് ഇവര്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, ആറന്മുള, വലിയതുറ, കരുനാഗപ്പള്ളി, ചേര്‍ത്തല, ചെങ്ങന്നൂര്‍, നൂറനാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി 21 കേസുകളാണ് ഇവരുടെ പേരില്‍ പോലീസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
2010 ജനുവരി 16-നാണ് പോലീസ് ഇവരെ വീണ്ടും അറസ്‌റ്റ് ചെയ്‌തത.് എസ്‌ബിടി, റിസര്‍വ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ വ്യാജ ലെറ്റര്‍ പാഡുകള്‍ കാണിച്ച് ലോണ്‍ വാങ്ങിച്ചു തരാമെന്ന വ്യാജേനെ രണ്ടു കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള ഹൗസിങ്ങ് ഫിനാന്‍സ് കോര്‍പറേഷന്റെ മാനേജര്‍ ആയിരുന്ന ബിജുവും കോഴഞ്ചേരി ബ്രാഞ്ചിന്റെ മാനേജരായിരുന്ന സരിതയും ചേര്‍ന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ചെടുത്താണ് തട്ടിപ്പ് തുടങ്ങിയത്. അതിന്റെ കേസ് നിലനില്‌ക്കെയാണ് മറ്റു പല തട്ടിപ്പുകളും നടത്തിയത്. കോയമ്പത്തൂര്‍ ജയിലിലും ഇവര്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
2003-ല്‍ കൊല്ലത്തെ ഒരു പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്ന് ഇവരെ പോലീസ് റെയ്‌ഡില്‍ പിടികൂടിയതായി പറയപ്പെടുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഇടക്കാലത്ത് ഇവര്‍ നന്ദിനി നായരായി മാറിയിരുന്നു. 2005-ല്‍ തിരുവനന്തപുരത്തെ യുടിഐ ബാങ്കില്‍ നിന്ന് നന്ദിനി നായര്‍ എന്ന വ്യാജ പേരില്‍ ഈ ബാങ്കിന്റെ അഡ്‌മിനിസ്‌ട്രേറ്റിവ് മാനേജരുടെ സഹായത്തോടെ പണം തട്ടിയെടുത്ത കേസിലും ഇവര്‍ പ്രതിയാണ്. കോടികള്‍ വഞ്ചിച്ച ഇയാള്‍ അഡ്‌മിനിസ്‌ട്രേറ്റിവ് മാനേജരുടെ കുടുംബവും തകര്‍ത്തിരുന്നു. പണ സമ്പാദനത്തിനായി ഏതു തരം താഴ്‌ന്ന പ്രവൃത്തിക്കും തയ്യാറായ ഇവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെ സ്വാധീനം ഉപയോഗിച്ചാണ് രക്ഷപ്പെട്ടിരുന്നത്. കേരളത്തിലെ പ്രമുഖനായ ഏത് രാഷ്ട്രീയക്കാരനും സുപരിചിതയായ ഇവരെ 2005-ല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കാറില്‍ കണ്ടത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.
ഇത്രയും കുപ്രസിദ്ധയായ ഇവരെക്കുറിച്ച് യാതൊരുവിധ വിവരവുമില്ലാതെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം 64 തവണ ഫോണില്‍ ബന്ധപ്പെട്ടതെന്നു പറയുന്നതിലെ അനൗചിത്യം കേരളത്തിന് തന്നെ അപമാനകരമാണ്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___