കൂട്ടബലാത്സംഗ ഇരയെ കാമുകന്‍ വിവാഹം ചെയ്‌തു
പ്രണയം അനശ്വരമാണെന്ന കാര്യം ബീഹാറിലെ ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ഥി സ്വജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. തന്റെ കണ്‍മുന്നില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയായ കാമുകിയെ ഇയാള്‍ വിവാഹം ചെയ്‌തു.
വെളളിയാഴ്‌ച വൈകിയായിരുന്നു വിവാഹം നടന്നത്. നാട്ടുകാരും പോലീസ് ഉദ്യോഗസ്‌ഥരും നവദമ്പതികളെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. കോടതിയില്‍ വച്ച് വിവാഹ ഉടമ്പടിയില്‍ ഒപ്പുവച്ച ശേഷമായിരുന്നു ഇരുവരും ക്ഷേത്രത്തില്‍ വച്ച് പരസ്‌പരം വരണമാല്യമണിയിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സുഹൃത്തുമെത്ത് ബങ്കയിലെ മന്ദര പര്‍വതത്തില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് 22 കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. പര്‍വതത്തിലേക്കു പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന ഇടയന്‍മാരോട് വഴി ചോദിച്ചു. അവരില്‍ മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെയും സുഹൃത്തിനെയും വിജനമായ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും യുവതിയെ സുഹൃത്തിനു മുന്നിലിട്ട് മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഇരുവരും പിന്നീട് ബരാഹത് പോലീസ് സ്‌റ്റേഷനില്‍ എത്തി എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net