Sunday, 10 March 2013

[www.keralites.net] അകലുവാന്‍ മനസ്സില്‍ മോഹമില്ലെങ്കിലും...

 




അകന്നിടുന്നു നീ എന്നില്‍ നിന്നും
പിരിയുവാന്‍ മനസ്സില്‍ ആശയില്ലെങ്കിലും....
പിരിഞ്ഞു നീ അകലേക്ക്‌ എങ്ങോ മറഞ്ഞിടുന്നു
അടുത്തുള്ള ആശ്വാസം അകന്നുപോയി
മനസ്സിലെ സ്നേഹം ബാക്കിയാക്കി.....
നീ അകലേക്ക്‌ എങ്ങോ മറഞ്ഞിടുന്നു
കണ്ണെത്താ ദൂരത്തു ഒരു ചെറുപൊട്ടായി
അകന്നു പോയി സ്നേഹ ബന്ധം....
നീ പറയും കഥകളില്‍ ഉള്ളൊരു നോവും
എന്‍ മനസ്സില്‍ അറിയാതെ സ്പര്‍ശമായി
നോവിന്‍റെ കണ്ണുനീര്‍ എന്‍ കവിള്‍ തടവും
നനച്ചുള്ള രാവുകള്‍ കടന്നുപോയി ...
നീ വരില്ലെങ്കിലും ഓര്‍ക്കുന്നു ഞാന്‍
നീ തന്നു പോയ സ്നേഹങ്ങളോക്കെയും
അതില്‍ വിരിയും നോവിന്‍ ....
സ്വപ്നങ്ങളോക്കെയും എനിക്കായി മാത്രം സ്വന്തമല്ലേ
ഒരു രാഗമെന്നോ നീ മൂളിയ വരികള്‍
മനസ്സിന്‍ പൂവിതളില്‍ ഉണ്ട് എന്നും....




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment