പങ്കാളി ലൈംഗികബന്ധത്തിനു വിസമ്മതിച്ചാല്‍ വിവാഹമോചനമാകാം: ഹൈക്കോടതി
Story Dated: Saturday, June 1, 2013 01:39
കൊച്ചി: ജീവിതപങ്കാളിയുമായി െലെംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് വിവാഹമോചനത്തിന് കാരണമാകുമെന്ന് െഹെക്കോടതി.
വിവാഹമോചന നിയമത്തിലെ ക്രൂരതയുടെ നിര്‍വചനത്തില്‍ െലെംഗികബന്ധത്തിനുള്ള വിസമ്മതവും ഉള്‍പ്പെടുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി. െലെംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചുവെന്ന കാരണത്താല്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരേ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണു കോടതി ഉത്തരവ്.
ആരോഗ്യകരവും സന്തോഷപ്രദവുമായ ദാമ്പത്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് െലെംഗികബന്ധമെന്നും വിവാഹത്തിന്റെ അടിസ്‌ഥാനഘടകമാണ് സെക്‌സെന്നും കോടതി വിലയിരുത്തി. ആരോഗ്യകരമായ െലെംഗികബന്ധം കൂടാതെ വിവാഹ ബന്ധം കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്നും െലെംഗികബന്ധം നിഷേധിക്കുന്നത് സ്‌ത്രീകളുടെ മാനസിക നിലയെ ബാധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവാഹ മോചനം അനുവദിച്ച ആലപ്പുഴ കുടുംബകോടതി വിധി ചോദ്യം ചെയ്‌ത് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net