Sunday 5 May 2013

[www.keralites.net] ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിറയെ അവസരങ്ങള്‍

 

നിതാഖാത്: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിറയെ അവസരങ്ങള്‍

റിയാദ്: നിതാഖാത് ബാധിതരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗദിയില്‍ നിറയെ തൊഴിലവസരങ്ങള്‍. പ്രമുഖരുള്‍പ്പടെ നിരവധി കമ്പനികള്‍ ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് രംഗത്തുവരുകയാണ്. ഗള്‍ഫിലെ പ്രമുഖ ക്ഷീരോത്പാദന കമ്പനിയായ അല്‍മറായി വിവിധവിഭാഗങ്ങളിലായി 1500 ഇന്ത്യന്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതായി ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നിതാഖാത് കാറ്റഗറിയായ ചുവപ്പിലും മഞ്ഞയിലുംപെട്ട് നിയമസാധുത നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ നിയമപരമായ നിലനില്‍പ് ഭദ്രമാക്കാനുള്ള അവസരം വാഗ്ദാനം ചെയ്താണ് സൗദി അറേബ്യ ആസ്ഥാനമായ അല്‍മറായി ഇന്ത്യക്കാര്‍ക്കായി വാതില്‍ തുറന്നിട്ടത്. മാനേജീരിയല്‍, ടെക്നിക്കല്‍, സൂപ്പര്‍വൈസറി, ഓപറേറ്റര്‍ മുതല്‍ ലേബര്‍ വരെ വിവിധ തസ്തികളിലായാണ് ഇത്രയും പേരെ കമ്പനി ഒരുമിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
താല്‍പര്യമുള്ളവര്‍ തങ്ങളുടെ ബയോഡേറ്റ
crd@almarai.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 01 4700005 എന്ന ടെലിഫോണ്‍ നമ്പറില്‍നിന്ന് ലഭ്യമാകും. കമ്പനിയുടെ റിയാദിലെ ആസ്ഥാനത്ത് റിക്രൂട്ടിങ്ങിനുവേണ്ടി അടുത്ത ആഴ്ച മുതല്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തുമെന്നും എംബസി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഇന്ത്യക്കാരുടെ കാര്യത്തില്‍ സ്പോണ്‍സര്‍ഷിപ്, പ്രഫഷന്‍ മാറ്റങ്ങളുള്‍പ്പടെ എല്ലാ നിയമനടപടികളും സൗദി മന്ത്രാലയങ്ങള്‍ വേഗത്തിലാക്കിയതും ലഘൂകരിച്ചതും ഇന്ത്യന്‍ തൊഴിലാളികളോട് കമ്പനികള്‍ക്ക് താല്‍പര്യമേറാന്‍ കാരണമായിട്ടുണ്ട്. ബംഗ്ളാദേശികളുള്‍പ്പടെ മറ്റ് പല രാജ്യക്കാര്‍ക്കും ഈ ആനുകൂല്യം കിട്ടുന്നില്ല. പൊതുവില്‍ സൗദിയധികൃതര്‍ക്കും തൊഴിലുടമകള്‍ക്കും ഇന്ത്യക്കാരോട് ഇന്ത്യന്‍ പൊതുമേഖല കമ്പനികളായ ടി.സി.ഐ.എല്‍, ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ അശോക് ലൈലാന്‍റ്, റിയാദ് കേബിള്‍, അല്‍ഫറ ഗ്രൂപ്പ് പോലുള്ള വിവിധ സൗദികമ്പനികള്‍ എന്നിവയെല്ലാം നേരത്തെ തന്നെ ധാരാളം തൊഴിലവസരങ്ങളുമായി ഇന്ത്യന്‍ എംബസിയെ സമീപിച്ചിരുന്നു.
മികച്ച അവസരങ്ങളുടെ വാതായനങ്ങളാണ് ഈ കമ്പനികളെല്ലാം ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ തുറന്നുവെക്കുന്നതെങ്കിലും പ്രതീക്ഷിച്ചത്ര പ്രതികരണമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ ലഭിക്കുന്ന സൂചന. തൊഴില്‍പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം കുറവായതല്ല ഇതിനുകാരണമെന്നും ആളുകള്‍ ഇതിലും മികച്ച അവസരമുണ്ടാകുമോ എന്ന് കരുതി കാത്തുനില്‍ക്കുകയാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസാധുതക്കുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ അബ്ദുല്ല രാജാവ് അനുവദിച്ച കാലാവധി തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വസ്തുത ആരും മറക്കരുതെന്നും അവര്‍ ഓര്‍മിക്കുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment