Tuesday, 25 June 2013

[www.keralites.net] ​നിക്കിന് മുന്നില്‍ ഗ്രാന്‍ഡ് കാന്യനും കീഴടങ്ങി

നിക്കിന് മുന്നില്‍ ഗ്രാന്‍ഡ് കാന്യനും കീഴടങ്ങി

ന്യൂയോര്‍ക്ക്: രണ്ടിഞ്ച് മാത്രം കനമുള്ള കമ്പിയിലൂടെ 1,400 അടി ദൂരം. ഒരടി വെക്കുന്നത് തെറ്റിയാല്‍ 1,500 അടി താഴ്ചയില്‍ കുത്തിയൊലിക്കുന്ന കൊളറാഡോ നദിയിലേക്ക്. അമേരിക്കയിലെ പ്രകൃതിദത്ത ലോകാദ്ഭുതമായ ഗ്രാന്‍ഡ് കാന്യനും കീഴടക്കി നിക്ക് വാലെന്‍ഡെ ചരിത്രത്തിലേക്ക് നടന്നു കയറി. അതും ശക്തമായ കാറ്റിനേയും മറികടന്ന്. ഇതോടെ ഗ്രാന്‍ഡ് കാന്യന്‍ കീഴടക്കുന്ന ആദ്യത്തെ വ്യക്തിയായി ഈ സാഹസിക നടത്തക്കാരന്‍.

ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി 22 മിനിറ്റും 54 സെക്കന്‍ഡുംകൊണ്ടാണ് അമേരിക്കയിലെ ഫേ്‌ളാറിഡ സ്വദേശിയായ നിക്ക്, ഗ്രാന്‍ഡ് കാന്യന്‍ കീഴടക്കിയത്. 227 രാജ്യങ്ങളിലെ പ്രേക്ഷകര്‍ ഡിസ്‌കവറി ചാനലിലൂടെ തത്സമയം ഈ നടത്തം വീര്‍പ്പടക്കി കണ്ടു. നിക്കിന്റെ ശരീരത്തില്‍ തത്സമയ സംപ്രേഷണത്തിനുള്ള കാമറയും ഘടിപ്പിച്ചിരുന്നു.

തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു നിക്ക് ചരിത്രം സൃഷ്ടിച്ചത്. ചങ്ങലയോ സുരക്ഷാ വലയോ ഉപയോഗിക്കാതെയാണ് അദ്ദേഹം ഈ ലക്ഷ്യം കടന്നത്. ബാലന്‍സ് ലഭിക്കാന്‍ കൈയില്‍ 20 കിലോയുള്ള ദണ്ഡ് മാത്രം. മറുകരയെത്തിയപ്പോള്‍ നിലത്ത് ചുംബിച്ചു. പിന്നെ ദൈവത്തിന് നന്ദി പറഞ്ഞു.

ഒരുവര്‍ഷം മുന്‍പ് നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ വലിച്ച് കെട്ടിയ നേര്‍ത്ത കമ്പിയിലൂടെ നടന്ന് നിക്ക് ചരിത്രം സൃഷ്ടിച്ചിരുന്നു. അന്നുപയോഗിച്ച അതേ കമ്പിതന്നെയാണ് ഗ്രാന്‍ഡ് കാന്യനിലും ഉപയോഗിച്ചത്. സ്വപ്നമാണ് സഫലമായതെന്ന് വാലെന്‍ഡെ പറഞ്ഞു. ഉദ്യമത്തിനിടെ രണ്ട് തവണ നടത്തം നിര്‍ത്തി. ശക്തമായ കാറ്റ് കാരണവും കമ്പി അസാധാരണമായി കുലുങ്ങിയതുമാണ് കാരണം. ഇടയ്ക്ക് താഴേക്ക് നോക്കിയപ്പോള്‍ ശ്വാസം നിലച്ചുപോയപോലെയായിരുന്നെന്നും നിക്ക് പറഞ്ഞു.

സാഹസികതയ്ക്ക് പേരുകേട്ട വാലെന്‍ഡെ കുടുംബത്തിലെ ഏഴാംതലമുറക്കാരനായ നിക്കിന്റെ പേരിലുള്ള ഏഴാം ഗിന്നസ് പ്രകടനമാണിത്. നിക്കിന്റെ മുത്തച്ഛന്‍ കാള്‍ വാലെന്‍ഡെക്ക് 1978 ല്‍ പ്യൂട്ടോറിക്കയിലെ പ്രകടനത്തിനിടെ താഴെവീണ് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2011 ല്‍ പ്യൂട്ടോറിക്കയും മറികടന്ന നിക്ക് ആ പ്രകടനം മുത്തച്ഛന് സമര്‍പ്പിച്ചു. തന്റെ കുടുംബം 200 വര്‍ഷമായി ചെയ്യുന്നതാണ് ഈ അഭ്യാസമെന്നും ഇത് പൈതൃകസ്വത്താണെന്നുമാണ് നിക്കിന്റെ അഭിപ്രായം.

ന്യൂയോര്‍ക്കിലെ ക്രിസ്‌ലര്‍ കെട്ടിടത്തിനും എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തിനുമിടയിലൂടെ നടക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് നിക്ക് പറഞ്ഞു. ഇത്രയും ഉയരത്തിലൂടെ നടക്കുമ്പോള്‍ കാലിടറാതിരിക്കാന്‍ അമ്മ നിര്‍മിച്ച് നല്കിയ പാദുകമാണ് ശക്തിയെന്നും ഈ 34-കാരന്‍ പറയുന്നു. (Associated Press Photos)

നിക് വാലന്‍ഡയുമായി നടത്തിയ ഇ-മെയില്‍ അഭിമുഖം

താങ്കള്‍ ഇതുവരെ നടത്തിയ സാഹസികപ്രകടനങ്ങളില്‍ ഏറ്റവും പ്രയാസമേറിയത് ഏതാണ്?

വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്. നിങ്ങള്‍ക്കറിയാമല്ലോ, എന്റെ മുത്തച്ഛന്‍ കാള്‍ വാലെന്‍ഡയ്ക്ക് സാഹസിക പ്രകടനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് പ്യൂട്ടോ റീക്കോയില്‍ വെച്ചാണ്. അതേ സ്ഥലത്ത് പ്രകടനം നടത്തുമ്പോള്‍ ഞാന്‍ ഏറെ വികാരാധീനനായിരുന്നു. നനഞ്ഞ കണ്ണുകളുമായാണ് ഞാന്‍ കയറിലൂടെ നടന്നത്. അതുതന്നെയാണ് എന്റെ മറക്കാനാവാത്ത പ്രകടനമെന്ന് ഞാന്‍ പറയും. (2011 ജൂണ്‍ നാലിനായിരുന്നു വാലന്‍ഡയുടെ പ്യൂട്ടോ റീക്കോയിലെ പ്രകടനം).

എന്തിനാണ് താങ്കള്‍ ഇത്തരം അമാനുഷികമായ കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്?

എന്റെ ജീവിതത്തെ നയിക്കുന്ന മന്ത്രം മൂന്നു വാക്കുകളാണ്: 'എന്നും പ്രതീക്ഷ പുലര്‍ത്തുക'. ജീവിതത്തില്‍ എന്തുതന്നെ നേരിടേണ്ടിവന്നാലും പിന്നോട്ടില്ലെന്ന മനോഭാവമുണ്ടെങ്കില്‍ എന്തും സാധിക്കും. തിരഞ്ഞെടുക്കാന്‍ അവസരമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇതുതന്നെയാണ് ഞാന്‍ തിരഞ്ഞെടുക്കുന്ന ജീവിതം.
മറ്റുള്ളവരുടെ പിന്തിരിപ്പിക്കുന്ന വാക്കുകള്‍ കേട്ടാണ് പലരും അവരുടെ സ്വപ്നങ്ങള്‍ ഉപേക്ഷിക്കുന്നത്. ആരു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാലും നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുക, ലക്ഷ്യം പിന്തുടരുക.

ഏകാഗ്രതയും ധൈര്യവും വര്‍ധിപ്പിക്കാന്‍ എന്താണ് താങ്കള്‍ ചെയ്യുന്നത്?

യോഗയോ അതുപോലെ മറ്റെന്തെങ്കിലുമോ ഞാന്‍ ചെയ്യാറില്ല. കയറിലൂടെ നടന്ന് വിജയകരമായി ഞാന്‍ അക്കരെയെത്തുന്നത് മനസ്സില്‍കാണും. മാനസികമായൊരു കളിയാണ് ഞാന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശാരീരിക പരിശീലനത്തിനു പുറമെ മാനസികമായും പരിശീലിക്കണം. തറയില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ പരിശീലനം നടത്തുമ്പോഴും, ഗ്രാന്‍ഡ് കാന്യന് മുകളിലാണെന്നാണ് ഞാന്‍ മനസ്സില്‍ കരുതുക. ഗ്രാന്‍ഡ് കാന്യന് മുകളിലൂടെ നടക്കുമ്പോള്‍ പരിശീലനത്തിലാണെന്നും വിചാരിക്കും. അതുകൊണ്ടാണ് മാനസിക പരിശീലനം വളരെ പ്രധാനമാണെന്ന് പറഞ്ഞത്.

താങ്കള്‍ക്ക് സാഹസിക പ്രകടനം നടത്താന്‍ പറ്റിയ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ടോ?

തീര്‍ച്ചയായും. ഹിമാലയം എന്റെ മനസ്സിലുള്ള സ്ഥലമാണ്. എവറസ്റ്റ് കൊടുമുടി, മാച്ചു പിച്ചു, ചൈനയിലെ വന്‍മതില്‍, ഒരു വന്‍കരയില്‍ നിന്ന് മറ്റൊരു വന്‍കരയിലേക്ക് നടക്കല്‍ എന്നിവയെല്ലാം എന്റെ പരിഗണനയിലുണ്ട്. ഫ്രാന്‍സിലെ ഈഫേല്‍ ഗോപുരം പോലെ ലോകശ്രദ്ധയാകര്‍ഷിച്ച കാര്യങ്ങളിലെല്ലാം സാഹസിക പ്രകടനം നടത്തണം.

Fun & Info @ Keralites.net
Nik Wallenda walks across a wire as he practices Tuesday, June 18, 2013 in Sarasota, Fla.

Fun & Info @ Keralites.net
Nik Wallenda looks across the canyon before walking

Fun & Info @ Keralites.net
Preacher Joel Osteen, left, leads a prayer with Nik Wallenda, second from left, his wife Erendira, daughter Evita and son Yanni before Wallenda walked a 2-inch-thick steel cable that took him a quarter mile over the Little Colorado River Gorge in northeastern Arizona.

Fun & Info @ Keralites.net
Starting

Fun & Info @ Keralites.net
Nik Wallenda pauses during his quarter mile walk over the Little Colorado River Gorge in northeastern Arizona

Fun & Info @ Keralites.net
Nik Wallenda crosses a tightrope 1,500 feet above the Little Colorado River Gorg

Fun & Info @ Keralites.net
Nik Wallenda crosses a tightrope

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda

Fun & Info @ Keralites.net
Nik Wallenda near the end of his quarter mile walk over the Little Colorado River Gorge in northeastern Arizona

Fun & Info @ Keralites.net
Nik Wallenda crosses a tightrope 1,500 feet above the Little Colorado River Gorge

Fun & Info @ Keralites.net
Nik Wallenda runs as he finishes crossing a tightrope

Fun & Info @ Keralites.net
Nik Wallenda kisses the ground after walking

Fun & Info @ Keralites.net
Nik Wallenda, left, is welcomed by his wife, Erendira, after walkin

Fun & Info @ Keralites.net
Nik Wallenda smiles during a news conference after crossing a tightrope 1,500 feet above the Little Colorado River Gorge

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment